ലോകത്തിലെ ഏറ്റവും വിലയേറിയ താരം ലിസ്ബണിലെ കളിത്തട്ടിൽ കണ്ണീരണിഞ്ഞ് നിൽക്കുന്ന ആ കാഴ്ച ഹൃദയ ഭേദകമായിരു ന്നു. ചുണ്ടിനരികെ എത്തിയ കിരീടമാണ് ന...
ലോകത്തിലെ ഏറ്റവും വിലയേറിയ താരം ലിസ്ബണിലെ കളിത്തട്ടിൽ കണ്ണീരണിഞ്ഞ് നിൽക്കുന്ന ആ കാഴ്ച ഹൃദയ ഭേദകമായിരുന്നു. ചുണ്ടിനരികെ എത്തിയ കിരീടമാണ് നെയ്മറിനും പി എസ് ജിക്കും നഷ്ടമായത്. പി എസ് ജിയുടെ മുൻ അക്കാഡമി താരത്തിന്റെ ഗോളിൽ അൻപതുവർഷമായി കാത്തിരിക്കുന്ന സ്വപ്നം ഇത്തവണയും തകർന്നുവീണു.
മൂന്ന് വർഷം മുൻപ് കേട്ടാൽ പൊള്ളുന്ന പ്രതിഫലത്തിന് ബാഴ്സലോണയിൽ നിന്ന് പി എസ് ജി നെയ്മറെ സ്വന്തമാക്കിയത് യൂറോപ്യൻ കിരീടം എന്ന സ്വപ്നം സഫലമാക്കാനായിരുന്നു. കപ്പിനരികെ എത്തിക്കാനായെങ്കിലും അവസാന കടമ്പയിൽ നെയ്മറും സംഘവും കാലിടറി വീണു.
യുവേഫയുടെ ചരിത്രത്തിലെ അവിശ്വസനീയ കുതിപ്പുമായെത്തിയ ബയേൺ മ്യൂണിക്കിനെ തോൽപിക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നിട്ടും ലോകമെമ്പാടുമുള്ള ആരാധകർ കിരീടം സ്വപ്നം കണ്ടു. ഈ സീസണിൽ നെയ്മറുടെ കാലുകളിൽ നിന്ന് വന്ന മാന്ത്രിക ചലനങ്ങൾ പി എസ് ജിയെ രക്ഷിക്കുമെന്നായിരുന്നു പ്രതീക്ഷ.
പക്ഷേ, ലിസ്ബണിൽ നെയ്മറുടെ രാത്രി ആയിരുന്നില്ല. അപശകുനം പോലെ ഉന്നം പിഴച്ചു.അല്ലായിരുന്നുവെങ്കിൽ മാനുവൽ നോയറുടെ ഉരുക്കുകൈകൾ നെയ്മർ ഭേദിക്കുമായിരുന്നു. ക്വാർട്ടറിലെയും സെമിയിലേയും മികവിലേക്ക് ഉയരാൻ നെയ്മറിന് കഴിയാതെ പോയി. ഇതോടെ പി എസ് ജിയുടെ മുനയൊടിഞ്ഞു എന്നതാണ് സത്യം.
ലോംഗ് വിസിലിന് ശേഷം കണ്ണീരുണങ്ങാത്ത നെയ്മറിനെയാണ് ആരാധകർ കണ്ടത്. പി എസ് ജിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കൈവിട്ടതിന്റെ ദുഖം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. മത്സരഫലം തിരിച്ചായിരുന്നുവെങ്കിൽ നെയ്മറുടെ ഫുട്ബോൾ ജീവിതംതന്നെ മറ്റൊന്നായി മാറുമായിരുന്നു.
ഫുട്ബോളിൽ ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്. ചില കിരീടങ്ങൾക്കായി കാത്തിരിക്കേണ്ടിവരും. ബാഴ്സലോണയ്ക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടിട്ടുള്ള നെയ്മറിന് ഇനിയും കാലമേറെ ബാക്കിയുണ്ട് യൂറോപ്പും ലോകവുമെല്ലാം കീഴടക്കാൻ. കാലിൽ കളിയും.
Tags: Neymar's tears, Paris Saint-Germain star Neymar, Kingsley Coman header, Neymar Jr, Sad Neymar, Neymar PSG, UEFA Champions League Final Highlights, Bayern beat PSG , UEFA Champions League, Bayern Munich Vs Paris Saint-Germain, PSG , Kingsley Coman, UCL Final 2020, PSG vs Bayern Munich Highlights, Bayern Munich , champions of Europe, Paris Saint-Germain , UEFA Champions League , Hansi Flick, Bayern Munich Records,
COMMENTS