യുവേഫ മെൻസ് പ്ലെയർ ഓഫ് ദ ഇയർ: പട്ടികയിൽ മെസ്സിയും റൊണാൾഡോയുമില്ല

 യുവേഫ പ്ലെയർ ഓഫ് ദ ഇയറിനായി ഇത്തവണ മത്സരം നടക്കുക കെവിൻ ഡി ബ്രൂയിൻ, റോബർട്ട് ലെവൻഡോസ്കി, മാനുവൽ നോയർ എന്നിവർ‌ തമ്മിൽ.  യുവേഫ പ്രഖ്യാപിച്ച ച...


 യുവേഫ പ്ലെയർ ഓഫ് ദ ഇയറിനായി ഇത്തവണ മത്സരം നടക്കുക കെവിൻ ഡി ബ്രൂയിൻ, റോബർട്ട് ലെവൻഡോസ്കി, മാനുവൽ നോയർ എന്നിവർ‌ തമ്മിൽ.  യുവേഫ പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയിൽ സൂപ്പർ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ഇടം പിടിച്ചില്ല. 

10 വർഷത്തിനിടെ ആദ്യമായാണ് മെസിയോ റൊണാൾഡോയോ അവസാന മൂന്നിൽ എത്താതിരിക്കുന്നന്നത്. ചുരുക്കപ്പട്ടികയിൽ മെസ്സി നാലും നെയ്മർ അഞ്ചും സ്ഥാനത്തായപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 


ബയേൺ മ്യൂണിക്കിന്റെ തോമസ് മുള്ളർ ആറും പി എസ് ജിയുടെ കിലിയൻ എംബാപ്പേ ഏഴും ബയേണിന്റെ തിയാഗോ അൽകാന്റാരയും ജോഷ്വാ കിമ്മിച്ചും എട്ടും ഒൻപതും സ്ഥാനങ്ങളിലെത്തി.  അടുത്ത മാസം ഒന്നിന് ഫ്രാൻസിലെ നിയോണിൽ ഏറ്റവും മികച്ച താരത്തെ പ്രഖ്യാപിക്കും. 

സീസണിൽ ആകെ 47 കളിയിൽ ലെവൻഡോവ്സ്കി 55 ഗോൾ നേടിയപ്പോൾ നോയർ ചാമ്പ്യൻസ് ലീഗിൽ ആറ് ക്ലീൻ ഷീറ്റിന് ഉടമയായി. അതേ സമയം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി പുറത്തെടുത്ത ഉജ്ജ്വല പ്രകടനമാണ് മധ്യനിര താരമായ കെവിൻ ഡി ബ്രൂയിന് ചുരുക്ക പട്ടികയിൽ ഇടം നേടിക്കൊടുത്തത്. പ്രീമിയർ ലീഗിൽ 13 ഗോളും 20 അസിസ്റ്റുമാണ് ബെൽജിയം താരത്തിന്റെ പേരിനൊപ്പമുള്ളത്. 


മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിനായി പി എസ് ജിയുടെ കെയ്ലോർ നവാസ്, ബയേണിന്റെ മാനുവൽ നോയർ, അത്ലറ്റിക്കോ മാഡ്രിഡിന്റെ യാൻ ഒബ്ലാക്ക് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ഡിഫൻഡർമാരുടെ പട്ടികയിൽ ബയേണിന്റെ ഡേവിഡ് അലാബ, അൽഫോൻസോ ഡേവീസ് , ജോഷ്വാ കിമ്മിച്ച് എന്നിവരാണുള്ളത്.  

കെവിൻ ഡിബ്രൂയിൽ , തോമസ് മുള്ളർ, തിയാഗോ അൽകന്റാര എന്നിവർ മധ്യനിര താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംനേടി. സ്ട്രൈക്കർമാരുടെ പട്ടികയിൽ പി എസ് ജിയുടെ എംബാപ്പേയും നെയ്മറും ബയേണിന്റെ ലെവൻഡോവ്സ്കിയുമാണുള്ളത്. 

മികച്ച പുരുഷ ടീം പരിശീലകനുള്ള യുവേഫ പുരസ്കാരത്തിനായി ഇക്കുറി മത്സരം നടക്കുക ജർമൻ പരിശീലകർ തമ്മിലാണ്. ബയേൺ മ്യൂണിക്കിന്റെ ഹാൻസി ഫ്ലിക്ക്, റെഡ്ബുൾ ലെപ്സിഷിന്റെ ജൂലിയൻ നേഗിൾസ്മാൻ, ലിവർപൂളിന്റെ യർഗൻ ക്ലോപ്പ് എന്നിവരാണ് ഈ പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിലുള്ളത്. 


Tags: Bayern Munich goalkeeper, Manuel Neuer, Lionel Messi , Cristiano Ronaldo ,UEFA Men's Player of the Year ,  Kevin De Bruyne, Robert Lewandowski , Juventus, , Man City , Guardiola , Champions Leagu, Lewandowski ,  De Bruyne , Allianz Arena , Manuel Neuer,  Paris Saint-Germain o, Virgil van Dijk ,  Liverpool , European Cup,  Atletico Madrid , Suarez , Premier League player, Women's Player of the Yea,  Men's Coach of the Year, Jurgen Klopp, Hansi Flick, Julian Nagelsmann


COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: യുവേഫ മെൻസ് പ്ലെയർ ഓഫ് ദ ഇയർ: പട്ടികയിൽ മെസ്സിയും റൊണാൾഡോയുമില്ല
യുവേഫ മെൻസ് പ്ലെയർ ഓഫ് ദ ഇയർ: പട്ടികയിൽ മെസ്സിയും റൊണാൾഡോയുമില്ല
https://1.bp.blogspot.com/-KysSiDNEcdg/X2tvPHXzGmI/AAAAAAAAB3w/RQUZGnoCtZg7TbCuD67UOaKjVPq0jdufACLcBGAsYHQ/w640-h360/UEFA.png
https://1.bp.blogspot.com/-KysSiDNEcdg/X2tvPHXzGmI/AAAAAAAAB3w/RQUZGnoCtZg7TbCuD67UOaKjVPq0jdufACLcBGAsYHQ/s72-w640-c-h360/UEFA.png
Sports Globe
http://www.sportsglobe.in/2020/09/no-messi-or-ronaldo-in-uefa-mens-player.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2020/09/no-messi-or-ronaldo-in-uefa-mens-player.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy