ഫിഫയുടെ ലോക ഇലവനിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ ആധിപത്യം. റയലിന്റെ നാല് താരങ്ങൾ ലോക ഇലവനിൽ ഇടംപിടിച്ചു. സെർജിയോ റാമോസ്, മാർസലോ, ലൂക്ക ...
ചാന്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിന്റെയും ഇറ്റാലിയൻ ചാന്പ്യൻമാരായ യുവന്റസിന്റെയും സ്പാനിഷ് ചാന്പ്യൻമാരായ ബാഴ്സലോണയുടെയും രണ്ടുതാരങ്ങൾ വീതം ടീമിലെത്തി. അലിസൺ ബെക്കറും വിർജിൽ വാൻഡൈക്കും ലിവർപൂളിന്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മത്യാസ് ഡി ലിറ്റും യുവന്റസിന്റെയും ലിയണൽ മെസ്സിയും ഫ്രങ്കി ഡി ജോംഗും ബാഴ്സയുടെയും പ്രതിനിധികളായി.
ഡി ലിറ്റും ഡി ജോംഗും അയാക്സിലെ പ്രകടനത്തിലൂടെയാണ് ലോക ഇലവനിൽ എത്തിയത്. പി എസ് ജിയുടെ കിലിയൻ എംബാപ്പേയാണ് ടീമിൽ ഇടംകണ്ടെത്തിയ മറ്റൊരു താരം.
പൊസിഷൻ അനുസരിച്ചുള്ള ടീം ഇങ്ങനെയാണ്. ഗോളി അലിസൺ ബെക്കർ. ഡിഫൻഡർമാർ: സെർജിയോ റാമോസ്, മാർസലോ, മത്യാസ് ഡി ലിറ്റ്, വിർജിൽ വാൻഡൈക്ക്. മിഡ്ഫീൽഡർമാർ: ഫ്രെങ്കി ഡി ജോംഗ്, എഡൻ ഹസാർഡ, ലൂക്ക മോഡ്രിച്ച്. മുന്നേറ്റ നിര: ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയണൽ മെസ്സി, കിലിയൻ എംബാപ്പേ.
കെയ്ൽ വാക്കർ, ബെർണാർഡോ സിൽവ, സെർജിയോ അഗ്യൂറോ, ഹാരി കെയ്ൻ, പോൾ പോഗ്ബ, സാദിയോ മാനേ, മുഹമ്മദ് സലാ തുടങ്ങിയവാണ്, നെയ്മർ തുടങ്ങിയവാണ് ലോക ഇലവനിൽ ഇടംകിട്ടാതെ ശ്രദ്ധേയരായ താരങ്ങൾ.
COMMENTS