കണക്കുകൂട്ടലുകളും പ്രവചനങ്ങളും പാളി; ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ബാഴ്സലോണയുടെ ലിയണൽ മെസ്സിക്ക്. യുവേഫ ...
അമേരിക്കയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച മേഗൻ റപ്പിനോയാണ് മികച്ച വനിതാതാരം. മികച്ച ഗോളിയായി ലിവർപൂളിന്റെ അലിസൺ ബെക്കർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, മികച്ച പരിശീലകനുള്ള പുരസ്കാരം ലിവർപൂളിന്റ യുർഗൻ ക്ലോപ്പിന് സ്വന്തമായി. ചാന്പ്യൻസ് ലീഗിലെയും പ്രീമിയർ ലീഗിലെയും മിന്നും പ്രകടനമാണ് ഇരുവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.
വനിതാ ലോകകപ്പ് നേടിയ യുഎസ് ടീമിന്റെ പരിശീലക ജിൽ എല്ലിസാണ് മികച്ച വനിതാ കോച്ച്.ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാർഡ് – ഹംഗേറിയൻ താരം ഡാനിയൽ സോറി സ്വന്തമാക്കി. മെസ്സി , യുവാൻ ക്വിന്റേറോ എന്നിവരെ മറികടന്നാണ് ഡാനിയലിന്റെ നേട്ടം.
ആസ്റ്റൺവില്ലയുടെ താരം പരുക്കേറ്റു വീണുകിടന്നപ്പോൾ നേടിയ ഗോളിനു പകരമായി ഒരു ഗോൾ വഴങ്ങാൻ തന്റെ ടീമിനോട് ആവശ്യപ്പെട്ടതിനാണു ലീഡ്സ് യുണൈറ്റഡും പരിശീലകൻ മാർസെലോ ബിയെൽസയും ഫെയർപ്ലേ അവാർഡിന് അർഹരായി.
Tags: Barcelona,Lionel Messi, Best Fifa Football Awards,Juventus,Cristiano Ronaldo,Liverpool, Virgil van Dijk, Messi, La Liga ,Champions League,Megan Rapinoe, Best women's player, Cristiano Ronaldo,Liverpool manager, Jurgen Klopp,Tottenham,Klopp ,Premier League, Manchester City, Pep Guardiola ,Tottenham,Mauricio Pochettino,Liverpool goalkeeper, Alisso, Ederson,Marc-Andre ter Stegen,Copa America,Marcelo Bielsa ,fair play award,Daniel Zsori, Puskas award ,Eden Hazard, Real Madrid, Harry Kane,David de Gea,Paul Pogba,Roberto Firmino, Sadio Mane, Mohamed Salah,
COMMENTS