കോപ്പ അമേരിക്കിയിൽ വീണ്ടും അർജൻറീനയുടെയും ലിയണൽ മെസ്സിയുടേയും കണ്ണീർ. അജർൻറീനയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് ബ്രസീൽ ഫൈനലിൽ കടന്നു....
കോപ്പ അമേരിക്കിയിൽ വീണ്ടും അർജൻറീനയുടെയും ലിയണൽ മെസ്സിയുടേയും കണ്ണീർ. അജർൻറീനയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് ബ്രസീൽ ഫൈനലിൽ കടന്നു. ഇരുപകുതികളിലായി ഗ്രബിയേൽ ജീസസും റോബർട്ടോ ഫിർമിനോയും നേടിയ ഗോളുകൾക്കാണ് ബ്രസീലിൻറെ ജയം.
അർജൻറീനയുടെ സെമിഫൈനൽ മോഹങ്ങൾ ആദ്യം കടപുഴക്കിയത് പത്തൊൻപതാം മിനിറ്റിൽ. ഫിർമിനോയുടെ പാസിൽ ജീസസിൻറെ ഫിനിഷ്. എഴുപത്തിയൊന്നാം മിനിറ്റിൽഇരുവരും ചുമതലകൾ കൈമാറിയപ്പോൾ അർജൻറീനയുടെ ഹൃദയം തകർന്നു. ജീസസിൻറെ പാസിൽ ഫിർമിനോയുടെ ഗോൾ.
2007ന് ശേഷം ആദ്യമായാണ് ബ്രസീൽ കോപ്പ ഫൈനലിൽ എത്തുന്നത്. ജീസസും ഫിർമിനോയും ഗോൾ നേടിയെങ്കിലും ക്യാപ്റ്റൻറെ കളിയുമായി കളംനിറഞ്ഞത് ഡാനി ആൽവസായിരുന്നു. പ്രതിരോധത്തിലും ആക്രമണത്തിലും ആൽവസ് ഒരുപോലെ നിറഞ്ഞുനിന്നു.
ബ്രസീൽ ഫൈനലിൽ ചിലെ, പെറും രണ്ടാം സെമി ഫൈനൽ വിജയികളെ നേരിടും.

COMMENTS