യദു കോട്ടക്കൽ 2006 ലോകകപ്പിലെ അര്‍ജന്റീന-സെർബിയോ മോണ്ടിനെഗ്രോ മത്സരത്തിന്റെ മുപ്പതാം മിനുട്ടില്‍ ഒരു ഗോള്‍ പിറന്നു.അര്‍ജന്റീനയുടെ കാംബി...
യദു കോട്ടക്കൽ
2006 ലോകകപ്പിലെ അര്‍ജന്റീന-സെർബിയോ മോണ്ടിനെഗ്രോ മത്സരത്തിന്റെ മുപ്പതാം മിനുട്ടില്‍ ഒരു ഗോള്‍ പിറന്നു.അര്‍ജന്റീനയുടെ കാംബിയാസോ ആയിരുന്നു ആ ഗോള്‍ നേടിയത്.അതയാളുടെ പേരില്‍ ചേര്‍ക്കപ്പെട്ടു എന്നു പറയുന്നതാവും കൂടുതല്‍ ഉചിതം.കാരണം 54 സെകന്റില്‍ 24 പാസുകള്‍ നെയ്തെടുത്ത് നേടിയ ആ ഗോളില്‍ 9 പേര് പങ്കുകൊണ്ടിരുന്നു.ലാറ്റിനമേരിക്കയുടെ സര്‍വ്വ ചാരുതയും വഹിച്ചെത്തിയ ആ പന്തിനെ ഗോള്‍പോസ്റ്റിലേക്ക് ചെത്തിയിട്ടത് കാംബിയാസോയായിരുന്നു.പതിഞ്ഞ താളത്തില്‍ തുടങ്ങി ഒടുവില്‍ ആക്രമണത്തിന്റെ സര്‍വ്വസൗന്ദര്യവും സമ്മേളിച്ച ഫിനിഷിംഗിലൂടെ പന്തിനെ വലയിലെത്തിച്ച ആ നീക്കത്തെ അത്ഭുതാദരങ്ങളോടെയാണ് ലോകം വീക്ഷിച്ചത്.ഗെല്സന്കിഷനിലെ ഗ്യാലറിയില്‍ ആവേശത്തോടെ എഴുന്നേറ്റുനിന്നുകൊണ്ടാണ് മറഡോണ ആ ഗോള്‍ ആഘോഷിച്ചത്.താരാധിപത്യം അരങ്ങുവാഴുന്ന ഫുട്ബാളില്‍ വ്യക്തിയല്ല ടീം തന്നെയാണ് പരമപ്രധാനം എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നായിരുന്നു ആ ഗോള്‍.ആ ടീമില്‍ 'മിശിഹ'യായി വാഴ്ത്തപ്പെട്ടവര്‍ ഉണ്ടായിരുന്നില്ല.രണ്ടു മത്സരങ്ങള്‍ മാത്രം കളിച്ച ലയണല്‍ മെസ്സി അന്നു 'മിശിഹ' പട്ടം നേടിയിട്ടുമുണ്ടായിരുന്നില്ല.പക്ഷെ അന്നു അര്‍ജന്റീനക്കു ഒരു ആസൂത്രകന്‍ ഉണ്ടായിരുന്നു-റിക്വല്‍മി.കളിയുടെ സ്വഭാവം വായിച്ചെടുക്കുവാനും നിര്‍ണ്ണായക ഘട്ടങ്ങളില്‍ മാറ്റിമറിക്കുവാനും അയാളേക്കാള്‍ മികച്ചൊരാള്‍ ആ ടീമിലുണ്ടായിരുന്നില്ല.അത്തരത്തിലൊരാളെയാണ് കഴിഞ്ഞ 13 വര്‍ഷമായി അര്‍ജന്റീന തേടിക്കൊണ്ടിരിക്കുന്നതും.
ലയണല്‍ മെസ്സി ഒരു ലോകകപ്പ് അര്‍ഹിച്ചിരുന്നുവെന്നാണ് ചിലരുടെ പക്ഷം.അയാള്‍ക്കു വേണ്ടി അര്‍ജന്റീന കിരീടങ്ങള്‍ നേടണമെന്ന് ആരാധകരുടെ എഴുത്തുകളില്‍ മുഴങ്ങുന്നു.അയാളോടുള്ള ഇഷ്ടം കൊണ്ട് മറ്റു ചിലര്‍ ക്രൊയേഷ്യയെയും ഫ്രാന്‍സിനെയും ചിലിയെയുമെല്ലാം വെറുക്കുന്നു.ബാര്‍സക്കു വേണ്ടി കളിക്കുന്നത് പോലെ മെസ്സി രാജ്യത്തിനു വേണ്ടി കളിക്കുന്നില്ല എന്നുള്ള വിമര്‍ശനങ്ങളുമുയരുന്നു. അതിനു അവര്‍ ചൂണ്ടിക്കാണിക്കുന്നത് റൊണാള്‍ഡോയെയും,മറഡോണയെയുമൊക്കെയാണ്.അവരെല്ലാം ടീമിനെ ഒറ്റക്ക് തോളിലേന്തി ജയിപ്പിച്ചെന്നാണ് വാദം.ഇക്കൂട്ടരെല്ലാം മറന്നുകൂടാത്ത ഒരു വസ്തുതയുണ്ട്.ഈ മൂന്നു പേരും കളിച്ചത് ടെന്നീസോ,ഗോള്‍ഫോ,ചെസ്സോ ഒന്നുമല്ല.ഫുട്ബാളായിരുന്നു!! അവിടെ ഒരാളുടെയല്ല പതിനൊന്നു പേരുടെ പ്രകടനമാണ് ഒരു ടീമിന്റെ വിധിയെഴുതുന്നത്.എത്രത്തോളം പ്രതിഭാശാലിയായിരുന്നാലും,ബാല്ലന്‍ ഡി ഓറിന്റെയും നൂറു കണക്കിന് ഗോളുകളുടെയും ക്ലബ് കിരീടങ്ങളുടെയും അകമ്പടിയുണ്ടായിരുന്നാലും അവര്ക്കൊറ്റക്കു ഒരു മത്സരം ജയിപ്പിക്കാനാവില്ല.ഫുട്ബാള്‍ പതിനൊന്നു പേരുടെ തുല്യ സംഭാവനകള്‍ ആവശ്യപ്പെടുന്ന ഒരു കായികയിനമാണ്.പൂര്‍ണ്ണമായും ഒരാളുടെ വ്യക്തിഗത മികവിനെ മാത്രം ആശ്രയിച്ചു നില്ക്കുന്ന ഒരു കളിയല്ല അത്.ഒരു ടീമിന്റെ കൂട്ടായ യത്നമാണ് ഓരോ നീക്കങ്ങളിലും,ഗോളുകളിലുമുള്ളത്.ആ ബാളില്‍ തൊടാതെ നില്ക്കുന്ന ഒരാളുടെ പൊസിഷന്‍,അയാള്‍ ഏതു ഭാഗത്തേക്കാണ് നീങ്ങുക എന്നതിനെയൊക്കെ ആശ്രയിക്കുന്നുണ്ട് ഓരോ നീക്കവും. വിചിത്രമായി തോന്നാമെങ്കിലും എതിര്‍നിരയിലെ കളിക്കാരുടെ പൊസിഷനുകള്‍ വരെ ആ നീക്കത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട് !
മെസ്സിയുടെ കരിയറിന്റെ തുടക്കം മുതല്‍ അയാളോടൊപ്പം പല കാലങ്ങളിലായി ബാര്സയിലുണ്ടായിരുന്നത് ലോക ഫുട്ബാളിലെ ഏറ്റവും മികച്ച കളിക്കാരായിരുന്നു.റൊണാള്‍ഡിഞ്ഞോ,ഡെക്കോ,സാമുവല്‍ എറ്റൂ,പുയോള്‍,ചാവി,പികെ,ഇനിയെസ്റ്റ,ഹെന്റി,ഡാനി ആല്‍വ്സ്,വിയ്യ,വാള്‍ഡിസ്,ഫാബ്രിഗാസ്,പെഡ്രോ,മാഷെറാനോ,നെയ്മര്‍,ബുസ്കെറ്റ്സ്,റാകിടിച്,സുവാരസ്, പൌളീഞ്ഞോ തുടങ്ങി ഒരു പറ്റം കളിക്കാര്‍ എക്കാലവും ക്ലബ്ബിന്റെ ശക്തിദുര്‍ഗ്ഗങ്ങളായി മെസ്സിക്കു ചുറ്റുമുണ്ടായിരുന്നു. പാളിപ്പോകുന്ന പ്രതിരോധവും ഗോള്‍ നേടാനാകാതെ വിഷമിക്കുന്ന മുന്നേറ്റ നിരയും കളിയെ നിയന്ത്രിക്കാന്‍ കഴിയാത്ത മധ്യനിരയും ദുര്‍ബ്ബലരായ ഗോള്‍കീപ്പര്‍മാരും തന്ത്രങ്ങളൊഴിഞ്ഞ ആവനാഴിയുമായി നില്ക്കുന്ന പരിശീലകരും കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ ബാര്‍സയെ അലട്ടിയിരുന്ന പ്രശ്നങ്ങളായിരുന്നില്ല.ലയണല്‍ മെസ്സിയെന്ന പ്രതിഭാശാലിക്ക് വളര്‍ന്നു പന്തലിക്കാനുതകുന്ന വളക്കൂറുള്ള മണ്ണായിരുന്നു ബാര്സയുടേതു.അയാള്‍ ഇതിഹാസതുല്യമായ പ്രകടനത്തിലൂടെ വളര്‍ന്നു.അപ്പോഴും ആരാധകരില്‍ വലിയൊരു വിഭാഗം ആ ടീമിലെ മറ്റു പത്തു പേരുടെ പ്രകടനങ്ങളെ സൌകര്യപൂര്‍വ്വം വിസ്മരിച്ചു.ലോക ഫുട്ബാളര്‍ അവാര്‍ഡുകളും മാധ്യമങ്ങളുടെ ആഘോഷവും അതിനു മേമ്പൊടിയേകി. അവരയാളെ അതിരറ്റു സ്നേഹിച്ചു.ഓരോ തവണ കോപാ അമേരിക്കയില്‍ നിന്നും ലോകകപ്പില്‍ നിന്നും അയാള്‍ പുറത്താകുമ്പോള്‍ ആരാധകര്‍ തേങ്ങി.അവര്‍ മെസ്സിയുടെ ബാര്‍സയിലെ പ്രകടനങ്ങളാണ് പ്രതീക്ഷിക്കുന്നത്.അസംഭവ്യമായതും പ്രതീക്ഷിച്ചു അവര്‍ അയാളുടെ ബൂട്ടുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കും.ഫുട്ബാള്‍ ഒരു ടീം ഗെയിം ആണെന്നു അവര്‍ മറന്നുപോകുന്നു.
ഒരാളില്‍ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് ശൈലിയും ഗെയിം പ്ലാനുമെല്ലാം രൂപപ്പെടുത്തിയ ടീമുകളോന്നും ചരിത്രം രചിചിട്ടില്ല എവിടെയും.ഹംഗറിയും ബ്രസീലും ഹോളണ്ടും അര്‍ജന്റീനയുമൊന്നും ലോകകപ്പുകള്‍ തങ്ങളുടേതാക്കി മാറ്റിയത് പുഷ്കാസിനെയും പെലെയെയും ക്രയ്ഫിനെയും മറഡോണയെയും മാത്രം ആശ്രയിച്ചായിരുന്നില്ല.2014 ലോകകപ്പില്‍ സ്കൊളാരിക്കു സംഭവിച്ച പിഴവ് അതായിരുന്നു.നെയ്മറെ മാത്രം ആശ്രയിച്ചു മുന്നോട്ടു നീങ്ങിയ ടീം നെയ്മറുടെ അഭാവത്തില്‍ തകര്‍ന്നടിയുന്ന കാഴ്ച്ചയുണ്ടായി.പിന്നീടു വന്ന ദുംഗയും കൈകൊണ്ട രീതി ഇതു തന്നെയായിരുന്നു.ഗോളടിക്കാന്‍ ബ്രസീലില്‍ നെയ്മര്‍ മാത്രമേ ഉള്ളൂ എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ രണ്ടു കോപ്പാ അമേരിക്ക ടൂര്‍ണമെന്റുകള്‍ ദുംഗ അവസാനിപ്പിച്ചു. ഇന്നു അര്‍ജന്റീനയും സമാനമായ സാഹചര്യത്തില്‍ തന്നെയാണുള്ളത്.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മെസ്സിയില്‍ കേന്ദ്രീകരിച്ചു കൊണ്ടാണ് പരിശീലകര്‍ അവരെ മത്സരങ്ങള്‍ക്കായി തയ്യാറാക്കുന്നത്.അര്‍ജന്റീന ഒരു ടീം എന്നതിലുപരി മെസ്സിയും പത്തു പേരുമായി മാറിയിരിക്കുന്നു.അര്‍ജന്റീനയുടെ ഭാവിക്കു തന്നെ ഏറെ ദോഷകരമായി ഭവിക്കാവുന്ന തരത്തിലാണ് മാറി വരുന്ന പരിശീലകര്‍ അവരെ രൂപപ്പെടുത്തിയെടുക്കുന്നത്.
ശരാശരിയിലും താഴ്ന്ന പ്രകടനമാണ് കഴിഞ്ഞ ലോകകപ്പിലും ഇത്തവണത്തെ കോപ്പാ അമേരിക്കയുടെ തുടക്കം മുതലും അര്‍ജന്റീന പുറത്തെടുത്തത്.ഇങ്ങനെയൊരു ടീം പുറത്താകുമ്പോള്‍ മെസ്സിക്കു വേണ്ടി അവര്‍ ജയിക്കണമായിരുന്നു എന്നു പറയുന്നവര്‍ ഫുട്ബാളിനോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടായിരിക്കുമത്."മെസ്സിക്കു വേണ്ടി ഞങ്ങള്‍ ഈ മത്സരം ഐസ്ലന്ഡിനെതിരെ ജയിക്കും".2018 ലോകകപ്പില്‍ ഗ്രൂപ്പിലെ അവസാന മത്സരത്തിനു മുന്‍പ് ക്രൊയേഷ്യയുടെ മോഡ്രിച് നടത്തിയ പ്രസ്താവനയാണിത്.അര്‍ജന്റീനയെ റഷ്യന്‍ കാണികളുടെ മുന്നില്‍ വെച്ച് നാണം കെടുത്തില്ലെന്ന് 4 ഗോളുകള്‍ അടിച്ച ശേഷം ഫ്രഞ്ച് ടീം തീരുമാനമെടുത്തതായി സാമുവല്‍ ഉംറ്റിറ്റി പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഇത്തവണ കോപ്പാ അമേരിക്ക തുടങ്ങുന്നതിനു മുന്‍പ് അഗ്യുറോ പറഞ്ഞത് ഈ കിരീടം ഞങ്ങള്‍ മെസ്സിക്കു വേണ്ടി നേടും എന്നായിരുന്നു.അര്‍ജന്റീന ആരാധകരില്‍ വലിയൊരു വിഭാഗം മെസ്സിക്കു ഒരു കിരീട വിജയം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്.എന്തൊരു നീതികേടാണ് ഇവരെല്ലാം ചെയ്യുന്നത്?എല്ലാം മെസ്സിക്കു വേണ്ടിയാകുന്നു.അയാളുടെ പ്രതിഭക്കു ദാനം നല്‍കേണ്ടതല്ല ലോകകപ്പും കോപ്പാ അമേരിക്കയുമൊന്നും.അര്‍ജന്റീന ടീം കളിച്ചു ജയിച്ചു നേടിയെടുക്കേണ്ടതാണ്.മെസ്സിയവിടെ പതിനൊന്നു പേരില്‍ ഒരാള്‍ മാത്രം.ഓരോ തവണയും അര്‍ജന്റീന ലോകകപ്പില്‍ നിന്നും കോപ്പാ അമേരിക്കയില്‍ നിന്നും പുറത്താകുമ്പോള്‍ അതു മെസ്സിയെയും റൊണാൾഡോയെയുമെല്ലാം ഒരു ടീമിനും മുകളിൽ പ്രതിഷ്ഠിക്കുന്ന പരിശീലകർക്കും മാധ്യമങ്ങൾക്കും ആരാധകർക്കുമുള്ള അനിവാര്യമായ ഓർമ്മപ്പെടുത്തലാകുന്നു.
“റഫറി ബ്രസീലിനു വേണ്ടി കളിച്ചു”, “VAR എടുത്തില്ല”, “അര്‍ഹിച്ച പെനാല്‍റ്റി ലഭിച്ചില്ല”, “പോസ്റ്റില്‍ തട്ടി പോയില്ലായിരുന്നുവെങ്കില്‍ 4 ഗോള്‍ ആവേണ്ടതായിരുന്നു”,തുടങ്ങിയ താത്കാലിക ആശ്വാസത്തിനുള്ള പ്രതിരോധം തീര്‍ക്കുന്ന കേവലവാദങ്ങള്‍ ആരാധകര്‍ എക്കാലവും ഉന്നയിച്ചു പോന്നിരുന്നു. ഒരു ടീം എന്നതിലുപരി മെസ്സിയും പത്തു പേരുമായി ഗ്രൗണ്ടില്‍ ഇറങ്ങി ശരാശരി കളി മാത്രം കാഴ്ച്ചവെച്ച ടീമിന്റെ ക്യാപ്റ്റന്‍ വരെ തോല്‍വിയുടെ കാരണമായി പഴി ചാരുന്നത് റഫറിയിംഗിലാണെന്ന് കാണുമ്പോള്‍ സഹതാപം മാത്രമേ ഉള്ളൂ. റഫറിയെ പഴിക്കുകയെന്നത് ഏറ്റവും സുരക്ഷിതമായ ഇടത്ത് അഭയം തേടുന്നതിനു തുല്യമാണ്.എത്രത്തോളം ഗതികെട്ട അവസ്ഥയിലൂടെയാണ് അവര്‍ കടന്നു പോകുന്നത് !!
സൂപ്പര്‍ താരങ്ങള്‍ ഒരര്‍ഥത്തില്‍ ബാധ്യതയാവുകയാണ്. നെയ്മറുടെ കാര്യത്തില്‍ ബ്രസീലിനു സംഭവിച്ചതും ഇതുതന്നെയായിരുന്നു.പക്ഷെ ഒരു പരിധി വരെ അതിനെ മറികടക്കാൻ ചിചെക്കു സാധിച്ചിരുന്നു. അതേറ്റവും ഫലപ്രദവും പൂര്ണ്ണതയിലെത്തിയതും ഈ കോപ്പാ അമേരിക്കയിലാണ്.ചിചെ ഒരു മാതൃകയാണ്.അത്തരമൊരു പരിശീലകനാണ് ഇന്നു അര്‍ജന്റീനക്കു ആവശ്യം.മെസ്സിയും പത്തുപേരും എന്നല്ലാതെ അര്‍ജന്റീനയെ ഒരു മികച്ച ടീമാക്കി മാറ്റാന്‍ ശേഷിയുള്ള ഒരാള്‍. അടുത്ത വര്‍ഷം കോപ്പാ അമേരിക്ക വീണ്ടും വരികയാണ്.അര്‍ജന്റീനയും കൊളംബിയയും ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കു ഒരു ഉയിര്ത്തെഴുന്നേല്പ് സാധ്യമാവുമോ എന്നു കാത്തിരുന്നു കാണാം
2006 ലോകകപ്പിലെ അര്‍ജന്റീന-സെർബിയോ മോണ്ടിനെഗ്രോ മത്സരത്തിന്റെ മുപ്പതാം മിനുട്ടില്‍ ഒരു ഗോള്‍ പിറന്നു.അര്‍ജന്റീനയുടെ കാംബിയാസോ ആയിരുന്നു ആ ഗോള്‍ നേടിയത്.അതയാളുടെ പേരില്‍ ചേര്‍ക്കപ്പെട്ടു എന്നു പറയുന്നതാവും കൂടുതല്‍ ഉചിതം.കാരണം 54 സെകന്റില്‍ 24 പാസുകള്‍ നെയ്തെടുത്ത് നേടിയ ആ ഗോളില്‍ 9 പേര് പങ്കുകൊണ്ടിരുന്നു.ലാറ്റിനമേരിക്കയുടെ സര്‍വ്വ ചാരുതയും വഹിച്ചെത്തിയ ആ പന്തിനെ ഗോള്‍പോസ്റ്റിലേക്ക് ചെത്തിയിട്ടത് കാംബിയാസോയായിരുന്നു.പതിഞ്ഞ താളത്തില്‍ തുടങ്ങി ഒടുവില്‍ ആക്രമണത്തിന്റെ സര്‍വ്വസൗന്ദര്യവും സമ്മേളിച്ച ഫിനിഷിംഗിലൂടെ പന്തിനെ വലയിലെത്തിച്ച ആ നീക്കത്തെ അത്ഭുതാദരങ്ങളോടെയാണ് ലോകം വീക്ഷിച്ചത്.ഗെല്സന്കിഷനിലെ ഗ്യാലറിയില്‍ ആവേശത്തോടെ എഴുന്നേറ്റുനിന്നുകൊണ്ടാണ് മറഡോണ ആ ഗോള്‍ ആഘോഷിച്ചത്.താരാധിപത്യം അരങ്ങുവാഴുന്ന ഫുട്ബാളില്‍ വ്യക്തിയല്ല ടീം തന്നെയാണ് പരമപ്രധാനം എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നായിരുന്നു ആ ഗോള്‍.ആ ടീമില്‍ 'മിശിഹ'യായി വാഴ്ത്തപ്പെട്ടവര്‍ ഉണ്ടായിരുന്നില്ല.രണ്ടു മത്സരങ്ങള്‍ മാത്രം കളിച്ച ലയണല്‍ മെസ്സി അന്നു 'മിശിഹ' പട്ടം നേടിയിട്ടുമുണ്ടായിരുന്നില്ല.പക്ഷെ അന്നു അര്‍ജന്റീനക്കു ഒരു ആസൂത്രകന്‍ ഉണ്ടായിരുന്നു-റിക്വല്‍മി.കളിയുടെ സ്വഭാവം വായിച്ചെടുക്കുവാനും നിര്‍ണ്ണായക ഘട്ടങ്ങളില്‍ മാറ്റിമറിക്കുവാനും അയാളേക്കാള്‍ മികച്ചൊരാള്‍ ആ ടീമിലുണ്ടായിരുന്നില്ല.അത്തരത്തിലൊരാളെയാണ് കഴിഞ്ഞ 13 വര്‍ഷമായി അര്‍ജന്റീന തേടിക്കൊണ്ടിരിക്കുന്നതും.
![]() |
യദു കോട്ടക്കൽ |

COMMENTS