പ്രവാസി മലയാളികളായ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത. ലോകഫുട്ബോളിലെ അതികായരായ ബ്രസീലും അർജന്റീനയും നിങ്ങളുടെ കൺമുന്നിൽ വീണ്ടും നേർക്കുനേ...
പ്രവാസി മലയാളികളായ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത. ലോകഫുട്ബോളിലെ അതികായരായ ബ്രസീലും അർജന്റീനയും നിങ്ങളുടെ കൺമുന്നിൽ വീണ്ടും നേർക്കുനേർ പോരിനിറങ്ങുന്നു. രാജ്യാന്തര സൌഹൃദമത്സരത്തിലാണ് ഇരുടീമും ഏറ്റുമുട്ടുക. നവംബർ പതിനാലിന് സൌദി അറേബ്യയിലെ റിയാദിലാണ് മത്സരം. മെസ്സിയും നെയ്മറുമടക്കമുള്ളവർ ബൂട്ടുകെട്ടുന്പോൾ പ്രവാസി ഫുട്ബോൾ പ്രേമികൾക്ക് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്തൊരു അനുഭവംകൂടിയാവും ഈ പോരാട്ടം.
നവംബർ പതിനെട്ടിനായിരിക്കും 2019ൽ അർജന്റീനയുടെ അവസാന മത്സരം. എതിരാളികളെയും മത്സരവേദിയും പിന്നീട് പ്രഖ്യാപിക്കും. സെപ്റ്റംബറിൽ രണ്ടുമത്സരങ്ങളആണ് അർജന്റീനയ്ക്കുള്ളത്. സെപ്റ്റംബർ അഞ്ചിന് ലോസാഞ്ചസിൽ ഗോൾഡ് കപ്പ് ചാന്പ്യൻമാരായ മെക്സിക്കോയെയും പത്തിന് ടെക്സസിൽ ചിലിയെയും നേരിടും.
ഒക്ടോബറിലെ വന്പൻപോരാട്ടത്തൽ ജർമ്മനിയാണ് എതിരാളികൾ. തൊട്ടുപിന്നാലെ ബാസ്ക് ദേശീയ ടീമിനെയും നേരിടും. 2019ൽ ഇനി ആകെ ആറ് മത്സരങ്ങളിലാണ് അർജന്റീന കളിക്കുക.

COMMENTS