കൂമാൻ ബാഴ്സയിലെത്തുന്ന അഞ്ചാമത്തെ ഡച്ച് പരിശീലകൻ

  പുതിയ സീസൺ. പുതിയ കോച്ച്. പുതിയ പ്രതീക്ഷകൾ. ബാഴ്സലോണ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും കരുത്തുകാട്ടാൻ ബാഴ്സ...

 


പുതിയ സീസൺ. പുതിയ കോച്ച്. പുതിയ പ്രതീക്ഷകൾ. ബാഴ്സലോണ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും കരുത്തുകാട്ടാൻ ബാഴ്സലോണ നിയോഗിച്ചിരിക്കന്നത് മുൻതാരം റൊണാൾഡ് കൂമാനെ . ബാഴ്സ പരിശീലകനാവുന്ന അഞ്ചാമത്തെ ഡച്ചുകാരനാണ് കൂമാൻ. 

ഡച്ച് ഫുട്ബോളിനോട് എന്നും പ്രണയമായിരുന്നു കാറ്റലൻ ക്ലബിന്. ബാഴ്സയുടെ തലവരമാറ്റുന്നതിൽ ഓറഞ്ച് കളിക്കാരും പരിശീലകരും എന്നും മുന്നിലുണ്ടായിരുന്നു. വിഖ്യാത പരിശീലകൻ റിനസ് മിഷേൽസാണ് ബാഴ്സയുടെ ആദ്യ ഡച്ച് കോച്ച്. 1971ൽ അയാക്സിൽ നിന്നാണ് മിഷേൽസ് ബാഴ്സയിലെത്തിയത്. യോഹാൻ ക്രൈഫിനെ ടീമിലെത്തിച്ച മിഷേൽസ് പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബാഴ്സയെ ലാ ലീഗ ചാമ്പ്യൻമാരാക്കി.


 1974ൽ ഡച്ച് ടീമിന്റെ പരിശീലകനായി പോയ മിഷേൽസ് 76ൽ കാറ്റലൻ ക്ലബിൽ തിരിച്ചെത്തി. രണ്ടുവർഷ കാലയളവിൽ കിംഗ്സ് കപ്പ് വിജയത്തോടെ ബാഴ്സയിൽ ഡച്ച് മുദ്ര പതിപ്പിച്ചു. 

സാക്ഷാൽ യോഹാൻ ക്രൈഫാണ് ബാഴ്സയുടെ രണ്ടാമത്തെ ഡച്ച് പരിശീലകൻ. കളിക്കാരനായി ടീമിലെത്തിയ ക്രൈഫ് പരിശീലകന്റെ കുപ്പായത്തിലേക്ക് മാറുന്നത് 1988ൽ. ബാഴ്സയിൽ കോച്ചിനമപ്പുറത്തക്ക് വളർന്ന ഇതിഹാസമായിരുന്നു ക്രൈഫ്. ബാഴ്സ ഇന്നും പിന്തുടരുന്ന ഫുട്ബോൾ ശൈലിയുടെ സൃഷ്ടാവ്. ലാ മസിയ എന്ന ഫുട്ബോൾ ഫാക്ടറിയുടെ സുത്രധാരൻ. വിശേഷണങ്ങൾ ഏറെയാണ് ക്രൈഫിന്. ചന്ദമുള്ള ഫുട്ബോളിലെ ക്രൈഫ് ബാഴ്സയുടെ ഷെൽഫിലെത്തിച്ചത് നാല് ലാ ലിഗ കിരീടങ്ങൾ. ബാഴ്സയെ ചരിത്രത്തിൽ ആദ്യമായി യൂറോപ്യൻ ചാമ്പ്യൻമാരാക്കിയ ക്രൈഫ് , കിംഗ് കപ്പിലും യൂറോപ്യൻ സൂപ്പർ കപ്പിലും യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പിലും ബാഴ്സയുടെ മുദ്ര ചാർത്തി. മൂന്ന് തവണ സ്പാനിഷ് സൂപ്പർ കപ്പും ക്രൈഫും സംഘവും സ്വന്തമാക്കി. 


ക്രൈഫിന്റെ എട്ടുവർഷമാണ് ബാഴ്സലോണയുടെ ഗതിമാറ്റിയതെന്ന് നിസ്സംശയം പറയാം. ഇപ്പോഴത്തെ കോച്ച് കൂമാൻ, മുൻകോച്ച് ഗാർഡിയോള, സ്റ്റോയ്ച്കോവ് തുടങ്ങിയവരെല്ലാം ക്രൈഫിന്റെ അരുമശിഷ്യൻമാർ. ബാഴ്സ ഇന്നും എന്നും കടപ്പെട്ടിരിക്കുന്ന സമാനതകളില്ലാത്ത വ്യക്തിത്വമാണ് യോഹാൻ ക്രൈഫ്. 

ലൂയി വാൻഗാലാണ് ബാഴ്സയിൽ എത്തിയ മൂന്നാമത്തെ ഡച്ച് കോച്ച്. 1997ൽ തുടക്കം. ഇരട്ടക്കിരീടത്തോടെ ക്ലബിന് പുതിയ തലത്തിലേക്കുയർത്തി. യൂറോപ്യൻ സൂപ്പർ കപ്പ് കാറ്റലൻ ക്ലബിൽ തിരികെ എത്തിച്ചു. മൂന്നുവർഷത്തിന് ശേഷം പടിയിറങ്ങിയ വാൻഗാൽ തിരിച്ചെത്തിയത് 2002ൽ. ആന്ദ്രേസ് ഇനിയസ്റ്റ, സാവി ഹെർണാണ്ടസ്, വിക്ടർ വാൽഡസ്, കാർലെസ് പുയോൾ തുടങ്ങിയ യുവതാരങ്ങളെ സീനിയർ ടീമിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് വാൻഗാലായിരുന്നു.

 ഫ്രാങ്ക് റൈക്കാർഡാണ് ബാഴ്സയിലെ നാലാമത്തെ ഹോളണ്ട് കോച്ച്. ഡച്ച് ഫിലോസഫിയിൽ അടിയുറച്ച ആക്രമണ ഫുട്ബോളിന്റെ വക്താവായിരുന്നു റൈക്കാർഡ്. 2003ൽ പരിശീലകനായെത്തി. റൊണാൾഡീഞ്ഞോ ബാഴ്സയിൽ പൂത്തുലഞ്ഞത് റൈക്കാർഡിന് കീഴിലായിരുന്നു. മെസ്സിയെന്ന ജീനിയസിനെ സീനിയർ ടീമിൽ അവതരിപ്പിച്ചതും മറ്റാരുമല്ല. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ബാഴ്സയെ ലാ ലീഗ ചാമ്പ്യൻമാരാക്കിയ റൈക്കാർഡ് രണ്ടാം തവണയും കിരീടനേട്ടം ആവർത്തിച്ചു. 


മറ്റൊരു പ്രതിസന്ധി ഘട്ടത്തിൽ ബാഴ്സലോണ വീണ്ടും ആശ്രയം കണ്ടെത്തിയിരിക്കുന്നത് മറ്റൊരു ഡച്ച് പരിശീലകനിലാണ്. മുൻതാരംകൂടിയായ റൊണാൾഡ് കൂമാനിൽ. 1989 മുതൽ 1995 വരെ ബാഴ്സയിൽ ബൂട്ടുകെട്ടിയ കൂമാൻ നേടിയത് 67 ഗോളുകൾ. ബാഴ്സയുടെ ആദ്യ യുറോപ്യൻ കിരീടം എന്ന സ്വപ്നം സഫലമായതും കൂമാന്റെ ഗോളിലൂടെ ആയിരുന്നു. പരിശീലകനായും കൂമാൻ അത്ഭുതങ്ങൾ തീർക്കുമെന്ന പ്രതീക്ഷയിലാണ് ബാഴ്സ മാനേജ്മെന്റും ആരാധകരും.

COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: കൂമാൻ ബാഴ്സയിലെത്തുന്ന അഞ്ചാമത്തെ ഡച്ച് പരിശീലകൻ
കൂമാൻ ബാഴ്സയിലെത്തുന്ന അഞ്ചാമത്തെ ഡച്ച് പരിശീലകൻ
https://1.bp.blogspot.com/-NNPxrNVrvlc/X09ZrlkBPXI/AAAAAAAAB2o/9MZYpLZeDd0rHwWpOFz9uXTuANziKeyCQCLcBGAsYHQ/s640/DUCH%2BCOACHES.png
https://1.bp.blogspot.com/-NNPxrNVrvlc/X09ZrlkBPXI/AAAAAAAAB2o/9MZYpLZeDd0rHwWpOFz9uXTuANziKeyCQCLcBGAsYHQ/s72-c/DUCH%2BCOACHES.png
Sports Globe
http://www.sportsglobe.in/2020/09/koeman-fc-barcelonas-fifth-dutch-coach.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2020/09/koeman-fc-barcelonas-fifth-dutch-coach.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy