യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. പാരിസ് സെന്റ് ജർമെയ്ൻ രാത്രി പന്ത്രണ്ടരയ്ക്ക് ജർമ്മൻ ക്ലബ് ആർ ബി ലൈപ്സിഷിനെ...
യുവേഫ റാങ്കിംഗിൽ പി എസ് ജി ഏഴും ലൈപ്സിഷ് മുപ്പത്തിരണ്ടും സ്ഥാനത്താണ്. ബ്രസീലിയൻ താരം നെയ്മറുടെ മാന്ത്രിക ചലനങ്ങളെയാണ് പി എസ് ജി ഉറ്റുനോക്കുന്നത്.
പരുക്കിൽ നിന്ന് പൂർണ മോചിതനായ കിലിയൻ എംബാപ്പേ ആദ്യ ഇലവനിൽ തിരിച്ചെത്തും. ഏഞ്ചൽ ഡി മരിയ സസ്പെൻഷൻ കഴിഞ്ഞ് എത്തുന്നത് പി എസ് ജിക്ക് കരുത്താവും. പരുക്കേറ്റ ഗോളി കെയ്ലോർ നവാസിന് പകരം റിക്കോ ആയിക്കും ഗോൾമുഖത്ത് പി എസ് ജിയുടെ കാവൽക്കാരൻ.
തിയാഗോ സിൽവ, മാർക്വീഞ്ഞോസ്, മൌറോ ഇക്കാർഡി എന്നിവരും ആദ്യ ഇലവനിലുണ്ടാവും. ഇതേസമയം പരുക്കിൽ നിന്ന് മോചിതനാവാത്ത മാർകോ വെറാറ്റി ഇന്നും കളിക്കാനിടയില്ല.
2009ൽ മാത്രം രൂപീകരിച്ച ലൈപ്സിഷ് യുവതാരങ്ങളുടെ കരുത്തിലാണ് മുന്നേറുന്നത്. മുപ്പത്തിമൂന്നുകാരനായ കോച്ച് ജൂലിയൻ നഗെൽസ്മാന്റെ ശിക്ഷണത്തിലാണ് ജർമ്മൻ സംഘം ഇറങ്ങുന്നത്. ബുണ്ടസ് ലീഗയിൽ ഇത്തവണ മൂന്നാം സ്ഥാനത്തായിരുന്നു ലൈപ്സിഷ്. പി എസ് ജി ഫ്രാൻസിലെ മൂന്ന് കിരീടവും നേടിയ ആത്മവിശ്വാസത്തിലാണ്.
ഇന്നത്തെ വിജയികൾ ഫൈനലിൽ ബയേൺ മ്യൂണിക്ക്, ഒളിംപിക് ലിയോൺ രണ്ടാം സെമിഫൈനൽ ജേതാക്കളെ നേരിടും.
Tags: Leipzig vs PSG preview, RB Leipzig vs PSG preview, Champions League semi final , Nagelsmann, Kylian Mbappe, Thomas Tuchel , Keylor Navas, Mbappe and Neymar
COMMENTS