യുവേഫ ചാന്പ്യൻസ് ലീഗിൽ ആദ്യ ഫൈനലിസ്റ്റുകളെ അറിയാൻ ഇനി വിരലിൽ എണ്ണാവുന്ന മണിക്കൂറുകൾ മാത്രമാണ് ബാക്കി. പി എസ് ജിയും ലൈപ്സിഷും ആദ്യ ഫൈനൽ സ്വ...
യുവേഫ ചാന്പ്യൻസ് ലീഗിൽ ആദ്യ ഫൈനലിസ്റ്റുകളെ അറിയാൻ ഇനി വിരലിൽ എണ്ണാവുന്ന മണിക്കൂറുകൾ മാത്രമാണ് ബാക്കി. പി എസ് ജിയും ലൈപ്സിഷും ആദ്യ ഫൈനൽ സ്വപ്നം കണ്ടാണ് ബൂട്ടുകെട്ടുന്നത്. എല്ലാവരേയും അന്പരപ്പിച്ച് സെമിയിലേക്ക് മുന്നേറിയ ലൈപ്സിഷ് ഏറ്റവും കൂടുതൽ ഭയപ്പെടുക ബ്രസീലിയൻ താരം നെയ്മറെ ആയിരിക്കും.
ഗോളടിക്കുന്നതിൽ മാത്രമല്ല ഗോളടിപ്പിക്കുന്നതിലും നെയ്മർ പുലർത്തുന്ന മികവാണ് ലൈപ്സിഷിന് പ്രതിസന്ധിയാവുക. 2017ൽ പി എസ് ജിയിൽ എത്തിയ നെയ്മർ ക്ലബിനായി 83 മത്സരങ്ങളിലാണ് കളിച്ചത്. ഏഴുപത് ഗോളുകളും നാൽപത് അസിസ്റ്റുമാണ് ബ്രസീലിയൻ താരത്തിന്റെ പേരിനൊപ്പമുള്ളത്. 83 കളിയിൽ 110 ഗോളിലാണ് നേരിട്ട് നെയ്മറുടെ സാന്നിധ്യമുള്ളത്.
ഈ സീസണിലും പി എസ് ജിയിൽ നെയ്മർ നിറഞ്ഞ് നിൽക്കുന്നു. 25കളിയിൽ 19 ഗോളും 11 അസിസ്റ്റും. ഈ കണക്കുകൾ തന്നെയാവും ലൈപ്സിഷിന് ഏറ്റവും വെല്ലുവിളിയാവുക.
പി എസ് ജി കോച്ച് തോമസ് ടുഷേലും ഇക്കാര്യം വ്യക്തമാക്കുന്നു. നെയ്മറുടെ നേതൃപാടവവും ഡ്രിബ്ലിംഗ് മികവും പി എസ് ജിക്ക് വ്യക്തമായ മുൻതൂക്കും നൽകുന്നുവെന്നാണ് ടുഷേൽ പറയുന്നത്. അറ്റലാന്റയ്ക്കെതിരായ ക്വാർട്ടർ ഫൈനലിൽ ഗോൾ നേടിയില്ലെങ്കിലും നെയ്മറായിരുന്നു മാൻ ഓഫ് ദ മാച്ച്.
- Tags: Champions League semifinal, PSG Vs Leipzig preview, Neymar Jr, Julian Nagelsmann, Thomas Tuchel, Champions League, Mbappe, RB Leipzig , Marquinhos , Thiago Silva
COMMENTS