യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോയിൽ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് നെയ്മറെക്കുറിച്ചായിരുന്നു. പി എസ് ജിയിൽ നിന്ന് ബാ...
ബാഴ്സലോണയും ബ്രസീലിയൻ താരത്തിനായി സാധ്യമായ ചർച്ചകളെല്ലാം നടത്തിയതോടെ അഭ്യൂഹങ്ങളും വാർത്തകളും പലവിധം പ്രചരിച്ചു. പി എസ് ജി ട്രാൻസ്ഫർ ഉപാധികളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ ബാഴ്സലോണയിലേക്ക് മടങ്ങാനുള്ള നെയ്മറുടെ മോഹത്തിന് താൽക്കാലികമായെങ്കിലും വിരാമമായി.
നെയ്മറിനൊപ്പം ബാഴ്സലോണ നായകൻ ലിയണൽ മെസ്സിയും കരാർ സാധ്യമാവാത്തതിൽ അസന്തുഷ്ടനായിരുന്നു. കാരണം നെയ്മർ ബാഴ്സയിൽ തിരിച്ചെത്തണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മെസ്സിയായിരുന്നു. ഇപ്പോഴിതാ, നെയ്മറിനായി മെസ്സി വീണ്ടും രംഗത്തെത്തിയിരിക്കുന്നു. അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറെ കാംപ് നൌവിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മെസ്സി.
സ്പാനിഷ് ഫുട്ബോൾ മാഗസിനായ ഡോൺ ബാലനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നെയ്മർ എത്തിയാൽ ബാഴ്സയ്ക്ക് ചാന്പ്യൻസ് ലീഗ് കിരീടം വീണ്ടെടുക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് മെസ്സി. മെസ്സി സുവാരസ് നെയ്മർ സഖ്യത്തിന്റെ മികവിൽ ബാഴ്സലോണ ചാന്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നു.
നെയ്മർ ടീമിലെത്തണമെന്ന് മെസ്സിക്കൊപ്പം ജെറാർഡ് പിക്വേയും ലൂയിസ് സുവാരസും ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കോച്ച് ഏണസ്റ്റോ വെൽവെർദേ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഡോൺ ബാലൻ റിപ്പോർട്ട് ചെയ്യുന്നു.
COMMENTS