പി എസ് ജിയിൽ നെയ്മറുടെ മധുര പ്രതികാരം

ഇതാണ്, നെയ്മർ. അല്ലെങ്കിൽ ഇങ്ങനെയാണ് നെയ്മർ. എന്തുകൊണ്ട് താൻ ലോകത്തിലെ ഏറ്റവും വിലയേറിയ താരമായെന്ന് ഒരിക്കൽക്കൂടി കളിക്കളത്തിൽ തെളിയിക്കു...

ഇതാണ്, നെയ്മർ. അല്ലെങ്കിൽ ഇങ്ങനെയാണ് നെയ്മർ. എന്തുകൊണ്ട് താൻ ലോകത്തിലെ ഏറ്റവും വിലയേറിയ താരമായെന്ന് ഒരിക്കൽക്കൂടി കളിക്കളത്തിൽ തെളിയിക്കുകയാണ് ബ്രസീലിന്റെ പൊന്നോമനപ്പുത്രൻ. സീസൺ തുടങ്ങുന്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ച നെയ്മറുടെ ട്രാൻസ്ഫറായിരുന്നു. പി എസ് ജിയും ബാഴ്സലോണയും താരക്കൈമാറ്റത്തിനായി പലവിധ ശ്രമങ്ങൾ നടത്തിയിട്ടും ഒന്നും ഫലവത്തായില്ല. ഇതോടെ നെയ്മർ പി എസ് ജിയിൽ തുടരാൻ തീരുമാനിച്ചു.

അപ്പോഴും പാരീസ് ക്ലബിന്റെ ആരാധകർക്ക് നെയ്മറോടുള്ള വിദ്വേഷം മാറിയിട്ടുണ്ടായിരുന്നില്ല. കൂവലും അധിക്ഷേപങ്ങളുമായാണ് അവർ സ്വന്തം താരത്തെ സ്വീകരിച്ചത്. കാലിലൊളിപ്പിച്ച കളിമികവുമായി നെയ്മർ അവർക്കെല്ലാം മറുപടി നൽകി. പി എസ് ജിയുടെ അവസാന മത്സരങ്ങൾ ശ്രദ്ധിച്ചാൽ ഒരുകാര്യം വ്യക്തമാവും. ലോകോത്തര താരങ്ങൾ  നിരവധിയുണ്ടെങ്കിലും പി എസ് ജിയെ ജയത്തിലേക്ക് കൈപിടിച്ചുയർത്താൻ നെയ്മർ തന്നെ വേണമെന്ന്. ഇതാവട്ടെ നെയ്മറുടെ നിശബ്ദ പ്രതികാരമായും വിലയിരുത്താം.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ നെയ്മർ സീസണിൽ ആദ്യമായി പി എസ് ജി ജഴ്സിയിൽ ബൂട്ടണിഞ്ഞത് സ്ട്രാസ്ബർഗിനെതിരെ ആയിരുന്നു. അധിക്ഷേപത്തിന്റെ ആൾരൂപങ്ങളായ സ്വന്തം കാണികളെ ഒരൊറ്റ നിമിഷം കൊണ്ട് കയ്യടിപ്പിച്ചായിരുന്നു നെയ്മർ പകരംവീട്ടിത്തുടങ്ങിയത്. ലിയോണിനെതിരെയും ബ്രസീലിയൻ താരത്തിന്റെ മികവ് കണ്ടു. ഒന്നാന്തരം ഗോളിലൂടെ ലിയോണിന്റെയും പി എസ് ജിയിലെ വിമർശകരുടെയും വായടപ്പിച്ചു. ബോർദോയ്ക്കെതിരെയും നെയ്മർ തന്നെയായിപുന്നു പി എസ് ജിയുടെ രക്ഷകൻ.

മൂന്ന് കളിയിൽ നെയ്മറുടെ ബൂട്ടുകൾ പാരിസ് ക്ലബിന് സമ്മാനിച്ചത് വിലപ്പെട്ട ഒൻപത് പോയിന്റ്. കൂവിവിളിച്ചവരുടെ മനസ്സിലേക്ക് തീകോരിയില്ല ഒന്നുകൂടി ഉണ്ടായിരുന്നു, പി എസ് ജി ജയിച്ച മൂന്ന് കളിയിലും നെയ്മർ തന്നെയായിരുന്നു കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്.

സമീപകാല ഫുട്ബോൾ ചരിത്രത്തിൽ, ഒരുതാരവും ഇങ്ങനെ സ്വന്തം ആരാധകരോട് മധുര പ്രതികാരം ചെയ്തുകാണില്ല. കൂവിയവരെക്കൊണ്ട് ഇത്രവേഗം കയ്യടിപ്പിച്ച് കാണില്ല. ഇതുകൊണ്ടുകൂടിയാണ് നെയ്മർ ലോകത്തെ ഏറ്റവും വിലയേറി താരമാവുന്നതും.



Tags: Sports Cafe,Neymar, Ligue 1, Neymar PSG, Barca,Champions League, Luis Suarez , Lionel Messi, Neymar Fans,PSG,PSG history,Neymar Transfer, Neymar Injury, Neymar Profile, Neymar Family, Neymar Wife, Neymar Girlfriend,PSG boss, Thomas Tuchel, Real Madrid ,Arsene Wenge, Brazil Football, PSG Football, Paris Clusb



COMMENTS


Name

Badminton,5,Cricket,29,Football,291,Other Sports,41,SG Special,123,Sports,163,Tennis,7,Volleyball,3,
ltr
item
Sports Globe: പി എസ് ജിയിൽ നെയ്മറുടെ മധുര പ്രതികാരം
പി എസ് ജിയിൽ നെയ്മറുടെ മധുര പ്രതികാരം
https://i.ytimg.com/vi/o5pRVM_ywDc/0.jpg
https://i.ytimg.com/vi/o5pRVM_ywDc/0.jpg
Sports Globe
http://www.sportsglobe.in/2019/09/sweet-revenge-by-neymar-in-psg.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2019/09/sweet-revenge-by-neymar-in-psg.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy