റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടേയും ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കിയ ആ ദിവസം എന്നെന്ന് തീരുമാനം ആയിരിക്കുന്നു. അതേ ഈ സീസണിലെ ആദ്യ എൽ ക്ലാ...
ലാ ലീഗയിലെ പത്താം റൗണ്ടിലാണ് സ്പാനിഷ് വന്പൻമാർ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണിൽ ഡിസംബറിൽ ആയിരുന്നു ആദ്യ എൽ ക്ലാസിക്കോ. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിലായിരുന്നു പോരാട്ടം. അന്ന് ലൂയിസ് സുവാരസിന്റെയും ലിയണൽ മെസ്സിയുടേയും അലെക്സി വിദാലിന്റെയും ഓരോ ഗോളുകൾക്ക് ബാഴ്ലോണ റയലിനെ വീഴ്ത്തിയിരുന്നു. തുടർന്ന് കാംപ് നൗവിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു ബാഴ്സലോണയുടെ തകർപ്പൻ ജയം.
ഈ തോൽവികൾക്ക് പകരം വീട്ടുകയാവും സിനദിൻ സിദാന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഫെബ്രുവരിക്ക് ശേഷം ഇരുടീമും നേർക്കുനേർ വരുന്നതും ആദ്യം. പ്രതീക്ഷിച്ച ഫോമിലേക്ക് എത്താത്തതിനാൽ ഇരുടീമുകൾക്കും കിരീടപ്പോരിൽ ഏറെ നിർണായകമായിരിക്കും എൽ ക്ലാസിക്കോ.
COMMENTS