ഈ.കെ.അബ്ദുൾ സലിം ഡാനിക്കുട്ടി ഡേവിഡ് This is the third and final call... players of Titanium Thiruvananthapuram and KSEB ...
ഈ.കെ.അബ്ദുൾ സലിം
![]() |
ഡാനിക്കുട്ടി ഡേവിഡ് |
This is the third and final call...players of Titanium Thiruvananthapuram and KSEB Thiruvananthapuram
അനൗൺസർ സലാം നടുക്കണ്ടി യുടെ നാക്കിന് പ്രാദേശിക വോളിയാണെങ്കിലേ മലയാളം വഴങ്ങൂ...
മൽസരം ഇന്റർ ഡിസ്ട്രിക് മുതൽ മേലോട്ട് എത്തിയാൽ മൂപ്പരുടെ ഇംഗ്ലീഷിന് തീപിടിക്കും.....
ടീമുകളുടെ താരപ്പൊലിമയും ജനങ്ങളുടെ പങ്കാളിത്തവും സംഘാടനത്തിലെ പ്രഫഷനലിസവും പരിഗണിച്ചാൽ എൺപതുകളുടെ മധ്യത്തിൽ കേരളത്തിലെ തന്നെ ഏറ്റവും മികച്ച വോളിബോൾ ടൂർണമെൻ്റുകളിൽ ഒന്നായിരുന്നു "മൈക്കോ മുക്ക"ത്തിന്റെ ആഭിമുഖ്യത്തിൽ മുക്കത്ത് അരങ്ങേറിയിരുന്ന ദേശീയ പുരുഷ വനിതാവോളിബോൾ മൽസരങ്ങൾ... ..
ജിമ്മി ജോർജ്ജും സിറിൾ സി.വെള്ളൂരും ഉദയകുമാറും അബ്ദുൾ റസാക്കുമൊക്കെ ഇന്ത്യൻ ടീമിൽകത്തി നിൽക്കുന്ന കാലം... കേരളാ ടീം ഒറ്റക്ക് മതി അന്ന് ഇന്ത്യൻ ടീമിനെ അടിച്ചിടാൻ...
ഒരേ ജഴ്സിയിൽ ദേശീയ മൽസരത്തിലണിനിരന്നകേരള താരങ്ങൾ ടൈറ്റാനിയത്തിന്റേയും കെ.എസ്.ഈ.ബി.യുടെയും ജഴ്സിയിൽ ഇറങ്ങിയ മൽസരത്തിൽ ടൈറ്റാനിയം കെ.എസ്.ഈ.ബി ടീമുകളെ വാം അപ്പിനായി ഗ്രൗണ്ടിലേക്ക് ക്ഷണിക്കുകയാണ് അനൗൺസർ സലാം മാഷ്.....
തൃശൂർ പൂരത്തിന് അണിനിരത്താൻ കൊണ്ടുവരുന്ന ആനകളുടെ തലയെടുപ്പോടെ ടൈറ്റാനിയം ടീം ഗ്രൗണ്ടിലേക്ക്....
സലാം മാഷ് കളിക്കാരെ പരിചയപ്പെടുത്തുന്നു....സെബാസ്റ്റ്യൻജോർജ്ജ്, സിറിയക് ഈപ്പൻ, എൻ.സി .ചാക്കോ ,ജ്യോതിഷ്, സജി .എം.ജോർജ്ജ്. ഡാനിക്കുട്ടി ഡേവിഡ്, സാബു മാത്യു ,കെ.എ.ഇഖ്ബാൽ, ജോമി .പി .അബ്രഹാം.എ.കെ.സതീശ്, ബിനു ജോസ് ,കോച്ച് മുഹമ്മദലി....പിറകെ.ജോൺസൺ ജേക്കബിൻ്റെ നേതൃത്വത്തിൽ കെ.എസ്.ഇ. ബി.താരങ്ങ ഗ്രൗണ്ടിലേക്ക്.....
വോളിബോളിന്റെ കേളീശൈലികൾ ഒക്കെ അന്ന് വ്യത്യസ്തമാണ്....ബാക്ക് ലൈൻ അറ്റാക്ക് ഒക്കെ നമ്മൾക്കത്ര പരിചിതമല്ല.....പവർ ഗെയിം തന്നെ കളി തീരുവോളം. സർവീസ് റാലിസിസ്റ്റം അല്ലാത്തത് കൊണ്ട് സ്വന്തം സർവ്വീസിൽ ''നിലം കുഴിക്കാൻ '' ശ്രമം നടത്തും എത് ടീമും .....
വാം അപ് കഴിഞ്ഞ് ഇരുടീമുകളും 'ട്രയൽ' സ്മാഷ്തുടങ്ങി.....
ജിമ്മി ജോർജ്ജിന്റെ സഹോദരൻ സെബാസ്റ്റ്യൻ ജോർജ്ജും എൻ.സി .ചാക്കോയും കെ.എസ്.ഇ.ബി ക്യാപ്റ്റൻ ജോൺസൺ ജേക്കബുമൊക്കെ ബ്ലോക്കില്ലാത്ത നെറ്റിന് മുകളിൽ ശക്തി മുഴുവൻ സംഭരിച്ച് അടിച്ച് കൈയ്യടി വാങ്ങിക്കൊണ്ടിരിക്കുന്നു.....

കുറച്ച് സർവീസുകൾക്ക് ശേഷം സ്മാഷിനായി സഹകളിക്കാർക്ക് പന്ത്കളക്റ്റ് എത്തിച്ച് കൊണ്ട് ആറര അടിയെങ്കിലും ഉയരമുള്ള ആജാനബാഹുവായ ഒരു താടിക്കാരൻ കോർട്ടിന് പിന്നിൽ നിൽക്കുന്നു... അങ്ങേരങ്ങനെ നിൽക്കുന്നതല്ലാതെ സ്മാഷ്പ്രാക്റ്റീസിന് അധികം ശ്രമിക്കുന്നില്ല...ഒന്നോ രണ്ടോ ഷോർട് ലിഫ്റ്റ് ശ്രമം നടത്തി.. ടൈമിംഗ് തെറ്റി പന്ത് ഒഴിവാക്കി....
കളി തുടങ്ങി തുടക്കം സെബാസ്റ്റ്യൻ ജോർജ്ജിന്റെ ഒരു'ബോംബിംഗ്' സ്മാഷ്....ജോൺസൺ ജേക്കബിന്റെ മറുപടി... ഒന്ന് രണ്ട് 'സൈഡ് ഓവറുകൾ '. അന്ന് രണ്ട് പേർ ഒരുമിച്ച് പന്തിനായി ചാടുന്ന ഫെയിന്റിംഗ് ജംപുകളാണ് അറ്റാക്കിംഗ് സോണിലെ ഏറ്റവും രസകരമായ കാഴ്ച.... കെ .എസ്.ഇ.ബിയുടെ സർവീസ്. പന്ത് ടൈറ്റാനിയം കോർട്ടിൽ, ജ്യോതിഷിന്റെ നല്ല ഫസ്റ്റ് പാസ്...പ്രതീക്ഷിക്കുന്നത് ഒരു പവർഫുൾ സ്മാഷ് ,സജി എം.ജോർജിനെയാണ് ശ്രദ്ധിക്കുന്നത്.....
പക്ഷേ സെറ്റർ പന്ത് ഫ്രണ്ട് കോർട്ടിൽ സെറ്റ് ചെയ്യുന്നതിന്ന് പകരം രണ്ടാൾ പൊക്കത്തിൽ കോർട്ടിന്റെ മധ്യത്തിൽ ഉയർത്തിയിട്ടിരിക്കുന്നു.പിൻകോർട്ടിൽ എവിടെ നിന്നോ ഓടി വന്ന ആജാനബാഹുവായ ആ മനുഷ്യൻ റോക്കറ്റ് കണക്കെ കുതിച്ച് പൊങ്ങി പന്ത് ഉയർന്ന അതേ പൊക്കത്തിൽ നിന്ന് തന്നെ ഒരു വെടിപൊട്ടിച്ചു,ഇടിമിന്നൽ പോലെ പന്ത് കെ.എസ്.ഇ.ബി.കോർട്ടിൽ പതിച്ചു...
പിന്നീട് നൂറ് തവണ ടോം ജോസഫ് ഇമ്മാതിരി പൊടിപാറുന്ന ബാക് കോർട്ട് വെടിയുണ്ടകൾ ഉതിർക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും അന്ന് അതൊരു ത്രസിപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു, വോളിബോൾ കോർട്ടിലെ ഒരസുലഭ കാഴ്ച. ഗ്യാലറിയിൽ ഒരു പൊട്ടിത്തെറിയാണ് കേട്ടത്. പിന്നീട് മൽസരം തീരും വരേ അയാൾ പന്ത് തൊടുമ്പോഴൊക്കെ ആരവം മുഴങ്ങിക്കൊണ്ടിരുന്നു. മനസ്സിൽ ആ ജംബും സ്മാഷും പലതവണ റീപ്ലേ ഇട്ടു നോക്കി.....
പന്ത് ഫസ്റ്റ് ബൗൺസിൽ ഗ്യാലറിക്ക് മുകളിലൂടെ പുറത്തേക്ക്....
'ട്രയൽ' സ്മാഷുകളെയെല്ലാം കടത്തിവെട്ടിയ സ്മാഷ് കളിക്കിടയിൽ തന്നെ കണ്ടു....തന്റെ കരുത്തു മുഴുവൻ ഒരു കൈയിലേക്ക് ആവാഹിക്കുന്ന അൽഭുതവിദ്യ.... അങ്ങനെയാണ്കേരള വോളിബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ഡാനിക്കുട്ടി ഡേവിഡ് എന്ന പത്തനംതിട്ട മല്ലശ്ശേരിക്കാരന്റെ കൈക്കരുത്ത്
ആദ്യമായി കാണുന്നത്....
കേരളാ യൂണിവേഴ്സിറ്റിയെ 1981 - 82 വർഷം ദേശീയ ചാമ്പ്യൻമാരാക്കിയാണ് ഡാനിക്കുട്ടി കേരളാ വോളി ചരിത്രത്തിലേക്ക് 'കൈയെടുത്തു വെച്ചത് '....പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല....പതിനൊന്ന് തവണ കേരളാ ജഴ്സിയിൽ നഷണൽചാമ്പ്യൻഷിപ്പ് കളിച്ചു. ഈ സമയത്ത് മൂന്ന് തവണ കേരളം നാഷണൽ റണ്ണേർസ് അപ് ആയിരുന്നു. നാഷണൽ ഗെയിംസിൽ കേരളത്തെ നയിച്ചു... നാഷണൽ ഗെയിംസ് സ്വർണ്ണം നേടിയ ടീമിലും അംഗമായി ഒരിക്കൽ...ഈ മികവ് ഇന്ത്യൻ ക്യാമ്പിലും ഡാനിക്കുട്ടിയെ എത്തിച്ചു. 1993 ൽ ടൈറ്റാനിയം ഫെഡറേഷൻ കപ്പ് ചാമ്പ്യൻമാരായപ്പോൾ മികച്ചതാരമായി തെരഞ്ഞെടുക്കപ്പെട്ടത്ഡാനിക്കുട്ടിയായിരുന്നു......
അന്നത്തെ കളി ടൈറ്റാനിയം തന്നെ ജയിച്ചു ...പൊരിഞ്ഞ പോരാട്ടം..
കോഴിക്കോട് ദേവഗിരി കോളേജിൽ എന്റെ ഏട്ടൻ അബ്ദുൾ മജീദിന്റെ സഹപാഠിയായിരുന്നു ടൈറ്റാനിയം ടീമിലെ എൻ.സി.ചാക്കോ, അങ്ങനെ കളി കഴിഞ്ഞ് ഏട്ടനൊപ്പം ചെന്ന് കളിക്കാരെ അടുത്ത് നിന്ന് പരിചയപ്പെടാൻ എനിക്കും അവസരം കിട്ടി....ഡാനിക്കുട്ടിയുടെ വെടിയുതിർക്കുന്ന ബലിഷ്ടമായ കൈകൾ ഞാൻ അടുത്തു നിന്ന് സാകൂതംനോക്കി നിന്നു....

ഇന്നലെ (16- 06-2020) രാവിലെയാണ് എന്റെ മുഖപുസ്തക സുഹൃത്തുകൂടിയായ അദ്ദേഹത്തിൻ്റെ വാളിൽ നിന്നു തന്നെ ആരോ പോസ്റ്റ് ചെയ്ത ആ ചരമവാർത്തയറിയുന്നത്...ഇക്കഴിഞ്ഞ മാസം ടൈറ്റാനിയത്തിൽ നിന്ന് പെൻഷനാവുന്നു എന്നറിഞ്ഞപ്പോൾ എഫ്.ബി. മെസഞ്ചറിൽ ഒരു ആശംസാ സന്ദേശമയച്ചത് ഓർത്തു... മൂപ്പരത്കണ്ടിരിക്കുമോ? അറിയില്ല....
ജിമ്മിയുടെയും അബ്ദുൾ ബാസിത്തിന്റെയും ഉദയകുമാറിന്റെയും രാജീവൻ നായരുടെയുമൊക്കെ ടീമിൽ കളിക്കാൻ മുകളിലിരിക്കുന്ന അനൗൺസർ വിളിക്കുന്നത് കാതിൽ മുഴങ്ങുന്നു....
This is the final call......
അതേ ഒരു മനുഷ്യ ജീവിതത്തിന്റെ ഫൈനൽ കോൾ....പ്രിയപ്പെട്ട ഡാനിക്കുട്ടി ഡേവിഡിന് പ്രണാമം
![]() |
ഈ.കെ.അബ്ദുൾ സലിം |

COMMENTS