കോച്ച് സെതിയന് പിന്നാലെ എറിക് അബിദാലും പുറത്ത്

 തുടർതിരിച്ചടികളിൽ നിന്ന് കരകയറാൻ കടുത്ത നടപടികളുമായി വീണ്ടും സ്പാനിഷ് ക്ലബ് ബാഴ്സലോണ. ഫുട്ബോൾ ഡയറക്ടർ എറിക് അബിദാലിനെ ബാഴ്സലോണ പുറത്താക്കി....

 തുടർതിരിച്ചടികളിൽ നിന്ന് കരകയറാൻ കടുത്ത നടപടികളുമായി വീണ്ടും സ്പാനിഷ് ക്ലബ് ബാഴ്സലോണ. ഫുട്ബോൾ ഡയറക്ടർ എറിക് അബിദാലിനെ ബാഴ്സലോണ പുറത്താക്കി. കോച്ച് ക്വിക്കെ സെതിയനെ പുറത്താക്കി 24 മണിക്കൂർ തികയും മുൻപാണ് മുൻതാരംകൂടിയാ അബിദാലിനെ ബാഴ്സലോണ പുറത്താക്കിയിരിക്കുന്നത്. 

പരസ്പര ധാരണയോടെ ക്ലബും ഫുട്ബോൾ ഡയറക്ടർ എറിക് അബിദാലും വേർപിരിയുകയാണ് എന്നാണ് ബാഴ്സലോണയുടെ ഔദ്യോഗിക വിശദീകരണം.  ബയേൺ മ്യൂണിക്കിനെതിരായ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലലെയാണ് ബാഴ്സ മാനേജ്മെന്റ് ടീമിന്റെ തലപ്പത്തുളള രണ്ടുപേരെ പുറത്താക്കിയിരിക്കുന്നത്. 

2018ൽ ടീമിന്റെ ടെക്നിക്കൽ വിഭാഗത്തിലെത്തിയ അബിദാലിന് കഴിഞ്ഞ സീസണിലാണ് ഫുട്ബോൾ ഡയറക്ടറായി സ്ഥാനക്കയറ്റം കിട്ടിയത്. ക്യാപ്റ്റൻ ലിയണൽ മെസ്സിയുമായി അസ്വാരസ്യത്തിലുള്ള അബിദാൽ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യൂവിന്റെ വലം കൈയായിരുന്നു. ക്ലബ് പ്രസിഡന്റിന് ഏതൊരു തരത്തിലും പിന്തുണയ്ക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിയതോടെയാണ് അബിദാലിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. 

നേരത്തേ ഏണസ്റ്റോ വെൽവെർദേയെ പുറത്താക്കി ക്വിക്കെ സെതിയനെ കോച്ചായി നിയമിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് അബിദാൽ ആയിരുന്നു. ഇതിന് പിന്നാലെ അബിദാലിനെതിരെ മെസ്സി പരസ്യ വിമർശനവുമായി രംഗത്തെത്തിയിരുന്നു.


Tags: FC Barcelona, Sporting director, Eric Abidal , Champions League, Bayern Munich, Quique Setien , Lionel Messi , Ernesto Valverde


COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: കോച്ച് സെതിയന് പിന്നാലെ എറിക് അബിദാലും പുറത്ത്
കോച്ച് സെതിയന് പിന്നാലെ എറിക് അബിദാലും പുറത്ത്
https://1.bp.blogspot.com/--NAkQfHGnWs/XzvuygfIfvI/AAAAAAAABxA/FcX8EmRqJVMZ3SeiVMW2-oakTBiH9BGfQCLcBGAsYHQ/s640/ABIDAL.png
https://1.bp.blogspot.com/--NAkQfHGnWs/XzvuygfIfvI/AAAAAAAABxA/FcX8EmRqJVMZ3SeiVMW2-oakTBiH9BGfQCLcBGAsYHQ/s72-c/ABIDAL.png
Sports Globe
http://www.sportsglobe.in/2020/08/abidal-sacked-by-barcelona.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2020/08/abidal-sacked-by-barcelona.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy