മെസ്സി ബാഴ്സലോണ വിടുന്നു

  ഫുട്ബോൾ ലോകം കുറച്ച് ദിവസമായി ആകാംക്ഷയോടെ ഉറ്റുനോക്കിയത് ലിയണൽ മെസ്സി ബാഴ്സലോണയിൽ തുടരുമോ എന്നതായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത ...

 

ഫുട്ബോൾ ലോകം കുറച്ച് ദിവസമായി ആകാംക്ഷയോടെ ഉറ്റുനോക്കിയത് ലിയണൽ മെസ്സി ബാഴ്സലോണയിൽ തുടരുമോ എന്നതായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുകയാണ്. ബാഴ്സലോണയുമായുള്ള രണ്ട് പതിറ്റാണ്ടിലേറെയായുള്ള ബന്ധം അവസാനിപ്പിക്കാൻ ലിയണൽ മെസ്സി തീരുമാനിച്ചിരിക്കുന്നു. ഇക്കാര്യം  ബാഴ്സലോണ ഡയറക്ടർ ബോർഡിനെ അറിയിച്ച മെസ്സി അടുത്തയാഴ്ച തുടങ്ങുന്ന ടീമിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ബാഴ്സലോണയുടെ വാർത്തകൾ ഏറ്റവും ആധികാരികമായി റിപ്പോർട്ട് ചെയ്യുന്ന ലേഖകനായ ആൽഫ്രഡോ മാർട്ടിനസാണ് മെസ്സി ബാഴ്സ വിടുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ആൽഫ്രഡോയുടെ വാക്കുകൾ ഇങ്ങനെ. ബാഴ്സലോണ ആരാധകർക്ക് ഇന്ന് വേദനയുണ്ടാക്കുന്ന ദിവസമാണ്. ക്ലബിൽ തുടരുന്നില്ലെന്ന് മെസ്സി ബാഴ്സലോണയെ അറിയിച്ചു. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരം രണ്ട് പതിറ്റാണ്ട് നീണ്ട ബാഴ്സലോണ ബന്ധം അവസാനിപ്പിക്കുന്നു. മെസ്സി ടീമിന് പുറത്തേക്ക് പോകുമ്പോൾ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യൂ തൽസ്ഥാനത്ത് തുടരും. മെസ്സിയുടെ തീരുമാനം അന്തിമമാണ്.  അടുത്തയാഴ്ച തുടങ്ങുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കില്ല. ക്ലബുമായുള്ള  എല്ലാ കരാറുകളും റദ്ദാക്കുകയാണെന്നും മെസ്സി ഡയറക്ടർ ബോർഡിന് അയച്ച അടിയന്തര സന്ദേശത്തിൽ പറയുന്നുവെന്ന് ആൽഫ്രഡോ  മാർട്ടിനസ് റിപ്പോർട്ട് ചെയ്യുന്നു.  

മെസ്സിയുടെ അഭിഭാഷകർ  അയച്ച അടിയന്തര സന്ദേശം കിട്ടിയെന്ന് ബാഴ്സലോണ ഡയറക്ടർ ബോർഡും സ്ഥിരീകരിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ മെസ്സിയുടെ സഹതാരമായ കാർലെസ് പുയോൾ മെസ്സിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും  ആശംസ അറിയിക്കുകയും ചെയ്തു. 

പുതിയ കോച്ച് റൊണാൾഡ് കൂമാൻ ടീം ഉടച്ചുവാർക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ലൂയിസ് സുവാരസിനോട് ടീം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രിയ സുഹൃത്ത് ലൂയിസ് സുവാരസ് ടീം വിടുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് മെസ്സിയുടെയും തീരുമാനം വന്നിരിക്കുന്നത്.  സൂപ്പർ താരം ടീം വിടുമെന്ന് ഉറപ്പായതോടെ മെസ്സിയെ ഇനി ഏത് ടീമിൽ കാണുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ബാഴ്സയുടെ എക്കാലത്തേയും മികച്ച താരമായ മെസ്സി ക്ലബിന് വേണ്ടി 34 കിരീടങ്ങൾ നേടിയിട്ടുണ്ട്. 

Lionel Messi has told Barcelona he wants to leave the club after nearly two decades with the Spanish giants. The club confirmed to the Associated Press on Tuesday that the Argentine sent a document expressing his desire to leave.

COMMENTS


Name

Badminton,6,Cricket,29,Football,327,Other Sports,46,SG Special,130,Sports,193,Tennis,7,Volleyball,3,
ltr
item
Sports Globe: മെസ്സി ബാഴ്സലോണ വിടുന്നു
മെസ്സി ബാഴ്സലോണ വിടുന്നു
https://1.bp.blogspot.com/-54XOrh-xFok/X0VuTPcTJRI/AAAAAAAAB0g/oSyOvoch30MJ68h9Wq-HnSa08df-Kk4rACLcBGAsYHQ/s640/BYE%2BMESSI.png
https://1.bp.blogspot.com/-54XOrh-xFok/X0VuTPcTJRI/AAAAAAAAB0g/oSyOvoch30MJ68h9Wq-HnSa08df-Kk4rACLcBGAsYHQ/s72-c/BYE%2BMESSI.png
Sports Globe
http://www.sportsglobe.in/2020/08/lionel-messi-tells-barcelona-he-is.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2020/08/lionel-messi-tells-barcelona-he-is.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy