ലിയണൽ മെസ്സി ബാഴ്സലോണ വിടുകയാണെന്ന് വ്യക്തമാക്കിയതോടെ താരത്തെ സ്വന്തമാക്കാനുള്ള അറിയറ നീക്കത്തിലാണ് യൂറോപ്പിലെ വമ്പൻ ക്ലബുകൾ. മാഞ്ചസ്റ്റർ സി...
ലിയണൽ മെസ്സി ബാഴ്സലോണ വിടുകയാണെന്ന് വ്യക്തമാക്കിയതോടെ താരത്തെ സ്വന്തമാക്കാനുള്ള അറിയറ നീക്കത്തിലാണ് യൂറോപ്പിലെ വമ്പൻ ക്ലബുകൾ. മാഞ്ചസ്റ്റർ സിറ്റി, പി എസ് ജി, യുവന്റസ്, ഇന്റർ മിലാൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് പ്രധാനമായും ബാഴ്സയിൽ മെസ്സിയുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.
ടീം വിടുകയാണെന്ന് ക്ലബ് മാനേജ്മെന്റിനെ അറിയിച്ച മെസ്സി, തിങ്കളാഴ്ച താൻ പരിശീലനത്തിന് എത്തുമെന്ന് അറിയിച്ചതോടെ അവ്യക്തതകൾ കൂടി. റിലീസ് ക്ലോസുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ പരിഹരിക്കാനാണ് മെസ്സി പരിശീലനത്തിന് എത്തുന്നതെന്നും ടീം വിടുകയാണെന്ന നിലപാടിൽ ബാഴ്സ ക്യാപ്റ്റൻ ഉറച്ച് നിൽക്കുകയാണ് എന്നുമാണ് മാർക്ക് റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ മെസ്സിയെ ടീമിനെടുക്കണമെന്ന് ബ്രസീലിയൻ താരം നെയ്മർ ഫ്രഞ്ച് ക്ലബ് പി എസ് ജിയോട് ആവശ്യപ്പെട്ടുവെന്ന് ഇ എസ് പി എൻ റിപ്പോർട്ട് ചെയ്തു. ബാഴ്സലോണയിൽ മെസ്സിയുടെ ഏറ്റവും ഇഷ്ടതാരമായിരുന്നു നെയ്മർ. ബ്രസീലിയൻ താരത്തിനൊപ്പം വീണ്ടും ഒരുമിച്ച് കളിക്കണമെന്ന് മെസ്സി പലതവണ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പി എസ് ജി മാനേജ്മെന്റിനോട് നെയ്മർ മെസ്സിയെ പാരീസിൽ എത്തിക്കാൻ ആവശ്യപ്പെട്ടത്. നെയ്മർ ഫോണിലൂടെ മെസ്സിയോട് സംസാരിക്കുകയും പി എസ് ജിയിൽ ഒരുമിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
2017ൽ ലോക റെക്കോർഡ് തുകയായ 222 മില്യൺ യൂറോയ്ക്കാണ് നെയ്മർ പി എസ് ജിയിൽ എത്തിയത്. ഇതുപോലൊരു തുക മെസ്സിക്കും മുടക്കാൻ ശേഷിയുള്ള ടീമാണ് പി എസ് ജി. അർജന്റൈൻ ദേശീയ ടീമിലെ സഹതാരമായ ഏഞ്ചൽ ഡി മരിയയും നെയ്മറിനൊപ്പം പി എസ് ജിയിൽ കളിക്കുന്നുണ്ട്. ഡി മരിയയും മെസ്സിയുമായി സംസാരിച്ചുവെന്നാണ് ഇ എസ് പി എൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതേസമയം, പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും മെസ്സിയെ ടീമിലെത്തിക്കാൻ അണിയറ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Tags: Neymar and Messi , PSG, Paris Saint-Germain , Neymar Jr, Lionel Messi , Barcelona captain, Barcelona Vs Bayern Munich, , Messi Transfer, Messi Career, Messi Salary, Messi Family, Neymar Transfer, Neymar Family, PSG midfielder, Angel Di Maria, Edinson Cavani, Thiago Silva, Thomas Meunier, Manchester City Keylor Navas, Mauro Icardi
COMMENTS