മലയാളി താരങ്ങളായ ജോബി ജസ്റ്റിനെയും സഹൽ അബ്ദുൽ സമദിനെയും ഉൾപ്പെടുത്തി കിംഗ്സ് കപ്പ് ഫുട്ബോളിനുള്ള 37 അംഗ ഇന്ത്യൻ സാധ്യതാ ടീമിനെ പുതിയ ക...
മലയാളി താരങ്ങളായ ജോബി ജസ്റ്റിനെയും സഹൽ അബ്ദുൽ സമദിനെയും ഉൾപ്പെടുത്തി കിംഗ്സ് കപ്പ് ഫുട്ബോളിനുള്ള 37 അംഗ ഇന്ത്യൻ സാധ്യതാ ടീമിനെ പുതിയ കോച്ച് ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. പരുക്കേറ്റ അഷിഖ് കുരുണിയനെ ക്യാമ്പിലേക്ക് പരിഗണിച്ചില്ല. ജൂൺ അഞ്ച് മുതൽ എട്ട് വരെ തായ് ലാൻഡിലാണ് കിംഗ്സ് കപ്പ്. ടീമിൻറെ പരിശീലന ക്യാമ്പ് മേയ് 20 മുതൽ ഡൽഹിയിൽ നടക്കും.
ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനുവേണ്ടി പുറത്തെടുത്ത മികവാണ് ജോബിയെ ഇന്ത്യൻ ടീമിലെത്തിച്ചത്. ഒൻപത് ഗോളുമായി ഇന്ത്യൻ താരങ്ങളിൽ ടോപ് സ്കോററുമായിരുന്നു തിരുവനന്തപുരം സ്വദേശിയായ ജോബി. ഐ ലീഗിന് ശേഷം ഐ എസ് എൽ ക്ലബായ എടികെ ജോബിയുമായി കരാറിൽ എത്തിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹൽ അബ്ദുൽ സമദ് എ എഫ് സി അണ്ടർ 23 ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂർ സ്വദേശിയായ സഹലിന് ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളിയെത്തുന്നത്. ജംഷെഡ്പൂർ എഫ് സിയുടെ മെക്കൽ സൂസൈരാജും ടീമിലുണ്ട്.
മലയാളിതാരം ആഷിക് കുരുണിയനൊപ്പം പരുക്കേറ്റ ജെജെ ലാൽപെഖുല, ഹാളിചരൺ നർസാരി, മന്ദർ റാവു ദേശായ്, നരേന്ദർ ഗെഹ്ലോട്ട്, ജെറി ലാൽറിൻസുവാല എന്നിവരെ പരിഗണിച്ചില്ല.
സുനിൽ ഛേത്രി, ഗുർപ്രീത് സിംഗ് സന്ധു, പ്രീതം കോട്ടാൽ, സന്ദേശ് ജിംഗാൻ, നാരായൺ ദാസ്, ഉദാന്ത സിംഗ്, പ്രണോയ് ഹാൾഡർ, അനിരുദ്ധ ഥാപ്പ, കോമൾ തട്ടാൽ തുടങ്ങിയവരും ടീമിലുണ്ട്.
സ്റ്റീഫൻ കോൺസ്റ്റൻറൈന് പകരം കഴിഞ്ഞയാഴ്ച ഇന്ത്യൻ കോച്ചായി നിയമിക്കപ്പെട്ട സ്റ്റിമാച്ച് മുൻ ടീമിലെ മിക്ക താരങ്ങളെയും നിലനിർത്തിയിച്ചുണ്ട്. എ എഫ് സി കപ്പ്, ഐ ലീഗ്, ഐ എസ് എൽ എന്നിവയിലെ മികവിൻറെ അടിസ്ഥാനത്തിലാണ് താരങ്ങളെ സാധ്യതാ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സ്റ്റിമാച്ച് പറഞ്ഞു.
THE LIST OF 37 PROBABLES STAYS AS FOLLOWS:
GOALKEEPERS: Gurpreet Singh Sandhu, Vishal Kaith, Amrinder Singh, Kamaljit Singh
DEFENDERS: Pritam Kotal, Nishu Kumar, Rahul Bheke, Salam Ranjan Singh, Sandesh Jhingan, Adil Khan, Anwar Ali (Jr), Subhasish Bose, Narayan Das.
MIDFIELDERS: Udanta Singh, Jackichand Singh, Brandon Fernandes, Anirudh Thapa, Raynier Fernandes, Bikramjit Singh, Dhanpal Ganesh, Pronay Halder, Rowllin Borges, Germanpreet Singh, Vinit Rai, Sahal Abdul, Amarjit Singh, Redeem Tlang, Lallianzuala Chhangte, Nandha Kumar, Komal Thatal, Michael Soosairaj.
FORWARDS: Balwant Singh, Sunil Chhetri, Jobby Justin, Sumeet Passi, Farukh Choudhary, Manvir Singh.
COMMENTS