നിർമ്മൽ ഖാൻ അതൊരു കാൽപ്പന്ത് കാലമായിരുന്നു. ഉശിരുള്ള കളിയും ഊക്കുള്ള കളിക്കാരും ഊറ്റമുള്ള കാഴ്ചക്കാരുമുള്ള കാലം. തൊണ്ണൂറുകളിലെ മലയാളികളു...
നിർമ്മൽ ഖാൻ
അതൊരു കാൽപ്പന്ത് കാലമായിരുന്നു. ഉശിരുള്ള കളിയും ഊക്കുള്ള കളിക്കാരും ഊറ്റമുള്ള കാഴ്ചക്കാരുമുള്ള കാലം. തൊണ്ണൂറുകളിലെ മലയാളികളുടെ ഫുട്ബോൾ കാലം. ആ കാലത്തിന്റെ നേരവകാശികളിൽ ഒരാൾ, ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഈമാസം പടിയിറങ്ങുകയാണ്. സന്തോഷ് ട്രോഫിയിലും ഫെഡറേഷൻ കപ്പിലും കപ്പുയർത്തുകയെന്ന അത്യപൂർവ ഭാഗ്യം ചെയ്ത നമ്മുടെ സ്വന്തം കുരികേശ് മാത്യൂ.
കുരികേശ് മാത്യു വിരമിക്കുന്നു
കേരള ഫുട്ബോളിന്റെ സുവര്‍ണ്ണ കാലഘട്ടം തൊണ്ണൂറുകള്‍ തന്നെയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയുന്നത് ട്രോഫികളുടെ കണക്കെടുത്തിട്ടല്ല. അതിനുമപ്പുറമുള്ള ഏറെ കാര്യങ്ങളുണ്ട്. എറ്റവും പ്രധാനം നമ്മുടെ കാൽപ്പന്ത് മനസ്സിൽ ഇപ്പോഴും തെളിഞ്ഞുനിൽക്കുന്ന മുഖങ്ങൾ അന്നത്തെ താരങ്ങളാണെന്നുള്ളതാണ്. അവരെ അതിജയിക്കുന്ന കളിമികവുമായൊരു താരം ഇപ്പോഴും നമ്മുടെ മനസ്സിലേക്ക് ഡ്രിബ്ൾ ചെയ്ത് കയറിയിട്ടില്ല. കാരണം അവർക്ക് ഫുട്ബോൾ വെറും കളിമാത്രമായിരുന്നില്ല, ജീവിതംകൂടിയായിരുന്നു. ഗാലറിയിലും ടെലിവിഷനും മുന്നിലിരുന്ന് ആർപ്പുവിളിച്ച ആ തലമുറയിലെ ആരാധകരുടെ ഹൃദയമിടിപ്പിന് അവരുടെ കാൽപ്പെരുക്കത്തിന്റെ താളമായിരുന്നു. അതുകൊണ്ടാണ് ആകാലത്തിന്റെ നായകനായ കുരികേശ് മാത്യു ഇപ്പോൾ കേരള പൊലീസിലെ ഔഗ്യോഗിക ജീവിതം അവസാനിപ്പിക്കുന്പോൾ തിളക്കമുള്ള, സുന്ദര ഓർമ്മൾ തെളിഞ്ഞുവരുന്നത്.
കേരള ഫുട്ബോള്‍ എന്ന് കേൾക്കുന്പോൾ ആദ്യം മനസ്സിലേക്കെത്തുന്ന പേരുകളിലൊന്നാണ് കേരള പൊലീസ്. പാപ്പച്ചന്, ചാക്കോ, കുരികേശ് മാത്യൂ ,തോബിയാസ് , വിജയന്, ലിസ്റ്റന്‍, രാജേന്ദ്രന്, കലാധരന്‍, സത്യന്, ഫ്രാന്‍സിസ് ഇഗ്നേഷ്യസ്, ഷറഫലി, അല്ക്സ് എബ്രഹാം,രവീന്ദ്രന്, രമേശ്,തോമസ് സേവ്യര്‍...പൊലീസിലെ പകരം വയ്ക്കാനാവാത്ത താരനിര ഏതൊരു ടീമും അസൂയയോടെ നോക്കിനിന്നുപോകും. ടൈറ്റാനിയത്തിൽ തോമസ് സെബാസ്റ്റ്യനും പി എസ് അഷീമുമൊക്കെ തെളിഞ്ഞുനിന്നിരുന്നുവെങ്കിലും കേരള പൊലീസ് തന്നെയായിരുന്നു ഒരുപടി മുന്നിൽ.
പാപ്പച്ചനും വിജയനുമൊക്ക മുന്നിൽ ഗോളടിച്ച് നിറഞ്ഞുനിന്ന കാലത്ത് പുറകിൽ പതറാതെ കോട്ടകാത്തവരെയും ഓർക്കണം നമ്മൾ. അങ്ങനെയൊരാളാണ് കുരികേശ് മാത്യു. ഫുട്ബോളിന് അത്ര വേരോട്ടമില്ലാത്ത കൊട്ടാരക്കരയിലെ കിഴക്കേ തെരുവിൽ നിന്നാണ് കുരികേശ് മാത്യുവിന്റെ ഫുട്ബോൾ കിക്കോഫ്. ആ ജീവിതത്തിലേക്കുള്ളൊരു മൈനസ് പാസാണ് ഇനിയുള്ള വാക്കുകളിൽ.
കിഴക്കേതെരുവിലെ സെന്റ് മേരീസ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിട്ടുവരുന്പോൾ വഴിയോരങ്ങളായിരുന്നു ആദ്യമൈതാനങ്ങൾ. വീതികുറഞ്ഞ റോഡുകളിൽ ഫുട്ബോളിന്റെ ആദ്യപാഠം താണ്ടിയ കുരികേശ് അക്കാലത്തുതന്നെ ഒരു തീരുമാനത്തിലെത്തി. ഫുട്ബോളാണ് ജീവിതം. ഫുട്ബോളിൽ മാത്രം ശ്രദ്ധിക്കാൻ, അതിലേക്ക് എത്തിപ്പെടാനുള്ള ശ്രമമായി പിന്നെ. ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ സ്പോർട്സ് ഹോസ്റ്റൽ സെലക്ഷനിൽ പങ്കെടുത്തു. ആദ്യഘട്ടത്തിൽ ജയിച്ചപ്പോൾ ഫൈനൽ സെലക്ഷനായി തിരുവനന്തപുരത്തേക്ക്. അവിടെയും കുരികേശിന്റെ മോഹം തന്നെ ജയിച്ചു.
അങ്ങനെ ഫുട്ബോളിലെ ആദ്യ ജയവുമായി ചങ്ങനാശ്ശേരി എൻ എസ് എസ് ബോയ്സ് സ്കൂളിലെത്തി. ഫുട്ബോളിലെ ശാസ്ത്രീയ പരിശീലനം ആദ്യമായി പരിചയപ്പെടുന്നത് ഇവിടെനിന്നാണ്. ഇത് കുരികേശിലെ കളിക്കാരനെ പെട്ടെന്ന് തേച്ചുമിനുക്കി. വൈകാതെ സംസ്ഥാന സബ് ജൂനിയർ സ്കൂൾ ടീമിലെത്തി. അപ്പോഴാണ് വോളിബോൾ ടീമിലേക്ക് ഒരു താരമെത്തുന്നത്. സാധാരണയിൽ കവിഞ്ഞ ഉയരമുള്ള ആകുട്ടി വോളിബോൾ ടീമിലെത്തിയതിൽ അത്ഭുതമുണ്ടായിരുന്നില്ല. കുരികേശ് പത്താം ക്ലാസ് കഴിയുന്പോഴേക്കും വോളിബോൾ താരം ഫുട്ബോളിലെ ഗോൾകീപ്പറായി മാറിയിരുന്നു. ആഗോളിയാണ് പിന്നീട് ഇന്ത്യൻ താരമായി വളർന്ന സാക്ഷാൽ കെ.ടി.ചാക്കോ.
സബ്ജൂനിയർ ടീമിൽ രണ്ടാം വർഷം ക്യാപ്റ്റൻസ്ഥാന് കുരികേശിനെ തേടിയെത്തി. മദ്രാസിൽ നടന്ന ചാന്പ്യൻഷിപ്പിൽ കേരളത്തെ പരിശീലിപ്പിച്ചത് ജാനകി റാം എന്ന തമിഴ്നാട്ടുകാരൻ. അക്കൊല്ലം കേരളം ചരിത്രം കുറിച്ചു. സബ് ജൂനിയർ കിരീടം ആദ്യമായി കേരളത്തിലെത്തിച്ചു. കേരളത്തെ സബ് ജൂനിയർ കിരീടത്തിലേക്ക് നയിച്ച നായകൻ എന്ന തലയെടുപ്പോടെ കോളേജിലേക്ക്. മലപ്പുറം ജില്ലയിലെ എം ഇ എസ് മന്പാട് കോളേജായിരുന്നു ആദ്യതട്ടകം. ഇവിടെയും സ്പോർട്സ് ഹോസ്റ്റൽ വഴിയായിരുന്നു പ്രവേശനം.കാലിക്കറ്റ് സർവകലാശാല ടീമിലെ അംഗത്വം അന്ന് ബാലികേറാ മലയായിരുന്നു. കാരണം അത്രമേൽ താരസന്പന്നമായിരുന്നു കാലിക്കറ്റ് സർവകലാശാല ടീം.
സർവകലാശാല ടീമിന്റെ വാതിൽ തുറന്നില്ലെങ്കിലും മലബാറിൽ തന്നെ തുടരാൻ ആയിരുന്നു തീരുമാനം. ആദ്യം മലപ്പുറം സോക്കറിൽ. ലീഗ് മത്സരങ്ങളിൽ സജീവമാകുന്നതിനിടെ സംസ്ഥാന ജൂനിയർ ടീമിൽ അംഗമായി. അക്കൊല്ലം മികച്ച ഭാവിതാരത്തിനുള്ള പുരസ്കാരവും കുരികേശിനെ തേടിയെത്തി. തൊട്ടുപിന്നാലെ കണ്ണൂർ ലക്കി സ്റ്റാറിൽ നിന്ന് വിളിയെത്തി. വി പി സത്യന്, മോഹന്‍, ഗിരീശന്,അബ്ദുള്ള എന്നിവർക്കൊപ്പം ലക്കി സ്റ്റാറിൽ ഭാഗ്യം തേടി. അക്കൊല്ലം സംസ്ഥാന ചാന്പ്യൻഷിപ്പായ കൌമുദി ട്രോഫി നേടി ലക്കി സ്റ്റാർ എതിരാളികളെ അന്പരപ്പിച്ചു. എം. എം. ജേക്കബ് നയിച്ച സെന്‍ട്രല്‍ എക്ക്സൈസിനെ കീഴടക്കിയാണ് ലക്കി സ്റ്റാർ കിരീടം സ്വന്തമാക്കിയത്. പ്രതിരോധ നിരയിൽ പതറാതെ നിന്ന സത്യൻ കുരികേശ് കൂട്ടുകെട്ടിന്റെ വിജയംകൂടിയായിരുന്നു ലക്കി സ്റ്റാറിന്റെ കൌമുദി ട്രോഫി നേട്ടം.
ലക്കി സ്റ്റാറിലെ പ്രകടനം കുരികേശിന്റെയും ഭാഗ്യരേഖയായി. കെൽട്രോൺ ടീമിലേക്ക് ക്ഷണം, കൂടം സ്ഥിരം ജോലിയും. കേരള പൊലീസിലേക്ക് എത്തുന്നതും കൌതുകത്തോടെയാണ്. പൊലീസിനെതിരായ ഒരു കുരികേശ് കെൽട്രോണിനായി പുറത്തെടുത്തത് അസാധ്യ കളിയായിരുന്നു. പകരം കിട്ടിയത് പൊലീസിനെ ജോലി വാഗ്ദാനമാണ്. അന്നത്തെ ഡിജിപി എം കെ ജോസഫിന് കുരികേശിനെ ടീമിലെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. അതിന് മുൻപേ സത്യൻ പൊലീസിൽ എത്തിയിരുന്നു. സത്യനെ ദൂതനാക്കിയാണ് എം ജെ ജോസഫ് കുരികേശിനെ പൊലീസിലേക്ക് ക്ഷണിച്ചത്.
കേരള പൊലീസിനു നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം ഡി ജി പി എം. കെ.ജോസഫിന് അവകാശപ്പെട്ടതാണ്. അദേഹത്തിന്റെ ഫുട്ബോള്‍ ഭ്രാന്ത് തന്നെയായിരുന്നു അതിനു കാരണം. കേരളത്തില്‍ ആരെങ്കിലും എവിടെയെങ്കിലും നന്നായി കളിക്കുന്നു എന്നറിഞ്ഞാല്‍ ഉടനെ അടുത്ത സ്റ്റേഷനില്‍ നിന്ന് ആള് ആ കളിക്കാരനെ തപ്പിയിറങ്ങുകയായി. കളിമികവ് ബോധ്യപ്പെട്ടാൽ അയാൾ പൊലീസ് താരമായി. ഐ. എം. വിജയനെ ചെറിയ പ്രായത്തിലെ കണ്ടെത്തിയത് തന്നെ ജോസഫ് സാറിന്റെ മികവിനുള്ള സാക്ഷ്യം. ജോലി കൊടുക്കുന്നതിനു മുന്നേ തന്നെ രണ്ടു വര്‍ഷത്തോളം വിജയനെ പൊലീസ് ടീമിനൊപ്പം നിർത്തിയിരുന്നു. ഡിജിപി ആയിരുന്നെങ്കിലും എല്ലാ ദിവസം കളിക്കാരുടെ കാര്യങ്ങള്‍ നേരിട്ട് അന്വേഷിക്കുമായിരുന്നു. ഒരു കുറവും വരുത്താതെയാണ് ആ ടീമിനെ അദേഹം വളത്തിയതും മലയാളികളുടെ അഭിമാനമാക്കി മാറ്റിയതും.
എ എസ് ഐ ആയിട്ടാണ് പൊലീസിൽ എത്തിയത്. സത്യന്,രാജേന്ദ്രന്, കലാധരന്‍,ഷറഫലി, ലിസ്റ്റൺ, തോബിയാസ് തുടങ്ങിയവരൊക്കെ അന്ന് ടീമിലുണ്ട്. കുരികേശ് ടീമിലെത്തുന്പോൾ അത്ര നല്ല അവസ്ഥയിലായിരുന്നില്ല ടീം. തുടർ തോൽവികൾ ടീമിന്റെ ആത്മവിശ്വാസം തകർത്തു. കോട്ടയത്ത് മാമ്മൻ മാപ്പിള ട്രോഫിക്ക് പുറപ്പെടുന്പോൾ, പൊലീസ് ടീമിന്റെ അവസാന ടൂർണമെന്റായിരിക്കും എന്നാണ് മിക്കവരും വിശ്വസിച്ചിരുന്നത്. എന്നാൽ കോട്ടയത്ത് പൊലീസിന്റെ തലവര മാറി. ജെ സി ടിയെ തോൽപിച്ച് പൊലീസ് കിരീടം നേടി. കൈവിട്ടുപോയ ഊർജ്ജമെല്ലാം സംഭരിച്ച് വല്ലാത്തൊരു കുതിപ്പായിരുന്നു അന്ന്. ഇത് ദേശീയ പൊലീസ് ഗെയിംസ് കിരീടമെന്ന എം കെ ജോസഫിന്റെ സ്വപ്നത്തിന് വീണ്ടും ചിറകുനൽകി.
ഡി ജി പിയുടെ സ്വപ്നം കാലുകളിലും ഹൃദയത്തിലും ആവാഹിച്ച് കുരികേശ് മാത്യുവും സംഘവും ദില്ലിക്ക് വണ്ടികയറി. ബി എസ് എഫിനെ തോൽപിച്ച് കേരള പൊലീസ് ചരിത്രത്തിൽ ആദ്യമായി ചാന്പ്യൻമാരായി. ടീമിനുവേണ്ടി ഉറച്ചുനിന്ന എം കെ ജോസഫിന് കളിക്കാർ നൽകിയ സ്നേഹാദരമായിരുന്ന ദേശീയ പൊലീസ് കിരീടം. 1990ൽ കേരളത്തിൽ നിന്നുള്ളരൊരു ടീം ആദ്യമായി ഫെഡറേഷൻ കപ്പ് നേടിയപ്പോൾ, പൊലീസിനെ നയിച്ചത് കുരികേശ് ആയിരുന്നു. പിന്നെയാണ് സന്തോഷ് ട്രോഫി ചരിത്രം തുടങ്ങുന്നത്.
തുടര്‍ച്ചയായി പത്തു വര്‍ഷം സന്തോഷ് ട്രോഫിയിൽ കേരളത്തിന് ബൂട്ടുകെട്ടി. 1993ൽ കേരളം കൊച്ചിയിൽ കപ്പുയർത്തുന്പോൾ നായകനായി കുരികേശുണ്ടായിരുന്നു. 1985 മുതല്‍ 98വരെ പൊലീസ് ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരാംഗമായിരുന്നു. പുതുതലമുറയിലെ കളിക്കാർ കണ്ടു പഠിക്കേണ്ടതാണ് ഈ അര്‍പ്പണ ബോധം. ജോലി കിട്ടിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ കളി നിര്‍ത്തുന്ന ഒരുപാട് താരങ്ങളുള്ള നമ്മുടെ നാട്ടിൽ തന്നെയാണ് ഒരാള്‍ തുടര്‍ച്ചയായി പതിമൂന്നു വർഷം ആദ്യ പതിനൊന്നില്‍ സ്ഥാനം പിടിക്കുന്നത്.
ശാരീരികക്ഷമത തന്നെയായിരുന്നു കുരികേശ് മാത്യുവിന്റെ ഏറ്റവും വലിയ കരുത്ത്. സ്ലൈഡിംഗ് ടാക്കിളുകൾ അനായാസം സാധ്യമാക്കിയ ഡിഫൻഡർ. സമയോജിത ടാംക്ലിംഗുകളും അതിശക്തമായി ഹെഡറുകളുമായിരുന്നു കുരികേശിനെ കളിക്കളത്തിൽ വ്യത്യസ്തനക്കിയത്.ജോസഫ്, രഞ്ജി കെ. ജേക്കബ്, ഭരതന്, ശ്രീധരന്, ചാത്തുണ്ണി, ജാഫര്‍ തുടങ്ങി നിരവധി പരിശീലകർക്ക് കീവിൽ കളിച്ചു. ഇന്ത്യൻ പൊലീസ് ടീമിൽ അംഗമായെങ്കിലും ഒരിക്കലും ഇന്ത്യൻ ടീമിന്റെ വിളി കുരികേശിനെ തേടിയെത്തിയില്ല. പക്ഷേ, സബ് ജൂനിയര്‍, ദേശീയ പൊലീസ് ,ഫെഡറേഷന് കപ്പ് കിരീടങ്ങൾ കേരളത്തിലെത്തിച്ച ആദ്യ നായകനെന്ന ഒരിക്കലും തകർക്കാനാവാത്ത റെക്കോർഡ് കുരികേശ് മാത്യുവിന് മാത്രം സ്വന്തം.
ഓഗസ്റ്റ് മുപ്പത്തിയൊന്നിന് അസിസ്റ്റന്റ് കമാണ്ടന്റ് ആയാണ് കുരികേശ് മാത്യു ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നത്. കളിക്കളങ്ങളെ, ആരാധകരുടെ ഓർമ്മകളെ ട്രോഫികളാൽ സന്പന്നമാക്കിയ കുരികേശ് മാത്യുവിന് ഹൃദയാഭിവാദ്യങ്ങൾ.
അതൊരു കാൽപ്പന്ത് കാലമായിരുന്നു. ഉശിരുള്ള കളിയും ഊക്കുള്ള കളിക്കാരും ഊറ്റമുള്ള കാഴ്ചക്കാരുമുള്ള കാലം. തൊണ്ണൂറുകളിലെ മലയാളികളുടെ ഫുട്ബോൾ കാലം. ആ കാലത്തിന്റെ നേരവകാശികളിൽ ഒരാൾ, ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഈമാസം പടിയിറങ്ങുകയാണ്. സന്തോഷ് ട്രോഫിയിലും ഫെഡറേഷൻ കപ്പിലും കപ്പുയർത്തുകയെന്ന അത്യപൂർവ ഭാഗ്യം ചെയ്ത നമ്മുടെ സ്വന്തം കുരികേശ് മാത്യൂ.
കേരള ഫുട്ബോളിന്റെ സുവര്‍ണ്ണ കാലഘട്ടം തൊണ്ണൂറുകള്‍ തന്നെയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയുന്നത് ട്രോഫികളുടെ കണക്കെടുത്തിട്ടല്ല. അതിനുമപ്പുറമുള്ള ഏറെ കാര്യങ്ങളുണ്ട്. എറ്റവും പ്രധാനം നമ്മുടെ കാൽപ്പന്ത് മനസ്സിൽ ഇപ്പോഴും തെളിഞ്ഞുനിൽക്കുന്ന മുഖങ്ങൾ അന്നത്തെ താരങ്ങളാണെന്നുള്ളതാണ്. അവരെ അതിജയിക്കുന്ന കളിമികവുമായൊരു താരം ഇപ്പോഴും നമ്മുടെ മനസ്സിലേക്ക് ഡ്രിബ്ൾ ചെയ്ത് കയറിയിട്ടില്ല. കാരണം അവർക്ക് ഫുട്ബോൾ വെറും കളിമാത്രമായിരുന്നില്ല, ജീവിതംകൂടിയായിരുന്നു. ഗാലറിയിലും ടെലിവിഷനും മുന്നിലിരുന്ന് ആർപ്പുവിളിച്ച ആ തലമുറയിലെ ആരാധകരുടെ ഹൃദയമിടിപ്പിന് അവരുടെ കാൽപ്പെരുക്കത്തിന്റെ താളമായിരുന്നു. അതുകൊണ്ടാണ് ആകാലത്തിന്റെ നായകനായ കുരികേശ് മാത്യു ഇപ്പോൾ കേരള പൊലീസിലെ ഔഗ്യോഗിക ജീവിതം അവസാനിപ്പിക്കുന്പോൾ തിളക്കമുള്ള, സുന്ദര ഓർമ്മൾ തെളിഞ്ഞുവരുന്നത്.
![]() |
നിർമ്മൽ ഖാൻ |

COMMENTS