ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ ഏറ്റവും ഭാവനാസന്പന്നനായ മിഡ്ഫീൽഡറാണ് മെസൂറ്റ് ഓസിൽ. ആഴ്സണൽ ടീമിലെ ഏറ്റവും വിലയേറിയതാരം. എന്നാൽ ആഴ്സണലി...
ഓസിൽ മികച്ച താരമാണ്. പക്ഷേ, ആഴ്സണലിന്റെ ആദ്യ ഇലവനിൽ ഇപ്പോൾ ഓസിൽ സ്ഥാനം അർഹിക്കുന്നില്ല.യുവതാരങ്ങൾ മധ്യനിരയിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഏറ്റവും നന്നായി കളിക്കുന്നവരെയാണ് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുകയെന്നും എമെറി വ്യക്തമാക്കുന്നു.
എമെറി ആഴ്സണൽ കോച്ചായത് മുതൽ ഓസിലിന് അത്ര നല്ലകാലമല്ല. മിക്കപ്പോഴും ബെഞ്ചിലായിരുന്നു ഓസിലിന്റെ സ്ഥാനം. ഈ സീസണിൽ ഇതുവരെ ആകെ 142 മിനിറ്റേ ഓസിൽ കളിക്കാൻ ഇറങ്ങിയിട്ടുള്ളൂ. ഇതേസമയം, ആഴ്സണലിന്റെ മധ്യനിര ഇതുവരെ താളംകണ്ടെത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ.
പ്രീമിയർ ലീഗിൽ 12 ഗോൾ നേടിയിട്ടുണ്ടെങ്കിലും ഇതിൽ മിക്കവയും ഒബമയാംഗിന്റെ വ്യക്തിഗത മികവിൽ നിന്നുള്ളതായിരുന്നു. എങ്കിലും യുവതാരങ്ങളെ തന്നെ ആശ്രയിക്കാമെന്ന നിലപാടിലാണ് ആഴ്സണൽ കോച്ച്. ഇതോടെ, ഓസിൽ ഗണ്ണേഴ്സ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്.
Tags: Unai Emery, Mesut Ozil, Arsenal,Standard Liege, Europa League,Ozil, Gabriel Martinelli , Dani Ceballos,Joe Willock,Manchester United ,Emery,Gunners, Rob Holding, Kieran Tierney , Hector Bellerin, English Premier League,
COMMENTS