ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ ലിയണൽ മെസ്സിക്കും ആരാധകർക്കും വലിയ നിരാശ. പരുക്കേറ്റ മെസ്സി വിയ്യാ ...
പ്രീസീസൺ പരിശീലനത്തിനിടെ പരുക്കേറ്റ മെസ്സിക്ക് മിക്ക മത്സരങ്ങളും നഷ്ടമായിരുന്നു. ബൊറൂസ്യക്കെതിരെയും ഗ്രനാഡയ്ക്കെതിരെയും പകരക്കാരനായി ഇറങ്ങിയ മെസ്സി വിയ്യാറയലിനെതിരെ ആദ്യ ഇലനിൽ തിരിച്ചെത്തി. മെസ്സി, സുവരാസ്, ഗ്രീസ്മാൻ സഖ്യത്തിലൂടെ ആരാധകർ പുതിയ പ്രതീക്ഷകൾ സ്വരുക്കൂട്ടുകയും ചെയ്തു. ആറാം മിനിറ്റിൽതന്നെ മെസ്സി, ഗ്രീസ്മാന് ഗോളിനുള്ള വഴിതുറന്നപ്പോൾ ആവേശം ഇരട്ടിയായി. തൊട്ടുപിന്നാലെ ആർതർ മെലോ ബാഴ്സയുടെ ലീഡുയർത്തി. മുപ്പതാം മിനിറ്റിലാണ് പരുക്ക് വീണ്ടും മെസ്സിയെ വലച്ചത്.
സൂപ്പർതാരത്തിന്റെ ഇടത് തുടയ്ക്കാണ് പരുക്കേറ്റത്. മുടന്തിക്കളിച്ച മെസ്സിയെ രണ്ടാം പാതിയുടെ തുടക്കത്തിൽ തന്നെ കോച്ച് ഏണസ്റ്റോ വെൽവെർദേ തിരിച്ചുവിളിച്ചു. പകരം പരുക്ക് മാറിയെത്തിയ ഒസ്മാൻ ഡെംബലേയെ കളത്തിലിറക്കുകയും ചെയ്തു. നേരത്തേയും മെസ്സിയുടെ തുടയ്ക്ക് തന്നെയായിരുന്നു പരുക്കേറ്റത്. ഇപ്പോൾ പരിക്കേറ്റത് അതേഭാഗത്തുതന്നെ അല്ലെന്നാണ് പ്രാഥമിക വിവരം.
ബാഴ്സ മെഡിക്കൽ വിഭാഗത്തിന് കീഴിൽ ചികിത്സയിലാണിപ്പോൾ മെസ്സി. വിശദമായ പരിശോധനയ്ക്ക് ശേഷം ബാഴ്സ ടീം മാനേജ്മെന്റ് ഔദ്യോഗികമായി പരുക്കിനെക്കുറിച്ച് വെളിപ്പെടുത്തും. എന്തായാലും സീസണിൽ തപ്പിത്തടയുന്ന ബാഴ്സലോണയ്ക്ക് വലിയ ആശങ്കയാണ് മെസ്സിയുടെ പരുക്ക് എന്നകാര്യത്തിൽ സംശയമില്ല. മത്സരത്തിൽ ബാഴ്സ ഒന്നിനെതിരെ രണ്ട് ഗോളിന് വിയ്യാറയലിനെ തോൽപിച്ച് പത്തുപോയിന്റുമായി നാലാം സ്ഥാനത്തേക്കുയർന്നു.
Sports Cafe, Camp Nou, MSN trident, Lionel Messi, Luis Suarez, Antoine Griezmann ,Messi, Leo Messi, Messi Injury, Messi Injury Update, New Messi Injury, Borussia Dortmund ,Granada,Barcelona,Ousmane Dembele, Messi injury Details, Ernesto Valverde , La Liga , Santi Cazorla ,Athletic Bilbao, Osasuna,Griezmann , Suarez
COMMENTS