യൂറോപ്യൻ ക്ലബ് ഫുട്ബോൾ അവസാന പടിയിലേക്ക് അടുത്തപ്പോൾ ഇംഗ്ലീഷ് ക്ലബുകൾ മാത്രം. യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ഇംഗ്ലീഷ് ഫൈനൽ. ചാമ...
യൂറോപ്യൻ ക്ലബ് ഫുട്ബോൾ അവസാന പടിയിലേക്ക് അടുത്തപ്പോൾ ഇംഗ്ലീഷ് ക്ലബുകൾ മാത്രം. യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ഇംഗ്ലീഷ് ഫൈനൽ. ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ, ടോട്ടനത്തെ നേരിടുമ്പോൾ യൂറോപ്പ ലീഗിൽ ആഴ്സണൽ , ചെൽസിയുമായി ഏറ്റുമുട്ടും.
ചരിത്രത്തിൽ ആദ്യമായാണ് രണ്ട് ഫൈനലിലും ഇംഗ്ലീഷ് ക്ലബുകൾ മാത്രം കളിക്കുന്നത്. 2015-16 സീസണിൽ മൂന്ന് സ്പാനിഷ് ക്ലബുകൾ ഫൈനലിൽ എത്തിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും ഏറ്റുമുട്ടിയപ്പോൾ സെവിയ യൂറോപ്പ ലീഗ് ഫൈനലിൽ കിരീടം നേടി.
മേയ് 29ന് അസർബൈജാനിലെ ബാകുവിലാണ് യൂറോപ്പ ലീഗ് ഫൈനൽ. ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ലിവർപൂളും ടോട്ടനവും ജൂൺ ഒന്നിന് മാഡ്രിഡിൽ ഏറ്റുമുട്ടും. അത്ലറ്റിക്കോ മാഡ്രിഡിൻറെ ഹോം ഗ്രൌണ്ടിലാണ് കലാശപ്പോരാട്ടം.
Tags: English clubs, European football , Valencia , Chelsea, Liverpool , Barcelona , Tottenham , Ajax, Champions League,Champions League, Atletico Madrid , Sevilla, Premier League, Istanbul, Turkey

COMMENTS