നെയ്മറിന് ചാന്പ്യൻസ് ലീഗ് ഫൈനലിൽ വിലക്കോ?

 യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് പി എസ് ജി. ആ ബി ലൈപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോ...

 യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് പി എസ് ജി. ആ ബി ലൈപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് പി എസ് ജി സ്വപ്ന കിരീടത്തിന് തൊട്ടരികിൽ എത്തിയിരിക്കുന്നത്. അൻപത് വർഷത്തെ ക്ലബിന്റെ ചരിത്രത്തിലെ ആദ്യ ഫൈനലിന് ഇറങ്ങുന്പോൾ സൂപ്പർ താരം നെയ്മർ ഉണ്ടാവില്ലേ എന്നതാണിപ്പോൾ പി എസ് ജിയുടേയും ആരാധകരുടേയും ആശങ്ക. 

സെമി ഫൈനലിൽ ജയിച്ചതിന് ശേഷം ലൈപ്സിഷ് താരവുമായി ജഴ്സി കൈമാറ്റം ചെയ്തതാണ് നെയ്മറിന് തിരിച്ചടിയായിരിക്കുന്നത്. യുവേഫയുടെ കൊവിഡ് ചട്ടങ്ങൾ അനുസരിച്ച് താരങ്ങൾ ജഴ്സി കൈമാറരുതെന്ന് കർശന നിർദേശമുണ്ട്. ചട്ടം ലംഘിച്ചാൽ നടപടി ഉണ്ടാവുമെന്നും യുവേഫ ചാന്പ്യൻസ് ലീഗ് പുനരാരംഭിക്കും മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് പിഴയാണോ സസ്പെൻഷൻ ആണോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇതുകൊണ്ടുതന്നെ യുവേഫയുടെ തീരുമാനത്തിനായി ഒരുപോലെ കാത്തിരിക്കുകയാണ് പി എസ് ജിയും നെയ്മറും ലോകമെന്പാടുമുള്ള ആരാകരും. 

യുവേഫ ഫൈനലിൽ  നെയ്മറെ വിലക്കും എന്ന തരത്തിലാണ് യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മത്സര ശേഷം ലൈപ്സിഗിന്റെ മാർസൽ ഹാൾസ്റ്റെൻബർഗുമായാണ് നെയ്മർ ജഴ്സി കൈമാറിയത്. ഇങ്ങനെ ചെയ്താൽ ഒരു മത്സരത്തിൽ വിലക്കും 12 ദിവസത്ത സെൽപ് ഐസൊലേഷനുമാണ് യുവേഫയുടെ ശിക്ഷയെന്നും പ്രമുഖ ഫുട്ബോൾ ലേഖകർ വ്യക്തമാക്കുന്നു. എന്നാൽ ഈ നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്ന് രേഖപ്പെടുത്താത്തതിനാൽ നെയ്മർക്ക് ഫൈനലിൽ കളിക്കാൻ കഴിയുമെന്ന് തന്നെയാണ് കരുതുന്നത് എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 

നാപ്പോളിക്കെതിരായ മത്സരത്തിൽ ജഴ്സി കൈമാറിയതിന് ബാഴ്സോലണ ക്യാപ്റ്റൻ ലിയണൽ മെസ്സിക്കെതിരെ നടപടിയൊന്നും ഉണ്ടായിരുന്നില്ല എന്നതും നെയ്മറിന് പ്രതീക്ഷ നൽകുന്നു. ഒളിംപിക് ലിയോൺ, ബയേൺ മ്യൂണിക്ക് രണ്ടാം സെമി ഫൈനൽ വിജയികളേയാണ് പി എസ് ജി ചാന്പ്യൻസ് ലീഗ് ഫൈനലിൽ നേരിടുക. ഞായാറാഴ്ച രാത്രി പന്ത്രണ്ടരയ്ക്കാണ് ചാന്പ്യൻസ് ലീഗ് ഫൈനൽ.


Tags: Paris Saint-Germain, Brazilian star Neymar,  Neymar banned, Neymar Ban, Champions League final, Neymar swapping shirts, PSG, RB Leipzig, Marcel Halstenberg, UEFA medical protocols, COVID-19 pandemic, Bayern Munich Vs Lyon, Angel Di Maria , PSG Vs RB Leipzig, Paris Saint-Germain Vs RB Leipzig,  Leipzig,

COMMENTS


Name

Badminton,6,Cricket,29,Football,327,Other Sports,46,SG Special,130,Sports,193,Tennis,7,Volleyball,3,
ltr
item
Sports Globe: നെയ്മറിന് ചാന്പ്യൻസ് ലീഗ് ഫൈനലിൽ വിലക്കോ?
നെയ്മറിന് ചാന്പ്യൻസ് ലീഗ് ഫൈനലിൽ വിലക്കോ?
https://1.bp.blogspot.com/-MRjA4kJTY1k/XzzW6iklymI/AAAAAAAAByI/Em4MAz9HyS03FLIJ_rAjg6QxHQ_e0jnCACLcBGAsYHQ/s640/JERSEY.png
https://1.bp.blogspot.com/-MRjA4kJTY1k/XzzW6iklymI/AAAAAAAAByI/Em4MAz9HyS03FLIJ_rAjg6QxHQ_e0jnCACLcBGAsYHQ/s72-c/JERSEY.png
Sports Globe
http://www.sportsglobe.in/2020/08/neymar-could-be-banned-for-swapping.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2020/08/neymar-could-be-banned-for-swapping.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy