തൊട്ടതെല്ലാം പിഴച്ച സീസനാണ് റയൽ മാഡ്രിഡിന് ഇത്. സപാനിഷ് ലീഗിലും ചാമ്പ്യൻസ് ലീഗിലും അടിതെറ്റി. ഇതിനേക്കാൾ വലിയ നാണക്കേടായിരുന്നു എൽ ക്ലാസി...
തൊട്ടതെല്ലാം പിഴച്ച സീസനാണ് റയൽ മാഡ്രിഡിന് ഇത്. സപാനിഷ് ലീഗിലും ചാമ്പ്യൻസ് ലീഗിലും അടിതെറ്റി. ഇതിനേക്കാൾ വലിയ നാണക്കേടായിരുന്നു എൽ ക്ലാസിക്കോയിലെ ദുരന്തം, പ്രത്യേകിച്ചും സ്വന്തം കാണികൾക്ക് മുന്നിലെ ഞെട്ടിക്കുന്ന തോൽവി.
ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസിലേക്ക് പോയതോടെ റയലിൻറെ ചിറകൊടിഞ്ഞു. കോച്ച് സിനദിൻ സിദാൻ തിരിച്ചെത്തിയത് മാത്രമാണ് റയലിന് ആശ്വസിക്കാനുള്ളത്. പുതിയ സീസണിനായി ടീമിനെ ഉടച്ചുവാർക്കാനുള്ള ശ്രമത്തിലാണ് സിദാൻ. ഇതിനായി പുതിയ താരങ്ങൾക്കായി റയൽ വലയെറിഞ്ഞുകഴിഞ്ഞു.
പുതിയ സീസണിലേക്ക് റയൽ നോട്ടമിട്ടിരിക്കുന്ന താരങ്ങൾ ആരൊക്കെയെന്ന് നോക്കാം...
എഡൻ ഹസാർഡ്
സിനദിന് സിദാന് ഏറ്റവും പ്രിയമുള്ള താരമാണ് ചെൽസിയുടെ എഡൻ ഹസാർഡ്. സിദാന് കീഴിൽ കളിക്കാൻ ഹസാർഡും താൽപര്യം അറിയിച്ച് കഴിഞ്ഞു. ബെൽജിയൻ താരത്തിനായി 140 ദശലക്ഷം യൂറോയാണ് ചെൽസി ട്രാൻസ്ഫർ തുകയായി ചോദിച്ചിരിക്കുന്നത്.
ലൂക്ക യോവിച്
ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടിൻറെ യുവസ്ട്രൈക്കർ ലൂക്ക യോവിച് സ്വാഭാവിക ഗോൾ സ്കോറർ എന്നറിയപ്പെടുന്ന താരമാണ്. ഒൻപതാം നമ്പർ കുപ്പായത്തിലേക്ക് സിദാൻ പ്രതീക്ഷിക്കുന്ന താരം. ഐൻട്രാക്ട് സെർബിയൻ താരത്തിനായി 70 ദശലക്ഷം യൂറോയാണ് റയലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഫെർലാൻഡ് മെൻഡി
വിംഗ് ബാക്കായ മാർസലോയുടെ പകരക്കാരനെ തേടുന്ന സിദാൻ കണ്ണ് വച്ചിരിക്കുന്നത് ഫെർലാൻഡ് മെൻഡിയിലാണ്. ലിയോണിൻറെ താരമാണ് മെൻഡി. ഫ്രഞ്ച് താരമായ മെൻഡി കഴിഞ്ഞ വർഷം രാജ്യാന്തര ഫുട്ബോളിലും അരങ്ങേറ്റം കുറിച്ചു.
പോൾ പോഗ്ബ
സിദാൻ ലക്ഷ്യമിടുന്ന പ്രധാനതാരങ്ങളിൽ ഒരാളാണ് പോൾ പോഗ്ബ. മാഞ്ചസ്റ്റർ യുണൈറ്റഡിൻറെ താരമായ പോഗ്ബ റയൽ മധ്യനിരയ്ക്ക് കരുത്താവുമെന്നാണ് സിദാൻറെ പ്രതീക്ഷ. 180 ദശലക്ഷം യൂറോയാണ് പോഗ്ബയ്ക്ക് വേണ്ടി റയൽ മുടക്കുക.
ക്രിസ്റ്റ്യൻ എറിക്സൺ
പോഗ്ബയെ ടീമിലെത്തിക്കാനായില്ലെങ്കിൽ സിദാൻറെ പ്ലാൻ ബിയാണ് ക്രിസ്റ്റ്യൻ എറിക്സൺ. ടോട്ടനത്തിൻറെ പ്ലേ മേക്കറാണ് ക്രിസ്റ്റ്യൻ എറിക്സൺ. റയലിൽ കളിക്കണമെന്ന് ആഗ്രഹിക്കുന്ന താരമാണ് ക്രിസ്റ്റ്യൻ എറിക്സൺ. ബയേൺ മ്യൂണിക്കും ടോട്ടനം താരത്തിനായി രംഗത്തുണ്ട്.
ഡോണി വാൻ ഡീ ബീക്ക്
യൂറോപ്യൻ ഫുട്ബോളിലെ പുതിയ വാഗ്ദാനമാണ് ഡോണി വാൻ ഡീ ബീക്ക്. അയാക്സിൻറെ യുവതാരമായ ഡോണി വാൻ ഡീ ബീക്ക് ചാമ്പ്യൻസ് ലീഗിൽ ശ്രദ്ധേയപ്രകടനം നടത്തിയിരുന്നു. 21കാരനായ ഡോണി വാൻ ഡീ ബീക്ക് മധ്യനിരതാരം.
നെയ്മർ
സിദാൻ ലക്ഷ്യമിടുന്ന മറ്റൊരു താരം നെയ്മറാണ്. പാരിസ് സെൻറ് ജർമെയ്ൻ വിട്ടുനൽകുകയാണെങ്കിൽ മാത്രം ടീമിലെത്തിക്കണം എന്നാഗ്രഹിക്കുന്ന താരമാണ് നെയ്മർ. പി എസ് ജിയിൽ നെയ്മർ തൃപ്തനല്ലെന്ന റിപ്പോർട്ടുകൾ റയലിന് പ്രതീക്ഷ നൽകുന്നു. നെയ്മറിനായി 250 ദശലക്ഷം യൂറോവരെ മുടക്കാമെന്നാണ് റയൽ പ്രസിഡൻറ് ഫ്ലോറെൻറീനോ പെരസ് അറിയിച്ചിരിക്കുന്നത്.

COMMENTS