യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരം ആരെന്ന ചോദ്യത്തിന്റെ ഉത്തരം എത്തിനിൽക്കുക, ക്രിസ്റ്റ്യാനോ റൊണാൾഡോ എ...
പുതിയ സീസണ് ഒരുങ്ങുന്പോൾ റൊണാഡോയുട അഭാവും ഫ്രഞ്ച് താരം കരീം ബെൻസേമയിലൂടെ നികത്താമെന്ന പ്രതീക്ഷയിലാണ് കോച്ച സിനദിൻ സിദാൻ. ഗാരെത് ബെയ് ലും എഡൻ ഹസാർഡുമൊക്കെ ഉണ്ടെങ്കിലു സിദാനും ആരാധകരും ഉറ്റുനോക്കുന്നത് ബെൻസേമയുടെ ബൂട്ടുകളെയാണ്. ക്ലബ് ചരിത്രത്തിലെ എക്കാലത്തേയും ഗോൾവേട്ടക്കാരനെന്ന റെക്കോർഡുമായാണ് റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയത്. 438 കളിയിൽ 451 ഗോളാണ് റയൽ ജഴ്സിയിൽ റൊണാൾഡോയുടെ സന്പാദ്യം.
ഈ കണക്കുകൾ തന്നെയാവും ബെൻസേയമക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി. അവസാന പതിനാല് കളിയിൽ പതിനാല് ഗോൾ നേടിയ ബെൻസേമ മികച്ച ഫോമിലാണെന്നത് സിദാന് പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ സീസണിൽ ആകെ 30 ഗോളാണ് ബെൻസേമ നേടിയത്. ഈ സീസണിലെ ലാ ലീഗയിൽ നാല് ഗോളും സ്വന്തം പേരിനൊപ്പം കുറിച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ നിലവിൽ റയൽ നിരയിൽ സിദാന്റെ ഏറ്റവും വിശ്വസ്തനും ബെൻസേമയാണ്. പി എസ് ജിക്കെതിരെ ബെൻസേമയ്ക്കൊപ്പം ഹസാർഡാവും മുന്നേറ്റനിരയിലെത്തുക.
സിദാൻ ഏറെ പ്രതീക്ഷയോടെ ചെൽസിയിൽ നിന്ന് സ്വന്തമാക്കിയ ഹസാർഡ് സ്വതസിദ്ധമായ മികവിലേക്ക് ഉയർന്നാൽ റയലിന് കാര്യങ്ങൾ എളുപ്പമാവും. ബെയ്ൽ, ലൂക്കാസ് വാസ്ക്വസ്, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരെയും സിദാൻ പി എസ് ജിക്കെതിരായ മത്സരത്തിനുള്ള റയൽ നിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
COMMENTS