വിബീഷ് ബാബു പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് ഒരു ഒക്ടോബർ സായാഹ്നം. പ്രീമിയർലീഗിലെ പുതുമുഖങ്ങളായിരുന്ന റീഡിങ് ചാമ്പ്യന്മാരായ ചെൽസിക്ക് ആതിഥ്...
വിബീഷ് ബാബു
പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് ഒരു ഒക്ടോബർ സായാഹ്നം. പ്രീമിയർലീഗിലെ പുതുമുഖങ്ങളായിരുന്ന റീഡിങ് ചാമ്പ്യന്മാരായ ചെൽസിക്ക് ആതിഥ്യമരുളുന്നു. പ്രീമിയർലീഗിന്റെ സൗന്ദര്യം തന്നെ ഇത്തരം മത്സരങ്ങളായിരുന്നു. കുഞ്ഞന്മാരെന്നു ഭൂരിപക്ഷം വിലയിരുത്തുന്ന ടീമുകളുടെ ഗ്രൗണ്ടിലേക്ക് വിരുന്നുവരുന്ന വമ്പന്മാർ. ഡിവിഷനിലെ ഏറ്റവും ആവേശകരവും അപ്രവചനീയവുമായ പല മത്സരങ്ങളുടെയും ആമുഖം ഇങ്ങനെ തന്നെയായിരുന്നു.
എന്നാൽ മത്സരം തുടങ്ങി 20 സെക്കൻഡുകൾക്കുള്ളിൽ തന്നെ ഈ മത്സരം ഭാവിയിൽ ഓർക്കപ്പെടേണ്ടുന്നതെങ്ങനെ എന്നതിന്റെ ഭാഗധേയം നിർണയിക്കപ്പെട്ടിരുന്നു. ഇടതു പാർശ്വത്തിലൂടെ ചെൽസി ബോക്സിലേക്ക് നീണ്ടുവന്ന ഒരു ലോങ്ബോൾ പിടിച്ചെടുക്കാൻ റീഡിങ് വിങ്ങെറായ സ്റ്റീഫൻ ഹണ്ടും , അതിനു മുന്നേ പന്തു കൈപ്പിടിയിലൊതുക്കി തന്റെ ടീമിനെ സംരക്ഷിക്കാൻ കീപ്പറായ പീറ്റർ ചെക്കും ശ്രമിക്കുന്നു. ആ ചലഞ്ചിലെ വിജയം ചെക്കിനായിരുന്നെങ്കിലും അദ്ദേഹത്തെ കാത്തിരുന്നത് ഒരു വലിയ ദുർവിധിയായിരുന്നു. പന്തിനെ മാത്രം ലക്ഷ്യമാക്കി കുത്തിക്കുന്നതിനിടയിൽ പീറ്റർ ചെക്കിന്റെ പാതയിൽ നിന്നും ഒഴിഞ്ഞുമാറാൻ ഹണ്ടിനായിരുന്നില്ല. അത്യന്തം അപകടകരമായ ഒരു കൂട്ടിയിടിയായിരുന്നു അതിന്റെ അനന്തരഫലം. ഹണ്ടിന്റെ ബൂട്ടു ചെന്നു പതിച്ചത് പീറ്റർ ചെക്കിന്റെ ശിരസ്സിലായിരുന്നു. ക്ഷണനേരത്തിനുള്ളിൽ തന്നേ ചെൽസി ഗോൾകീപ്പർ ബോധരഹിതനായി.
മിഡിസ്കി സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ 25000 ഓളം വരുന്ന ഫുട്ബോൾ പ്രേമികൾ നിശ്ചലരായിരുന്നു. ദൗർഭാഗ്യകരമായതെന്തോ സംഭവിച്ചിരിക്കുന്നുവെന്നു മത്സരം നിയന്ത്രിച്ച റഫറി 'റൈലേയ്'ക്ക് മനസ്സിലായതിനാൽ സമയമൊട്ടും തന്നെ പാഴാക്കാതെ ഡോക്ടർ ഗ്രൗണ്ടിലെത്തി. പ്രഥമ പരിശോധനയിൽത്തന്നെ തലയ്ക്കേറ്റ ക്ഷതം സാരമായതാണെന്നു വ്യക്തമായതിനാൽ സമയമൊട്ടും പാഴാക്കാതെ പീറ്റർ ചെക്കിനെ ആശുപത്രിയിലെത്തിച്ചു.
തുടർന്നു നടന്ന ടെസ്റ്റുകളിൽനിന്നും തലയോടിന് ഭ്രംശം സംഭവിച്ചതായും തലച്ചോറിനു ചുറ്റും ദ്രുതഗതിയിൽ രക്തം നിറയുന്നതും ദൃശ്യമായി. ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലായിരുന്നു ചെക്ക് അപ്പോൾ.. ജീവൻ രക്ഷിക്കാനുള്ള ഒരേയൊരു മാർഗം അടിയന്തര ശസ്ത്രക്രിയയായിരുന്നു.പി തലച്ചോറിലെ രക്തസ്രാവം തടയുക, കെട്ടിക്കിടക്കുന്ന രക്തം പുറത്തെടുത്തു തലച്ചോറിലേൽക്കുന്ന മർദ്ദത്തിനു അയവുവരുത്തുക.
ഫുട്ബോൾ ലോകം മുഴുവൻ പ്രാർത്ഥനയോടെ കാത്തിരുന്ന മണിക്കൂറുകൾക്ക് ശേഷം ആ സന്തോഷവാർത്തയെത്തി. പീറ്റർ ചെക് അപകടനില തരണം ചെയ്തിരിക്കുന്നു.
ഇതേ സമയത്തു ഗ്രൗണ്ടിലും പുറത്തുമായി സംഭവിച്ചു കൊണ്ടിരുന്ന കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. തന്റെ ഉറ്റസുഹൃത്തുകൂടിയായ ടീംമെറ്റിനു സംഭവിച്ച അപകടത്തിൽ ദിദിയർ ദ്രോഗ്ബ അടിമുടി ക്ഷുഭിതനായിരുന്നു. മത്സരത്തിന്റെ ഇടയിൽ ഒന്നിലധികം തവണ താരത്തിന്റെ സംയമനം നഷ്ടപ്പെടുകയും റീഡിങ് കളിക്കാരുമായി തട്ടിക്കയറുകയും ചെയ്തു. പീറ്റർ ചെക്കിന് പകരക്കാരനായി ഇറങ്ങിയ മുൻ ഒന്നാംനമ്പർ ഗോൾകീപ്പർ കാർലോ കുഡിസിനിയും മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പരിക്കുപറ്റി പുറത്തുപോയതോടെ മാനേജർ ജോസ് മൊറീഞ്ഞോയ്ക്ക് വേറെ വഴികളില്ലായിരുന്നു,ഒരു ഔട്ഫീൽഡ് പ്ലെയറിനെ ഗോൾകീപ്പർ ആക്കുകയല്ലാതെ.
പോരാളികളാൽ നിറഞ്ഞ ആ ചെൽസി ടീമിൽ നിന്നും ക്യാപ്റ്റനായ ജോൺ ടെറി തന്നെ ഗ്ലൗ അണിയാൻ തയ്യാറായി മുന്നോട്ട് വന്നു. സംഭവബഹുലമായ മത്സരത്തിന്റെ അവസാനത്തിൽ വിജയവും ക്ലീൻഷീറ്റും ചെൽസീയുടെ പേരിൽതന്നെ ആയിരുന്നു. മത്സരശേഷം മാനേജരായ മൗറിഞ്ഞോ റീഡിങ് കളിക്കാർക്കെതിരെയും മെഡിക്കൽ ടീമിനെതിരെയും വിമർശനങ്ങൾ അഴിച്ചുവിട്ടു..
പീറ്റർ ചെക്കിന് കരിയറിൽ മുന്നോട്ടുള്ള കാര്യങ്ങൾ ശുഭകരമായിരുന്നില്ല. കാലുകൾക്കോ മുട്ടുകൾക്കോ ഏൽക്കുന്ന പരുക്കുകൾ പോലും കരിയർ എൻഡിങ് ആകുന്ന കാലത്തു തലയ്ക്കു ക്ഷതമേറ്റു മരണം മുന്നിൽക്കണ്ട ഒരു കളിക്കാരന് ഫുട്ബോളിൽ ഭാവിസാധ്യതകൾ ആരുംതന്നെ കല്പിച്ചിരുന്നില്ല. സ്വാഭാവികമായും ചികിൽസിച്ചിരുന്ന ഡോക്ടർ ചെക്കിന് നൽകിയ ഉപദേശവും ഫുട്ബോളിനെ മറന്നുകളയാൻ തന്നെയായിരുന്നു.
എന്നാൽ ഡോക്ടറും ടീമംഗങ്ങളും ഫുട്ബോൾ ലോകം തന്നെയും വിസ്മരിച്ച രണ്ടു കഴിവുകൾ പീറ്റർ ചെക്കെ'ന്ന അസാധാരണ മനുഷ്യനുണ്ടായിരുന്നു- അടക്കാനാവാത്ത വിജയതൃഷ്ണയും പോരാട്ടവീര്യവും..! തന്റെ ജീവിതത്തിൽ സംഭവിച്ചേക്കാമായിരുന്ന ദുരന്തത്തെ ഒരു ലോങ്ഷോട്ട് സേവ് ചെയ്യുന്ന ലാഘവത്തോടെ പീറ്റർ തട്ടിയകറ്റി. അക്ഷീണ പ്രയത്നത്തിലൂടെ കൃത്യം മൂന്നു മാസങ്ങൾക്ക് ശേഷം ചെൽസി ടീമിൽ തിരിച്ചെത്തുമ്പോൾ സുവർണകേശാലംകൃതമായ ആ ശിരസ്സിൽ ഒരു സംരക്ഷണകവചമുണ്ടായിരുന്നു..
എവിടെയാണോ നിർത്തിയത് അവിടുന്നു തന്നെ ചെക്ക് വീണ്ടും തുടങ്ങി. ടെറി, കോൾ, ലാംപാർഡ്, ദ്രോഗ്ബ എന്നിവർക്കൊപ്പം അബ്രമോവിച്ചിന്റെ ചെൽസീയുടെ നെടുംതൂണായി. രണ്ടു വട്ടം കൂടി പ്രീമിയർലീഗ് ചാമ്പ്യനായി, ചാമ്പ്യൻസ് ലീഗും യൂറോപയും വിജയിച്ചു. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ പ്രകടനം അതിമാനുഷികം എന്നെ പറയാനാവൂ. അസംഖ്യം സേവുകളുടെ കൂടെ മൂന്നു പെനാൽറ്റികൾ കൂടി പീറ്റർ ചെക്ക് അന്ന് തടുത്തിട്ടു. 2006നു ശേഷം ചെൽസി 4 വട്ടംഇ എഫ് എ കപ്പ് ചാമ്പ്യന്മാർ ആയപ്പോഴും വലകാത്തത് ചെക്കിന്റെ സുരക്ഷിതകരങ്ങളായിരുന്നു. ഇതുകൂടാതെ 2007, 2008 വർഷങ്ങളിൽ യുവേഫയുടെ ബെസ്ററ് യൂറോപ്യൻ ക്ലബ് ഗോൾകീപ്പർ അവാർഡും ചെൽസി ഗോൾകീപ്പറിനെ തേടിയെത്തി.
2014-15 സീസണിന്റെ അവസാനം യുവ ഗോൾകീപ്പറായ തിബൗട് കോർട്ടോയിസിനു വഴിമാറിക്കൊടുത്തു ചെൽസി ക്ലബ് വിടുമ്പോഴേക്കും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാളായി ചെക്ക് മാറിയിരുന്നു. ഷ്മൈക്കേലിനെയും ഡേവിഡ് ജെയിംസ്നെയും മറികടന്നു ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് ക്ലീൻഷീറ്റുകൾ എന്ന റെക്കോർഡും ഇതിനിടയിൽ ചെക്ക് സ്വന്തം പേരിലാക്കിയിരുന്നു..
1982ഇൽ ചെക് റിപ്പബ്ളിക്കിലെ പ്ലാസെനിൽ ജനിച്ച പീറ്റർ ചെക്കിന്റെ 37മത്തെ ജന്മദിനം ആഘോഷിക്കുകയാണ്. ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച ഒരു അതിജീവന സമരത്തിന്റെ ഓർമ പുതുക്കികൊണ്ട് , അതിലെ വിജയിയായ പീറ്റർ ചെക്ക് എന്ന 6 അടി 4 ഇഞ്ചുകാരനായ ചെൽസി ഇതിഹാസത്തിനു ജന്മദിനാശംസകളും ഒപ്പം മുന്നോട്ടുള്ള ജീവിതത്തിൽ വിജയാശംസകളും നേരുന്നു..
പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് ഒരു ഒക്ടോബർ സായാഹ്നം. പ്രീമിയർലീഗിലെ പുതുമുഖങ്ങളായിരുന്ന റീഡിങ് ചാമ്പ്യന്മാരായ ചെൽസിക്ക് ആതിഥ്യമരുളുന്നു. പ്രീമിയർലീഗിന്റെ സൗന്ദര്യം തന്നെ ഇത്തരം മത്സരങ്ങളായിരുന്നു. കുഞ്ഞന്മാരെന്നു ഭൂരിപക്ഷം വിലയിരുത്തുന്ന ടീമുകളുടെ ഗ്രൗണ്ടിലേക്ക് വിരുന്നുവരുന്ന വമ്പന്മാർ. ഡിവിഷനിലെ ഏറ്റവും ആവേശകരവും അപ്രവചനീയവുമായ പല മത്സരങ്ങളുടെയും ആമുഖം ഇങ്ങനെ തന്നെയായിരുന്നു.
![]() |
വിബീഷ് ബാബു |

COMMENTS