റയൽ മാഡ്രിഡിന് ഇതെന്തുപറ്റി?

ലോക ക്ലബ് ഫുട്ബോളിൽ പകരം വയ്ക്കാനാവാത്ത കളി സംഘമാണ് റയൽ മാഡ്രിഡ്. സ്പാനിഷ് ലീഗിലും ചാന്പ്യൻസ് ലീഗിലും ചരിത്രകുറിച്ച ടീം. എന്നാലിപ്പോൾ അത്...

ലോക ക്ലബ് ഫുട്ബോളിൽ പകരം വയ്ക്കാനാവാത്ത കളി സംഘമാണ് റയൽ മാഡ്രിഡ്. സ്പാനിഷ് ലീഗിലും ചാന്പ്യൻസ് ലീഗിലും ചരിത്രകുറിച്ച ടീം. എന്നാലിപ്പോൾ അത്രനല്ല കാലത്തിലൂടെയല്ല റയൽ മാഡ്രിഡിന്റെ പോക്ക്, പ്രത്യേകിച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് മാറിയതിന് ശേഷം. ഏറ്റവുമൊടുവിലിതാ ലാ ലീഗയിൽ റയൽ മയോർക്കയോടും തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് സിനദിൻ സിദാന്റെ റയൽ മാഡ്രിഡ്. തോൽവിയോടെ ലീഗിലെ ഒന്നാം സ്ഥാനവും റയൽ മാഡ്രിഡിന് നഷ്ടമായി. ഈ സീസണിൽ റയൽ മാഡ്രിഡ് നേരിടുന്ന തിരിച്ചടികൾ എന്തൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ.

ഒന്നാമത്തേത്, ഗോളുകളുടെ അഭാവം തന്നെ. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒത്തൊരു പകരക്കാരനെ റയലിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സീസണിലെ 11 കളിയിൽ ആകെ നേടിയത് 18 ഗോളാണ്. കരീം ബെൻസേമ ഒഴികെയുള്ളവർക്കൊന്നും ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിട്ടില്ല. ഏറെ പ്രതീക്ഷയോടെയെത്തിയ എഡൻ ഹസാർഡ് നിറം മങ്ങിയതും ഗാരെത് ബെയ്ൽ പഴയപ്രകടനത്തിന്റെ നിഴലായതും സിദാന്റെ തന്ത്രങ്ങൾക്ക് തിരിച്ചടിയായി.  ഹസാർഡ് റയൽ ജഴ്സിൽ ഇതുവരെ നേടിയത് ഒറ്റഗോളാണ്. മറ്റൊരു സ്ട്രൈക്കറായ ലൂക്ക ജോവിച്ചിനും ഗോളിലേക്ക് എത്താനായിട്ടില്ല.

സ്ഥിരതയില്ലായ്മയാണ് മറ്റൊരു പ്രധാന തലവേദന. പതിനൊന്ന് കളിയിൽ ജയിക്കാനായത് അഞ്ചെണ്ണത്തിൽ മാത്രം. അവസാന നാല് കളിയിൽ ജയിച്ചത് ഒറ്റക്കളിയിൽ. ചാന്പ്യൻസ് ലീഗിലും റയലിന്റെ തുടക്കം ആശാവഹമായിരുന്നില്ല. തുടർജയങ്ങളില്ലാതെ റയലിന് മുന്നോട്ടുപോവുക പ്രയാസം.

ഗോൾകീപ്പർ തിബോത് കോർത്വയുടെ മോശം പ്രകടനം. ലോകകപ്പിൽ ബൽജിയത്തിനായി ഉഗ്രൻ പ്രകടനം നടത്തിയ കോർത്വ റയലിൽ നിഴലമായി മാറി. അവസാനം നേരിട്ട പതിനാല് ഷോട്ടുകളിൽ ഒൻപതും കോർത്വയെ മറികടന്ന് പോസ്റ്റിലെത്തി. ഇതിന് പുറമേയാണ് പരുക്ക് റയലിനെ വലയ്ക്കുന്നത്. ഒക്ടോബർ പകുതിയായപ്പോഴേക്കും പതിനാറ് കളിക്കാർക്കാണ് പരുക്കേറ്റത്.

മധ്യനിരയുടെ പ്രഭാവം മങ്ങി. കളിയുടെ തലച്ചോർ പ്രവർത്തിക്കുന്നത് മിഡ്ഫീൽഡിലാണ്. ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, എന്നിവർക്ക് പഴയ പ്രകടനത്തിന് അടുത്തെത്താനാവുന്നില്ല. ഇസ്കോയുടെ കാര്യവും വ്യത്യസ്തമല്ല. കാസിമിറോ മാത്രമാണ് മധ്യനിരയിലെ വിശ്വസ്തൻ. ഹാമിഷ് റോഡ്രിഗസ് ടീമിൽ സ്ഥാനം നേടാൻപോലും പൊരുതേണ്ട അവസ്ഥയിലാണ്.

എതിരാളികളുടെ തട്ടകത്തിൽ മാത്രമല്ല, ഹോം ഗ്രൌണ്ടിലും റയൽ താരങ്ങൾക്ക് ആവേശത്തോടെ പന്ത് തട്ടാനാവുന്നില്ലെതും ആരാധകരെ നിരാശയിലാക്കുന്നു. ഈ കളിയുമായി മുന്നോട്ടുപോയാൽ കിരീടങ്ങൾ അകന്നൊരു സീസണായിരിക്കും റയൽ മാഡ്രിഡിനെ കാത്തിരിക്കുന്നത്.


Sports Cafe,  Real Mallorca , Real Madrid , Barcelona, LaLiga Santander,  LaLiga, Eibar ,Zinedine Zidane,Cristiano Ronaldo,Karim Benzema,Gareth Bale, Eden Hazard , Luka Jovic ,Los Blancos ,Champions League, Thibaut Courtois,  World Cup's best goalkeeper, Alphonse Areola,Villarreal, Paris Saint-Germain , Club Brugge, Atletico Madrid ,Casemiro, , Toni Kroos, Luka Modric, James Rodriguez , Fede Valverde , 

COMMENTS


Name

Badminton,5,Cricket,29,Football,290,Other Sports,41,SG Special,123,Sports,162,Tennis,7,Volleyball,3,
ltr
item
Sports Globe: റയൽ മാഡ്രിഡിന് ഇതെന്തുപറ്റി?
റയൽ മാഡ്രിഡിന് ഇതെന്തുപറ്റി?
https://i.ytimg.com/vi/mPGN5ZB5mOU/0.jpg
https://i.ytimg.com/vi/mPGN5ZB5mOU/0.jpg
Sports Globe
http://www.sportsglobe.in/2019/10/main-reasons-why-real-madrid-under.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2019/10/main-reasons-why-real-madrid-under.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy