കോപ്പ അമേരിക്കയിൽ അർജൻറീനയുടെ കിരീടപ്പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. അർജൻറീന ആദ്യ മത്സരത്തിൽ കൊളംബിയയെ നേരിടും. പുലർച്ചെ മൂന്നരയ്ക്കാണ് മത...
കോപ്പ അമേരിക്കയിൽ അർജൻറീനയുടെ കിരീടപ്പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. അർജൻറീന ആദ്യ മത്സരത്തിൽ കൊളംബിയയെ നേരിടും. പുലർച്ചെ മൂന്നരയ്ക്കാണ് മത്സരം.
മത്സരത്തിന് മുൻപ് കോച്ച് ലിയണൽ സ്കലോണി ആദ്യ ഇലവനെ പ്രഖ്യാപിച്ചു. ലിയോണൽ മെസ്സി, സെർജിയോ അഗ്യൂറോ, ഏഞ്ചൽ ഡി മരിയ എന്നിവർ ഗോൾ വേട്ടയ്ക്ക് ഇറങ്ങുമ്പോൾ, പൌളോ ഡിബാലയ്ക്ക് ടീമിൽ ഇടംകിട്ടിയില്ല. അർമാനിയാണ് ഗോൾ കീപ്പർ. ഓട്ടമെൻഡി, ടാഗ്ലിയഫിക്കോ എന്നിവരും ടീമിലുണ്ട്.
അവസാന രണ്ട് കോപ്പ ഫൈനലിലും തോറ്റ അർജൻറീന മെസ്സിയുടെ ആദ്യ കിരീടമാണ് കോപ്പയിൽ ലക്ഷ്യമിടുന്നത്. ഹാമിഷ് റോഡ്രിഗസും റഡാമൽ ഫൽകാവോയും ഉൾപ്പെടുന്ന കൊളംബിയക്കെതിരെ മെസ്സിപ്പടയ്ക്ക് പോരാട്ടം എളുപ്പമാവില്ല.

COMMENTS