ആസാദി സ്റ്റേഡിയത്തിൽ ആദ്യമായെത്തിയ ഇറാനിയൻ വനിതാ ആരാധകർക്ക് സ്വന്തം താരങ്ങൾ നൽകിയത് ഒരിക്കലും മറക്കാനാവത്ത കളിയോർമ്മകൾ. നാലു പതിറ്റാണ്ട...
മുഖത്ത് ചായം പൂശിയും ദേശീയ പതാക വാരിപ്പുതച്ചും വുവുസേല മുഴക്കിയും തൊപ്പികളിഞ്ഞും ഗാലറിയിലെത്തിയ വനിതകൾ അപൂർവ അവസരം ആഘോഷമാക്കി. മത്സരശേഷം ഇറാനിയൻ താരങ്ങളും വനിതാ ആരാധകരെ അഭിവാദ്യം ചെയ്തു. ഫുട്ബോൾ മത്സരം കാണാൻ ആൺവേഷം ധരിച്ചതിന് അറസ്റ്റിലാവുകയും പിന്നീട് സ്വയം തീ കൊളുത്തി മരിക്കുകയും ചെയ്ത ഇറാനിയൻ പെൺകുട്ടി സഹർ ഖുദൈരിക്കുള്ള ആദരാഞ്ജലി കൂടിയായി മത്സരം.
‘നീലപ്പെൺകുട്ടി’ എന്നറിയപ്പെട്ടിരുന്ന സഹറിന്റെ മരണത്തിനു ശേഷം, ഫിഫ സ്റ്റേഡിയങ്ങളിൽ വനിതകൾക്കുള്ള വിലക്ക് നീക്കണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേകം വേർതിരിച്ച സ്ഥലത്താണു വനിതകൾക്ക് പ്രവേശനം അനുവദിച്ചത്. ഫിഫയുടെ പ്രതിനിധി സംഘവും മത്സരം കാണാനെത്തിയിരുന്നു.
COMMENTS