ഫുട്ബോൾ ഇപ്പോൾ വെറും കളി മാത്രമല്ല. കോടികൾ ഒഴുകുന്ന ബിസിനസ് കൂടിയാണ്. സൂപ്പർ താരങ്ങളെ സ്വന്തമാക്കാനും നിലനിർത്താനും ഓരോ ടീമുകളും കോടികളാണ...
ബാഴ്സലോണയുടെ ഫ്രഞ്ച് താരം അന്റോയ്ൻ ഗ്രീസ്മാണ്
ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന പത്താമത്തെ താരം. ഇരുപത്തിയെട്ടുകാരനായ ഗ്രീസ്മാന് 27.7 മില്യൺ ഡോളറാണ് വാർഷിക വരുമാനം. ശന്പളവും ബോണസുമായി 23.2 മില്യൺ ഡോളറും പരസ്യത്തിൽ നിന്ന് 4.5 മില്യൺ ഡോളറും ഗ്രീസ്മാൻ സന്പാദിക്കുന്നു. പ്യൂമയും ഹുവേയുമാണ് അഞ്ചുവർഷം അത് ലറ്റിക്കോ മാഡ്രിഡിന് ബൂട്ടുകെട്ടിയ ഗ്രീസ്മാന്റെ പ്രധാന പരസ്യ കരാറുകാർ.
29 മില്യൺ വാർഷിക വരുമാനവുമായി ബ്രസീലിയൻ താരം ഓസ്കാറാണ് പട്ടികയിൽ ഒൻപതാമൻ. ചൈനീസ് ക്ലബ് ഷാംഗ്ഹായിയുടെ താരമായ ഓസ്കാറിന് സാലറിയും ബോണസുമായി 27 മില്യൺ ഡോളറും പരസ്യത്തിലും 2 മില്യൺ ഡോളറും കിട്ടുന്നു. ചെൽസിയിൽ നിന്ന് ചൈനീസ് ലീഗിൽ എത്തിയ ഓസ്കാറിന്റെ പ്രധാന പരസ്യകരാർ അഡിഡാസുമായാണ്.
ആഴ്സണലിന്റെ മെസൂറ്റ് ഓസിലാണ് എട്ടാമൻ. 30.2 മില്യൺ ഡോളറാണ് ജർമ്മൻ താരമായ ഓസിലിന്റെ സന്പാദ്യം. ശന്പളവും ബോണസുമായി 23.7 മില്യൺ ഡോളർ കിട്ടുന്പോൾ പരസ്യ വരുമാനം 6.5 മില്യൺ ഡോളറാണ്. അഡിഡാസ് , മെഴ്സിഡസ് ബെൻസ്, എന്നിവരാണ് പ്രധാന പരസ്യകരാറുകാർ.
ഫ്രഞ്ച് ഫുട്ബോളിലെ പുതിയ താരോദയമായ കിലിയൻ എംബാപ്പേയാണ് പ്രതിഫലപ്പട്ടികയിലെ ഏഴാമൻ. 30.6 മില്യൺ ഡോളറാണ് ഇരുപതുകാരനായ എംബാപ്പേയുട വാർഷിക വരുമാനം. ശന്പളവും ബോണസുമായി 26. 6 മില്യൺ ഡോളർ കിട്ടുന്പോൾ പരസ്യവരുമാനം 4 മില്യൺ ഡോളറാണ്. നൈക്കിയാണ് പി എസ് ജി താരത്തിന്റെ പരസ്യകരാറിലെ പ്രമുഖർ.
109 മില്യൺ ഡോളറുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്. ശന്പളവും ബോണസുമായി യുവന്റസ് 65 മില്യൺ ഡോളർ നൽകുന്നു. പരസ്യത്തിലൂചെ കിട്ടുന്നത് 44 മില്യൺ ഡോളർ. നൈക്കി, ഹെർബലൈഫ്, ആൾട്ടിസ്, എംടിജി തുടങ്ങിയവരുമായാണ് പരസ്യക്കരാറുകൾ. സാക്ഷാൽ ലിയണൽ മെസ്സിയാണ് പ്രതിഫല പട്ടികയിലെ ഒന്നാമൻ. 127 മില്യൺ ഡോളറാണ് വാർഷിക വരുമാനം. ബാഴ്സയിൽ നിന്ന് ശന്പളവും ബോണസുമായി കിട്ടുന്നത് 92 മില്യൺ ഡോളർ. പരസ്യവരുമാനം 35 മില്യൺ ഡോളറും. അഡിഡാസ്, പെപ്സി, മാസ്റ്റർകാർഡ് തുടങ്ങിയവരുമായാണ് പരസ്യകരാർ.
COMMENTS