ലിയണൽ മെസ്സി ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുന്നമെന്ന അഭ്യൂഹം ശക്തമാണ്. പ്രിയ സുഹൃത്തായ നെയ്മറെ മെസ്സി സിറ്റിയിലേക്ക് ക്ഷണിച...
ലിയണൽ മെസ്സി ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുന്നമെന്ന അഭ്യൂഹം ശക്തമാണ്. പ്രിയ സുഹൃത്തായ നെയ്മറെ മെസ്സി സിറ്റിയിലേക്ക് ക്ഷണിച്ചുവെന്നും ബ്രസീലിയൻ താരം പി എസ് ജി വിട്ട് സിറ്റിയിലേക്ക് മാറുമെന്നുമുള്ള വാർത്തകളും പ്രചരിച്ചു. എന്നാലിപ്പോൾ തന്റെ തീരുമാനം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് നെയ്മർ.
താൻ അടുത്ത സീസണിലും പി എസ് ജിൽ തുടരുമെന്നും ഫ്രഞ്ച് ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയാണ് ലക്ഷ്യമെന്നും നെയ്മർ പറഞ്ഞു.
മെസ്സി ബാഴ്സലോണ വിടുമ്പോൾ, ഒരുമിച്ച് കളിക്കാനായി നെയ്മർ സിറ്റിയിലേക്ക് പോകും. മെസ്സിയുടെ പകരക്കാരനായി നെയ്മർ ബാഴ്സയിലേക്ക് മടങ്ങും തുടങ്ങിയ വാർത്തകളും പ്രചരിച്ചതോടെയാണ് നെയ്മർ നിലപാട് വ്യക്തമാക്കിയത്.
നെയ്മറുടെ വാക്കുകൾ ഇങ്ങനെ. ഞാൻ അടുത്ത സീസണിലും പി എസ് ജിയിൽ ഉണ്ടാവും. ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്ന ലക്ഷ്യത്തോടെയാണ് പി എസ് ജിയിലേക്ക് മടങ്ങുന്നത്. ഇത്തവണ ടീമിനെ കിരീടത്തിലേക്ക് നയിക്കണം. നേട്ടങ്ങളുടെ വലിയൊരുനിര എന്റെ പേരിനൊപ്പം പി എസ് ജിയുടെ ചരിത്രപുസ്തകത്തിൽ കുറിക്കണമെന്നും നെയ്മർ പറഞ്ഞു.
2017ൽ ലോകറെക്കോർഡ് തുകയായ 222 മില്യൺ യൂറോയ്ക്കാാണ് ബാഴ്സലോണയിൽ നിന്ന് പി എസ് ജി നെയ്മറെ സ്വന്തമാക്കിയത്. മൂന്നുവർഷത്തിനിപ്പുറവും നെയ്മർ തന്നെയാണ് ലോക ഫുട്ബോളിലെ ഏറ്റവും വിലയേറിതാരം.
ഇത്തവണ പി എസ് ജിയെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച നെയ്മർ ഫ്രാൻസിനെ മൂന്ന് ആഭ്യന്തര കീരീടങ്ങളും ക്ലബിന്റെ ഷെൽഫിലെത്തിച്ചു.
പി എസ് ജിക്കായി 83 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ നെയ്മർ 70 ഗോളും 40 അസിസ്റ്റും സ്വന്തം പേരിനൊപ്പം കുറിച്ച് കഴിഞ്ഞു. ഇതുകൊണ്ടുതന്നെ എത്രവലിയ ഓഫർ നൽകിയാലും നെയ്മറെ ആർക്കും വിട്ടുനൽകില്ലെന്ന് പി എസ് ജിയും വ്യക്തമാക്കിയിട്ടുണ്ട്.
COMMENTS