യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേറ്റ തോൽവിക്ക് ശേഷം ബാഴ്സലോണയിൽ എല്ലാവരും ഉറ്റുനോക്കുന്നത് ലിയണൽ മെസ്സിയിലേക്കാണ്. സീസണിലെ തിരിച്ചടിക...
മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും മെസ്സിയെ സ്വന്തമാക്കാൽ താൽപര്യമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബാഴ്സലോണയുടെ ചിരവൈരികളായ റയൽ മാഡ്രിഡും മെസ്സിയിൽ താൽപര്യം പ്രകടിപ്പിച്ചത്.
മെസ്സി ബാഴ്സ വിടുകയോ ബാഴ്സ മെസ്സിയെ ഒഴിവാക്കുകയോ ചെയ്യുകയാണെങ്കിൽ മാത്രം ഇതിഹാസ താരത്തിനായി ശ്രമിക്കാമെന്നാണ് റയൽ മാഡ്രിഡിന്റെ നിലപാട്.
എന്നാൽ യാതൊരു കാരവശാലും മെസ്സി റയലിൽ എത്തില്ലെന്ന് പറയുന്നു മുൻതാരം ലൂയിസ് ഫിഗോ പറയുന്നു. ബാഴ്സയിലും റയലിലും കളിച്ച താരമാണ് ഫിഗോ. രണ്ടായിരത്തിൽ എല്ലാവരെയും അമ്പരിപ്പിച്ചാണ് ഫിഗോ ബാഴ്സ വിട്ട് റയലിൽ ചേർന്നത്. ഇതോടെ ബാഴ്സ ആരാധകർക്ക് മുന്നിൽ ഫിഗോ വില്ലനായി മാറുകയുംചെയ്തു. തന്റെ വഴിയിലൂടെ മെസ്സിയും വരില്ലെന്നാണ് ഫിഗോ പറയുന്നത്.
മെസ്സി ബാഴ്സ വിട്ട് റയലിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. താൽപര്യം പ്രകടിപ്പിച്ചാൽ തന്നെ മെസ്സിയുടെ ട്രാൻസ്ഫർ തുക റയലിന് മാത്രമല്ല മറ്റേതൊരു ക്ലബിനും ഇപ്പോൾ താങ്ങാൻ കഴിയില്ല. ഇരുപത് വർഷം മുൻപ് താൻ റയലിലേക്ക് മാറിയതുപോലെയൊരു സാഹചര്യമല്ല ഇപ്പോൾ ക്ലബ് ഫുട്ബോളിൽ ഉള്ളതെന്നും ഫിഗോ പറഞ്ഞു.
COMMENTS