രാജ്യാന്തര സൌഹൃദ ഫുട്ബോളിൽ ബ്രസീൽ ഇന്ന് സെനഗലിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്ക് സിംഗപ്പൂരിലാണ് മത്സരം. അവസാന കളിയിൽ പെറുവിനോട...
അതിന് മുൻപ് കൊളംബിയക്കെതിരെയും ടിറ്റെയുടെ ബ്രസീലിന് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ടുഗോൾ വീതം നേടിയാണ് കൊളംബിയയോട് സമനില വഴങ്ങിയത്. ഇതുകൊണ്ടു തന്നെ നെയ്മറും സംഘവും തകർത്ത് കളിച്ചാൽ തിരിച്ചടികളെല്ലാം മറക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വിജയവഴിയിൽ തിരിച്ചെത്താൻ ശക്തമായ ടീമിനെയാവും കോച്ച് ടിറ്റെ വിന്യസിക്കുക.
കുടീഞ്ഞോ, ഫിർമിനോ, ഗബ്രിയേൽ ജീസസ് നെയ്മർ എന്നിവരായിക്കും ഗോളിനായി നിയോഗിക്കപ്പെടുക. ഇവർക്കൊപ്പം റിച്ചാർലിസൺ, എവർട്ടൻ എന്നിവരിൽ ഒരാൾക്കും അവസരം കിട്ടും. അത് ലറ്റിക്കോ മാഡ്രിഡിന്റെ ലെഫ്റ്റ് വിംഗ് ബാക്ക് റെനാൻ ലോഡി ഇന്ന് ബ്രസീൽ നിരയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റ ലിവർപൂൾ ഗോളി അലിസൺ ബെക്കറും യുവന്റസ് താരം ഡാനിലോയും ബ്രസീൽ ടീമിലുണ്ടാവില്ല. എഡേഴ്സണായിരിക്കും ഗോൾകീപ്പർ. മധ്യനിരയിൽ കാസിമിറോയുടെ പ്രകടനമാവും നിർണായകമാവുക. ഡാനി ആൽവസ് ക്യാപ്റ്റന്റെ ആംബാൻഡ് അണിയും. ആദ്യമായാണ് ബ്രസീൽ സെനഗലിനെ നേരിടുന്നത്. അവസാന പത്ത് കളിയിൽ രണ്ട് ഗോൾ മാത്രം വഴങ്ങിയ സെനഗലിനെ മറികടക്കുക ബ്രസീലിന് എളുപ്പമാവില്ല.
Tags: Brazil Football, Brazil Senegal Match Preview, Africa Cup of Nation, Copa America, Brazil and Senegal, Alisson Becker, Juventus star, Danilo,Selecao, Dani Alves, Renan Lodi,Eder Militao, Marquinhos,Real Madrid midfielder, Casemiro , Philippe Coutinho ,Barcelona, Arthur Melo ,Brazil superstar, Neymar , Gabriel Jesus, Roberto Firmino,Tite, Richarlison,Liverpool superstar, Sadio Mane
COMMENTS