ലിവർപൂളിന്റെ എക്കാലത്തേയും മികച്ച പരിശീലകരുടെ പട്ടികയെടുത്താൽ അതിൻ മുൻപിലായിരിക്കുന്ന ജർമ്മൻ കോച്ച് യുർഗൻ ക്ലോപ്പിന്റെ സ്ഥാനം. പതിറ്റാണ്ടുകൾ...
ലിവർപൂളിന്റെ എക്കാലത്തേയും മികച്ച പരിശീലകരുടെ പട്ടികയെടുത്താൽ അതിൻ മുൻപിലായിരിക്കുന്ന ജർമ്മൻ കോച്ച് യുർഗൻ ക്ലോപ്പിന്റെ സ്ഥാനം. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലിവർപൂളിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച ക്ലോപ്പ് ക്ലബിനെ യുവേഫ ചാന്പ്യൻസ് ലീഗിലും ജേതാക്കളാക്കി. ഇതുകൊണ്ടുതന്നെ ക്ലോപ്പ് കഴിയുന്നത്രകാലം ആൻഫീഡിൽ തുടരണമെന്നാണ് ലോകമെന്പാടുമുള്ള ലിവർപൂൾ ആരാധകർ ആഗ്രഹിക്കുന്നത്.
എന്നാൽ താൻ അധികകാലം ലിവർപൂളിൽ തുടരില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുർഗൻ ക്ലോപ്പ്. നിലവിലെ കരാർ അവസാനിച്ചാൽ ഫുട്ബോളിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുമെന്നും ക്ലോപ്പ് വ്യക്തമാക്കി. 2024വരെയാണ് നിലവിൽ ക്ലോപ്പിന് ലിവർപൂളുമായി കരാറുള്ളത്. സ്പോർട്ട് ബസ്സറിന് നൽകിയ അഭിമുഖത്തിലാണ് ലിവർപൂളിലെ തന്റെ ഭാവിയെക്കുറിച്ച് ക്ലോപ്പ് വെളിപ്പെടുത്തിയത്.
നിലവിലെ കരാർ അവസാനിച്ചാൽ ലിവർപൂളിനോട് വിടപറയും. ഫുട്ബോളിൽ നിന്ന് മാറിയൊരു ജീവിതം സാധ്യമാണോ എന്നാണ് ആലോചിക്കുന്നത്. ഇതിന് മുൻപ് ലിവർപൂളിനായി കൂടുതൽ കിരീടങ്ങൾ നേടണം, ക്ലോപ്പ് പറഞ്ഞു. 2015ൽ ബൊറൂസ്യ ഡോർട്ട്മുണ്ടിൽ നിന്ന് ലിവർപൂളിൽ എത്തിയ ക്ലോപ്പ് പറഞ്ഞു.
COMMENTS