ആരാധകർക്ക് ആശ്വസിക്കാം മെസ്സി ബാഴ്സയിൽ തുടരും

  ഈ സീസൽ വൻ തിരിച്ചടികളും വിമർശനങ്ങളും നേരിട്ടരോതോടെ  സൂപ്പർ താരം ലിയണൽ മെസി ബാഴ്സലോണ വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ ഇതെല്ലാം  തള്ളിക...

 

ഈ സീസൽ വൻ തിരിച്ചടികളും വിമർശനങ്ങളും നേരിട്ടരോതോടെ  സൂപ്പർ താരം ലിയണൽ മെസി ബാഴ്സലോണ വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ ഇതെല്ലാം  തള്ളിക്കളഞ്ഞ് ക്ലബ് പ്രസിഡന്റ് ജോസപ് മരിയ ബെർത്തോമ്യു രംഗത്ത്. മെസി ബാഴ്സലോണയിൽ നിന്ന് തന്നെ വിരമിക്കുമെന്നും ബെർതോമ്യൂ ആവർത്തിച്ചു.

 മെസ്സിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും രംഗത്തുണ്ടെന്ന വാർത്തകൾക്കിടെയാണ് ജോസഫ് മരിയ ബെർതോമ്യൂ ആരാധകർക്ക് ആശ്വാസമേകുന്ന ഉറപ്പ് നൽകിയിരിക്കുന്നത്. 

മെസിക്ക് 2021 വരെ ബാഴ്സലോണയുമായി കരാറുണ്ട്.ബാഴ്സയിൽ  കളിച്ച് തന്നെയാവും മെസ്സി കളിക്കളത്തിൽ നിന്ന് വിടപറയുക.മെസിയുമായും അദ്ദേഹത്തിന്റെ പിതാവുമായും എന്നും സംസാരിക്കാറുണ്ട്. പുതിയ കോച്ചായി വരുന്ന റൊണാൾഡ് കൂമാന്റെ ഗെയിം പ്ലാനിലും മെസ്സിയാണ് നെടുന്തൂണെന്നും ബെർതോമ്യു വ്യക്തമാക്കി. ബാഴ്സ ടിവിയോട് സംസാരിക്കവെയാണ് ബാർത്തോമ്യുവിന്റെ വെളിപ്പെടുത്തലുകൾ. 

നെയ്മർ, ലൗറ്ററോ മാർട്ടിനസ് എന്നിവരെ ബാഴ്സലോണ ഇത്തവണ ടീമിലെത്തിക്കുമോ എന്ന കാര്യത്തിലും ബെർത്തോമ്യു സൂചന നൽകി. ഈ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറിനെ വിൽക്കാൻ പി എസ് ജി താല്പര്യപ്പെടുന്നില്ല. ജൂൺ അവസാനം വരെ ലൗട്ടറോ മാർട്ടിനസിന് വേണ്ടി ഇന്റർ മിലാനോട് ചർച്ച നടത്തിയെങ്കിലും ധാരണയിൽ എത്താനായില്ല. ഇതുകൊണ്ടുതന്നെ നെയ്മറും മാർട്ടിനസും  ടീമിലെത്താൻ സാധ്യത കുറവാണ്. 

കൗമാര  താരം അൻസു ഫാറ്റിയെ സ്വന്തമാക്കാൻ പല ക്ലബ്ബുകളും ഓഫറുകൾ വെച്ചിട്ടുണ്ട്. ഫാറ്റിയെ ആർക്കും നൽകില്ല. കൊവിഡ് പ്രതിസന്ധി കാരണംതാരങ്ങളുടെ പ്രതിഫലം ഇനിയും കുറയ്ക്കേണ്ടിവരും. ഇതിന്റെ ഭാഗമായി ട്രാൻസ്ഫർ വിൻഡോയിൽ കുറച്ച് താരങ്ങളെ വിറ്റ് ഒഴിവാക്കുമെന്നും ബാഴ്സ പ്രസിഡന്റ് ബെർതോമ്യൂ പറഞ്ഞു.



Tags: Bartomeu and Messi , FC Barcelona,  Argentine superstar , Camp Nou , Barcelona president, Josep Maria Bartomeu , Bayern Munich Vs Barcelona, Champions League, Quique Setien , Eric Abidal , Ronald Koeman, Dybala, Neymar Jr, Lautaro Martinez, PSG

COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: ആരാധകർക്ക് ആശ്വസിക്കാം മെസ്സി ബാഴ്സയിൽ തുടരും
ആരാധകർക്ക് ആശ്വസിക്കാം മെസ്സി ബാഴ്സയിൽ തുടരും
https://1.bp.blogspot.com/-OxDgGwCZtIE/XzzJV_kIyRI/AAAAAAAABx8/b0c35TQBuosYlOQ_ki9bmRF585-RscazQCLcBGAsYHQ/s640/MESSI%2BBARCA.png
https://1.bp.blogspot.com/-OxDgGwCZtIE/XzzJV_kIyRI/AAAAAAAABx8/b0c35TQBuosYlOQ_ki9bmRF585-RscazQCLcBGAsYHQ/s72-c/MESSI%2BBARCA.png
Sports Globe
http://www.sportsglobe.in/2020/08/bartomeu-insists-messi-will-end-his.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2020/08/bartomeu-insists-messi-will-end-his.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy