ആധുനിക ഫുട്ബോളിലെ രാജാവായ ലിയണൽ മെസ്സിയുടെ കിരീടമോഹം വീണ്ടും കോപ്പയിൽ വീണുടഞ്ഞു. ഫുട്ബോൾ ലോകം ആവേശത്തോടെ ഉറ്റുനോക്കിയ സെമിഫൈനലിൽ ബ്രസീലിന...
ആധുനിക ഫുട്ബോളിലെ രാജാവായ ലിയണൽ മെസ്സിയുടെ കിരീടമോഹം വീണ്ടും കോപ്പയിൽ വീണുടഞ്ഞു. ഫുട്ബോൾ ലോകം ആവേശത്തോടെ ഉറ്റുനോക്കിയ സെമിഫൈനലിൽ ബ്രസീലിനോട് തോറ്റതോടെയാണ് മെസ്സിയുടെ കിരീടമോഹം സ്വപ്നമായി അവശേഷിച്ചത്. ഗബ്രിയേൽ ജീസസിൻറെയും റോബർട്ടോ ഫിർമിനോയുടെയും ഗോളിനായിരുന്നു ബ്രസീലിൻറെ ജയം.
നേരത്ത, ലോകകപ്പ്,കോപ്പ അമേരിക്ക ഫൈനലുകളിൽ എത്തിയെങ്കിൽ ഇക്കൊല്ലത്തെ കോപ്പയിൽ ബ്രസീലിയൻ കരുത്തിന് മുന്നിൽ മെസ്സിയും സംഘവും വീണു. ബാഴ്സലോണയിലെ കളിമികവിൻറെ നിഴലായി മാറിയ മെസ്സിക്ക് അർജൻറീനൻ ജഴ്സിയിൽ മറ്റൊരു കണ്ണീർക്കഥകൂടി.
ആദ്യപകുതിയിൽ മെസ്സിയുടെ സാന്നിധ്യംപോലും കളിയിലുണ്ടായിരുന്നില്ല. രണ്ടാം പകുതിയിലാണ് മെസ്സി അൽപമെങ്കിലും ഉണർന്നുകളിച്ചത്. ഒരിക്കൽമാത്രം ഗോളിന് അടുത്ത് എത്തിയെങ്കിലും ടീമിനെ ചുമലിലേറ്റാൻ മെസ്സിക്ക് കഴിഞ്ഞില്ല.
അർജൻറീന 2014 ലോകകപ്പ് ഫൈനലിൽ ജർമ്മനിയോട് ഒറ്റഗോളിന് തോറ്റപ്പോൾ രണ്ട് കോപ്പ അമേരിക്ക ഫൈനലുകളിൽ ചിലെയോടാണ് മെസ്സിയും സംഘവും അടിയറവ് പറഞ്ഞത്.
അഞ്ചുതവണ ബാലൻ ഡി ഓർ നേടിയ മെസ്സി ബാഴ്സലോണയിൽ സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിക്കഴിഞ്ഞു.എന്നാൽ ദേശീയ ജഴ്സിയിൽ മെസ്സിയുടെ കാത്തിരിപ്പ് തുടരുകയാണ്. ഇനിയൊരു ലോകകപ്പിൽ, കോപ്പയിൽ ബൂട്ടുകെട്ടാൻ മെസ്സിയുണ്ടാവുമോ?. കാത്തിരുന്ന് കാണാം.

COMMENTS