കോപ്പ അമേരിക്കയ്ക്ക് തയ്യാറെടുക്കുന്ന ബ്രസീലിന് ആവേശമായി സൂപ്പർ താരം നെയ്മർ ടീമിനൊപ്പം ചേർന്നു. നേരത്തേ നിശ്ചയിച്ചതിനും മൂന്ന് ദിവസം മുൻപ...
കോപ്പ അമേരിക്കയ്ക്ക് തയ്യാറെടുക്കുന്ന ബ്രസീലിന് ആവേശമായി സൂപ്പർ താരം നെയ്മർ ടീമിനൊപ്പം ചേർന്നു. നേരത്തേ നിശ്ചയിച്ചതിനും മൂന്ന് ദിവസം മുൻപേയാണ് പി എസ് ജി താരമായ നെയ്മർ പരിശീലന ക്യാമ്പിലെത്തിയത്.
പി എസ് ജിയിൽ നെയ്മറുടെ സഹതാരങ്ങളായ മാർക്വീഞ്ഞോസും തിയാഗോ സിൽവയും ബ്രസീൽ ടീമിലുണ്ട്.
ജൂൺ പതിനാലിനാണ് കോപ്പ അമേരിക്കയ്ക്ക് തുടക്കമാവുക. എട്ട് തവണ ചാമ്പ്യൻമാരായ ബ്രസീൽ സ്വന്തം നാട്ടിലാണ് ഇത്തവണ ഇറങ്ങുന്നത്. ബൊളീവിയ, വെനസ്വേല, പെറു എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികൾ.
കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി ഖത്തറുമായും ഹോണ്ടുറാസുമായും ബ്രസീൽ സന്നാഹമത്സരം കളിക്കും.

COMMENTS