ഒടുവിൽ ബ്രസീലും ടിറ്റെയും വിജയവഴിയിലെത്തി. വിജയം അകന്നുനിന്ന അഞ്ച് മത്സരങ്ങൾക്കൊടുവിൽ ബ്രസീൽ എതിരില്ലാത്ത മൂന്ന് ഗോളിന് ദക്ഷിണ കൊറിയയെ തോ...
അബുദാബിയിൽ നടന്ന മത്സരത്തിൽ ലൂക്കാസ് പക്വേറ്റ, ഫിലിപെ കുടീഞ്ഞോ, ഡാനിലോ എന്നിവരുടെ ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം. ആദ്യ പകുതിയിൽ ബ്രസീൽ രണ്ട് ഗോളിന് മുന്നിലായിരുന്നു. ഒൻപതാം മിനിറ്റിലായിരുന്നു പക്വേറ്റയുടെ ഗോൾ. മുപ്പത്തിയാറാം മിനിറ്റിൽ ഉഗ്രനൊരു ഫ്രീകിക്കിലൂടെ കുടീഞ്ഞോ ലീഡ് രണ്ടാക്കി ഉയർത്തി. അറുപതാം മിനിറ്റിലായിരുന്നു ഡാനിലോയുടെ ഗോൾ.
2019ൽ ബ്രസീലിന്റെ അവസാന മത്സരം കൂടിയായിരുന്നു ഇത്. ജയത്തോടെ വർഷം അവസാനിപ്പിക്കായതിന്റെ ആശ്വാസത്തിലാണ് ബ്രസീൽ താരങ്ങളും കോച്ച് ടിറ്റെയും കളംവിട്ടത്. മാർച്ചിൽ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൌണ്ടിലാണ് ഇനി ബ്രസീൽ കളത്തിലിറങ്ങുക. അടുത്തമാസമാണ് ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാറൌണ്ട് മത്സരക്രമം നിശ്ചയിക്കുക.
COMMENTS