കേരള ക്ലബുകൾക്ക് അന്ത്യകൂദാശ നൽകുന്ന കേരള ഫുട്ബോൾ അസോസിയേഷൻ .

ഫൈസൽ കൈപ്പത്തൊടി എഴുതുന്നു കിതച്ചു കൊണ്ടിരുന്ന കേരള ഫുട്‍ബോളിനു ആശ്വാസമായിട്ടാണ് കഴിഞ്ഞ വർഷം നമ്മുടെ സ്വന്തം ടീം സന്തോഷ് ട്രോഫിയുമായി  മ...

ഫൈസൽ കൈപ്പത്തൊടി എഴുതുന്നു

കിതച്ചു കൊണ്ടിരുന്ന കേരള ഫുട്‍ബോളിനു ആശ്വാസമായിട്ടാണ് കഴിഞ്ഞ വർഷം നമ്മുടെ സ്വന്തം ടീം സന്തോഷ് ട്രോഫിയുമായി  മലയാള മണ്ണിൽ കാല് കുത്തിയത്.അതിനു മുന്നേ കേരള ഫുട്‍ബോളിനും ഫുട്ബോൾ ആരാധകർക്കും പ്രതീക്ഷ നൽകിയാണ് കേരള ഫുട്ബോൾ അസോസിയേഷൻ കേരള പ്രീമിയർ ലീഗുമായി നമ്മുടെ മുന്നിലേക്ക് വരുന്നത്.ഒരു പാട് പ്രതീക്ഷയയായിരുന്നു നമ്മുക്ക് കേരള പ്രീമിയർ ലീഗ് എന്ന പദ്ധതിയിലൂടെ ഫുട്ബോൾ അസോസിയേഷൻ സമ്മാനിച്ചത്.ആദ്യ സീസണിൽ KSEBയും,രണ്ടാം സീസണിൽ SBIയും,മൂന്നാമത്തെ സീസണിൽ ഗോകുലവും വെന്നിക്കൊടി പാറിച്ചു.ഈ കേരള പ്രീമിയർ ലീഗിലൂടെ ഇന്ത്യൻ ഫുടബോളിലേക്കു കാൽവെച്ചു കയറിയ ഒരു താരം കൂടിയായിരുന്നു നമ്മുടെ ജോബി ജസ്റ്റിൻ.ഇതും കൂടി ആയപ്പോഴേക്കും നമ്മളിലെ പ്രതീക്ഷ വാനോളം ഉയർന്നു.ആദ്യ രണ്ടു സീസണിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കേരള ക്ലബുകൾ അനുഭവിച്ചുവെങ്കിലും അതൊന്നും കാര്യമാക്കാതെ ക്ലബുകൾ കേരള പ്രീമിയർ ലീഗിന്റെ ഉയർച്ചയ്‌ക്കായി കൈയും മെയ്യും മറന്ന് കളത്തിൽ ഇറങ്ങുകയായിരുന്നു.

എന്നാൽ ഈ നാലാം സീസൺ എവിടെ എത്തി നിൽക്കുന്നു എന്നുള്ള വലിയ ഒരു ചോദ്യം ബാക്കിയാകുന്നു.കേരള ഫുട്‍ബോളിന്റെ കഴിവ് കേട് വിളിച്ചോതുന്ന തരത്തിലുള്ള സംഘാടനവുമായി കേരള ഫുട്ബോൾ അസോസിയേഷൻ ഒരു പാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു.

ഇതൊന്നും തങ്ങളെ ബാധിക്കുന്ന തരത്തിലല്ല എന്ന് തന്നെ വിശ്വസിച്ചാണ് അവർ പിൻ തിരിഞ്ഞു നോക്കാതെ "ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ" പോലെ മുന്നോട്ടു കുതിക്കുന്നത്‌.


നമ്മൾ എല്ലാവരും പറയുന്ന പോലെ പന്ത് കളി അറിയാവുന്നവർ അസോസിയേഷൻ ഭരണം ഏറ്റെടുത്താൽ എല്ലാം ശരിയാകുമെന്നുള്ള വിശ്വാസവും ഇവിടെ നഷ്ടപ്പെടുകയാണ്.ഇന്ന് കേരള ഫുട്ബോൾ അസോസിയേഷന്റെ തലപ്പത്തു ഇരിക്കുന്ന വ്യക്തി   കേരളം അറിയുന്ന അല്ലെങ്കിൽ ഇന്ത്യ അറിയുന്ന ഒരു ഗോൾകീപ്പർ ആയിരുന്നു എന്നുള്ള വിവരം നമ്മളെ ആശയകുഴപ്പത്തിലാക്കുന്നു.അഞ്ചു വർഷം ഗാന്ധി സർവകലാശാല ഗോൾ പോസ്റ്റ് കാവൽക്കാരനായിരുന്ന ഒരു വ്യക്തിയാണ് ഇന്ന് കേരള ഫുട്ബോൾ അസോസിയേഷൻ ഭരിക്കുന്നത്.ഇത് കൊണ്ടൊന്നും തീരുന്നില്ല.തുടർച്ചയായി ഒൻപതു വർഷം സർവീസസ് താരമായിരുന്നു ഇദ്ദേഹം.സർവീസസ് ക്യാപ്പ്‌റ്റനും.ഇതിൽ കൂടുതൽ കാല്പന്തുകളിയെ കുറിച്ച് എന്ത് വിവരമാണ് ഇദ്ദേഹത്തിന് വേണ്ടത്.കളിച്ചും കളിപ്പിച്ചും അനുഭവ സമ്പത്തുള്ള ഇദ്ദേഹത്തിന് അറിയാൻ ഒരു ലീഗ് അല്ലെങ്കിൽ ഒരു ഫുട്ബോൾ മേള എങ്ങിനെ നടത്തണമെന്ന്.അതിൻ്റെ അടിസ്ഥാന തത്വം പോലും മറന്നാണ് ഇന്ന് കേരള ഫുട്ബോൾ അസോസിയേഷനെ ഇദ്ദേഹം ഇന്ന് നയിക്കുന്നത്.
ഈ കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ മികച്ച താരങ്ങളെ എടുക്കാൻ വേണ്ടിയാണ് കേരള പ്രീമിയർ ലീഗ് ഇടയ്ക്കു വെച്ച് നിർത്തി വെച്ചത്.അതിനു മുന്നേ ഈ ലീഗ് തുടങ്ങാൻ ഒരു പാട് വൈകി എന്നുള്ളതും ഇതോടൊപ്പം കൂട്ടി വായിക്കുക.തുടക്കം പാളിയെങ്കിലും പിന്നെടെങ്കിലും ലീഗ് ശരിയാകുമെന്നുള്ള വിശ്വാസം ഞാൻ ഉൾപ്പെടുന്ന ഫുട്ബോൾ ആരാധകർ ഇവരിൽ നിന്നും പ്രതീക്ഷിച്ചു.പക്ഷെ ആ പ്രതീക്ഷയെല്ലാം ആസ്ഥാനാകുന്ന കാഴ്ചയും നമ്മൾ പിന്നീട് കണ്ടു.സന്തോഷ് ട്രോഫി ടീമിലേക്ക് ആളെ എടുക്കാൻ എന്ന് പറഞ്ഞു നീട്ടിയ ലീഗിൽ നിന്നും ഒരാളെ മാത്രം എടുത്തു കേരള ഫുട്ബോൾ അസോസിയേഷൻ വീണ്ടും നമ്മുടെ മാതൃകയായി.വളരെ മോശം പ്രകടനം നടത്തി കേരള ടീം സോണൽ മത്സരങ്ങളിൽ നിന്നും പുറത്തായി. ശക്തരായ ഒരു എതിരാളികൾ പോലും സോണൽ മത്സരങ്ങളിൽ കേരളത്തിന് ഉണ്ടായില്ല എന്നുള്ളതാണ് സത്യം.

കടുത്ത സാമ്പത്തിക ബാധ്യതയാണ് ലീഗ് നീട്ടിവെച്ചതിലൂടെ ഓരോ ക്ലബുകളും നേരിട്ടത്.ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ.എന്നിട്ടും മുടന്തിയും,ഇഴഞ്ഞും ക്ലബുകൾ കേരള പ്രീമിയർ ലീഗിന് തയ്യാറായി.അങ്ങനെയിരിക്കെയാണ് ആരാധകരെ വിഷമത്തിലാക്കിയ ആ വാർത്ത വരുന്നത്.ക്വാർട്സ് എഫ് സി ലീഗിൽ നിന്നും പിന്മാറുന്നു എന്നുള്ള വാർത്ത.ഇത് കേട്ടിട്ട് പോലും കേരള ഫുട്ബോൾ അസോസിയേഷൻ കുലുങ്ങിയില്ല.അവരെന്തിനു കുലുങ്ങണം ?

കാൾട്ടൻ ചാപ്പ് മാൻ എന്ന മുൻ ഫുട്‍ബോളറുടെ ശിക്ഷണത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഒരു പ്രൊഫഷണൽ ക്ലബ്ബായിരുന്നു ക്വർട്സ് എഫ് സി.കളി കണ്ടിട്ടുള്ളവർക്കു സംശയം ഉണ്ടാകാൻ വഴിയില്ല.ലീഗ് നീട്ടി വെച്ചതോടെ കടുത്ത സാമ്പത്തിക ബാധ്യത ഇവർക്കും നേരിടേണ്ടി വന്നു.അങ്ങിനെയാണ് അവർ ഈ ലീഗിൽ നിന്നും മനസില്ലാമനസോടെ മാറുന്നത്.KSEB ഫണ്ടില്ല എന്നും പറഞ്ഞു ആദ്യമേ മാറിയിരുന്നു.SBIയും പിൻവലിക്കുന്ന കാഴ്ച നമ്മൾ കണ്ടു.കേരള പോലീസ് വകുപ്പ് തല മത്സരങ്ങൾ ഉണ്ടായത് കൊണ്ട് അവർ ഇക്കുറി ഈ ലീഗിൽ പങ്കെടുത്തില്ല.നാളെ ഇനി ഇവരെ ഈ ലീഗിലേക്ക് കേരള ഫുട്ബോൾ അസോസിയേഷൻ വലിച്ചു കയറ്റുമോ എന്നും അറിയില്ല.പണ്ട് സെവൻസ് മത്സരങ്ങളിൽ ഇത് പോലൊരു ഏർപ്പാട് ഉണ്ടായിരുന്നു.പല ടീമുകളെയും വെച്ച് അഖിലേന്ത്യ സെവൻസ് എന്ന പേരിൽ ടൂർണമെന്റുകൾ ആരംഭിക്കും.ടീമുകൾ മത്സര ബാഹുല്യം കാരണം പല വഴിക്കായി വരാതെയാകും.അപ്പോൾ ടൂർണ്ണമെന്റ് കമ്മറ്റി ചെയ്യുന്ന ഒരടവുണ്ട് ഒന്നില്ലെങ്കിൽ ആ ടീമിന്റെ പേരിൽ കുറ ആളുകളെ എവിടെ നിന്നെങ്കിലും ഉടുപ്പ് ഉടുപ്പിച്ചു ഇറക്കും അല്ലെങ്കിൽ കിട്ടുന്ന ടീമിനെ വഴിയിൽ നിന്നും കയറ്റും.അതിൽ നിന്നും ഒട്ടും മോശമല്ല നമ്മുടെ കേരള ഫുട്ബോൾ അസോസിയേഷനും.ഇപ്പോൾ പുതുതായി ലീഗിലേക്ക് എത്തിയ ടീമാണ് ഇന്ത്യൻ നേവി.ഇനി കേരള പ്രീമിയർ ലീഗ് വീണ്ടും ഒന്നേ എന്നും പറഞ്ഞു തുടങ്ങും.ആര് ചിരിച്ചു കാണിച്ചാലും വരുന്നോ എന്ന് ചോദിക്കുന്ന അവസ്ഥയിലേക്കായി കേരള ഫുട്ബോൾ അസോസിയേഷൻ.ചിരിച്ചു കാണിച്ചാൽ ഇവർ ചോദിക്കും വരുന്നോ ഒരു ലീഗുണ്ടെന്ന് പറയും താല്പര്യം ഉണ്ടെങ്കിൽ നമ്മുക്ക് കൂടെ ചേരാം.മറ്റുള്ള ടീമുകളുടെ ബുദ്ധിമുട്ടുകൾ ഒന്നും ഇവർക്ക് ഒരു പ്രേശ്നമേയല്ല.ഫുട്‍ബോളിനെ വളർത്താൻ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്ന ഇക്കൂട്ടർക്ക് എന്ത് കാരുണ്യം എന്ത് ദയ ? ടീമുകൾ വേണമെങ്കിൽ ഇട്ടിട്ടു പൊയ്ക്കോട്ടേ എന്നുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേരള ഫുട്ബോൾ അസോസോയിയേഷൻ.ഇപ്പോൾ നമ്മളെ തേടി പുതിയ ഒരു "സന്തോഷ് വാർത്ത " കൂടി വന്നിരിക്കുന്നു. എഫ് സി തൃശൂർ കേരള പ്രീമിയർ ലീഗിൽ നിന്നും പിന്മാറുന്നു,കേരള ഫുട്ബോൾ അസോസിയേഷനെ സംബന്ധിച്ച് വളരെ സന്തോഷമുണ്ടാക്കുന്ന ഒരു വാർത്ത തന്നെയാണ് ഇത്.കാരണം ഇവർക്ക് പകരക്കാരനായി ഇന്ത്യൻ നേവി ഉണ്ട്.ഇന്ത്യൻ നേവി സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞു വിലപിക്കില്ല എന്നുള്ള വിശ്വാസം തന്നെയാണ് ഇവർക്ക്.ഇന്ന് കേരള പ്രീമിയർ ലീഗിൽ മികച്ച ഫുട്ബോൾ കാഴ്ച വെക്കുന്ന ഏതൊരു വകുപ്പ് തല ടീമും ആഗ്രഹിക്കുന്ന പരിശീലകനുള്ള ഏറ്റവും മികച്ച ടീമെന്ന ഒരു സംശയവുമില്ലാത്ത ഒരു പ്രൊഫഷണൽ ക്ലബ്ബ് തന്നെയാണ് എഫ് സി തൃശൂർ.ജാലി പി ഇബ്രാഹിം എന്ന പരിശീലകന്റെ കീഴിൽ സ്വപനം കണ്ടു തുടങ്ങിയ ഒരു പറ്റം  കളിക്കാരുടെ ഭാവിയാണ് അല്ലെങ്കിൽ സ്വപ്നങ്ങളാണ്  കേരള ഫുട്ബോൾ അസോസിയേഷന്റെ കഴിവ് കേടിലൂടെ ഇല്ലാതാകുന്നത്.മികച്ച ടീം എന്ന് പേരെടുത്ത എഫ് സി തൃശൂർ ഇനി വെറും ഒരു ഓർമ മാത്രമാകുമോ ? കേരളത്തില്‍ തികച്ചും പ്രൊഫഷണല്‍ സമീപനത്തോടെ, ഒരു ദീര്‍ഘകാല  പദ്ദതിയായി  ഫുട്ബോളിനെ കാണുന്ന ടീമുകളുണ്ടാവുന്നില്ല എന്ന പരാതി കുറേകാലമായി നമ്മള്‍ കേട്ടുകൊണ്ടേയിരിക്കുകയാണ്.. കേരളത്തില്‍ പ്രൊഫഷണലിസം എന്നത് ബുദ്ധിശൂന്യതയുടെ , അല്ല ഭ്രാന്തിന്‍റെ ലക്ഷണമാണെന്നത് ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുകയാണ് FC തൃശൂര്‍ എന്ന ക്ലബിന്‍റെ കേരളപ്രീമിയര്‍ലീഗില്‍ നിന്നുള്ള പിന്മാറ്റം..

3 വര്‍ഷത്തോളമായി ഏതാണ്ട് 35 ലക്ഷത്തോളമാണ് ഈ പദ്ധതിക്കായി തൃശൂര്‍ മാനേജ്മെന്‍റ് ആറ്റിലൊഴുക്കി കളഞ്ഞത്. ഏറ്റവും മനോഹരമായി പന്തുകളിക്കുക, അകന്നു പോയ പഴയ നിറഞ്ഞ ഗ്യാലറികളെ തിരിച്ച് പിടിക്കുക അതിലൂടെ ഒരു മികച്ച പ്രൊഫഷണല്‍ ക്ലബായി മാറുക എന്നീ ലക്ഷ്യത്തോടെ കൈമെയ് മറന്ന് ഒഴുക്കിയ വിയര്‍പ്പാണ് കേരള ഫുട്ബോള്‍ അസോസിയേഷന്‍റെ കെടുകാര്യസ്ഥത കൊണ്ട് തകര്‍ന്നടിഞ്ഞത്. കിട്ടിയ കസേരകളില്‍ ഒരു നൂറ്റാണ്ട് തികക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനും, അതിലൂടെ കോടികളുടെ സ്വന്തം പ്രൈവറ്റ് ബിസിനസ് ബ്രാന്‍ഡുകള്‍ വിജയിപ്പിച്ചെടുക്കാനും മാത്രമായി ജീവിക്കുന്നവരുടെ കൂത്തരങ്ങായ കേരള ഫുട്ബോൾ അസോസിയേഷൻ  ഫുട്ബോള്‍ പ്രേമികളെ വീണ്ടും കൊഞ്ഞനംകുത്തി എന്നതാണ് സത്യം.


     നേരാംവണ്ണം നടക്കുന്ന ഒരൊറ്റ ഇലവന്‍സ് പ്രൊഫഷണല്‍ ടൂര്‍ണമെന്‍റില്ലാത്ത നാട്ടിലാണ് മുന്‍ ജേതാക്കളായ  വകുപ്പ് തല  ടീമുകളും ഒരു മടിയുമില്ലാതെ ആകെയുള്ള ടൂര്‍ണമെന്‍റില്‍  നിന്ന് ഇറങ്ങിപോവുന്നത്. ഒരു പരിധിവരെ ആ ടീമുകളെ പറയാമെങ്കിലും , കേരള ഫുട്ബോൾ അസോസിയേഷൻ  കൂടി അതില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. എന്തിനാണ് ഇങ്ങനെയൊരു ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത് എന്ന് ഇനിയെങ്കിലും KFA ചിന്തിക്കണം..

  സന്തോഷ്ട്രോഫിയുടെ പേരും പറഞ്ഞ് രണ്ട് മാസത്തിന്‍റെ ഇടവേള സൃഷ്ടിച്ചത് മൂലം ഓരോ പ്രൊഫഷണല്‍ ക്ലബുകള്‍ക്കും നഷ്ടമായത് 5 ലക്ഷത്തിന് മേലെയാണ്. അരിഷ്ടിച്ച് ഫണ്ട് സംഘടിപ്പിക്കുന്ന , സ്പോണ്‍സര്‍ഷിപ്പില്ലാത്ത FC തൃശൂര്‍ , FC കേരള , SAT etc തുടങ്ങിയ ക്ലബുകളെ സംബന്ധിച്ചടുത്തോളം ഇത് ഭാരിച്ചൊരു തുകയാണ്. എന്നിട്ട് ജേതാക്കളായാല്‍ ലഭിക്കുന്നത് 2 ലക്ഷം മാത്രവും.

   FC തൃശൂര്‍ പുതിയൊരു ഫുട്ബോള്‍ സംസ്കാരം സ്ഥാപിച്ചെടുക്കാന്‍ പണിയെടുത്തു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമായിരുന്നു. അവരുടെ മത്സരങ്ങൾ  കണ്ട ഏതൊരാളും അത് സമ്മതിക്കും. മറ്റുടീമുകളിലെ പലരും നാട്ടിലും വിദേശത്തും സെവന്‍സ് കളിച്ചെങ്കിലും ( തെറ്റായി കാണുന്നതല്ല) നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുമ്പോഴും ഈ കളിക്കാര്‍ അതിന് അധികം മുതിരാതെ ടീമില്‍ തന്നെ തൻ്റെ കഴിവുകൾ മുഴുവൻ അർപ്പിച്ചു  മുന്നോട്ട് പോയവരായിരുന്നു. അതിന്‍റെ നേട്ടങ്ങളായിരുന്നു  മൂന്ന് സീസണിലെ രണ്ടാംസ്ഥാനമടക്കമുള്ള  സെമിപ്രവേശനങ്ങളും.
ഇന്ത്യന്‍ നേവിയെ കളിപ്പിക്കാനായി ഇനിയും അനാവശ്യമായി ഒരുമാസം കൂടി നീണ്ടുപോവും എന്ന് മനസ്സിലായതോടെ
ഈ ടൂര്‍ണമെന്‍റില്‍ മുന്നോട്ട് പോവുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന ബോധ്യത്തോടെയാണവര്‍ പിന്‍വാങ്ങുന്നത്. ഫുട്ബോള്‍ പ്രേമികള്‍ ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കും. ആ പ്രതീക്ഷകളെ തങ്ങളുടെ വ്യാപാര  വിജയങ്ങള്‍ക്കായി ചൂഷണം ചെയ്ത് ഫുട്ബോള്‍ അസോസിയേഷനും..

കാലമിത്രയയും ഒരു വർഷത്തെ മത്സരങ്ങളുടെ  കലണ്ടര്‍ പോലും ഉണ്ടാക്കാന്‍ പറ്റാത്ത വിധം ദാരുണമായ അവസ്ഥയിലേക്ക് കേരള ഫട്ബോൾ അസോസിയേഷൻ  കൂപ്പുകുത്തിക്കഴിഞ്ഞു. കൊട്ടിഘോഷിച്ചെത്തിയ പേജില്‍ അപ്ഡേറ്റ്സോ, MuCujoo TVയുമായി സഹകരിച്ച് ടെലികാസ്റ്റ് ചെയ്യമെന്ന വാഗ്ദാനമോ പാലിക്കാന്‍ പോലും പറ്റിയിട്ടില്ല..നിർത്തണം സാർ ഇതെല്ലാം. നിങ്ങൾക്ക് പറ്റാത്ത പണിയാണെന്നു തോന്നിയാൽ ഇറങ്ങി പോകണം സാർ.പ്രായം നിങ്ങളെ തളർത്തുന്നുവെങ്കിൽ ഒട്ടും അമാന്തിക്കരുത് ഇറങ്ങി പോകുക തന്നെ വേണം.ഇല്ലെങ്കിൽ ഇതെല്ലാം തിരിഞ്ഞു കൊത്തുന്ന കാലം കൂടി നിങ്ങൾക്ക് കാണേണ്ടി വരും.അവനവന്റെ കഴിവ് കേടുകൾ തിരിച്ചറിയുന്നിടത്താണ് സാർ ഒരാളുടെ  മിടുക്ക് ഇരിക്കുന്നത്.തിരിച്ചറിയാൻ വൈകിയെങ്കിലും ഒന്ന് ഓർമ്മിപ്പിക്കുകയാണ് സാർ ഇറങ്ങി പോകണം.....നിങ്ങൾ തീർത്തും പരാജയപെട്ടു.....വർഷങ്ങളുടെ   പ്രവർത്തനം കൊണ്ട് നിങ്ങൾ ഒരു പരാജിതനാണെന്ന് നിങ്ങൾ തെളിയിച്ചു സാർ...സമയം വൈകിയിട്ടില്ല...
ഇല്ലെങ്കിൽ കേരളത്തിലെ ഫുട്ബോൾ സംസ്ക്കാരത്തിന് കടയ്ക്കൽ കത്തി വെച്ചു എന്നുള്ള പേര് കൂടി കേൾക്കേണ്ടി വരും സാർ ....

ഈ ചീത്ത പേരെല്ലാം നിങ്ങൾക്ക് ഒരു അലങ്കാരമാണെന്ന് അറിയാം.എന്നാലും ഒന്ന് ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രം എഴുതുന്നു.


Tags: Kerala Football, Kerala Premier League, Kerala Football Association, Trissu FC, Joby Justin

COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: കേരള ക്ലബുകൾക്ക് അന്ത്യകൂദാശ നൽകുന്ന കേരള ഫുട്ബോൾ അസോസിയേഷൻ .
കേരള ക്ലബുകൾക്ക് അന്ത്യകൂദാശ നൽകുന്ന കേരള ഫുട്ബോൾ അസോസിയേഷൻ .
https://1.bp.blogspot.com/-BHHkUfxljEk/XK8WtV8UiJI/AAAAAAAABXY/sXiV6aypp8IOAaX96AZMXg4eHTMuY4sJACLcBGAs/s640/32636784_1025021807663411_3710370797601161216_n.png
https://1.bp.blogspot.com/-BHHkUfxljEk/XK8WtV8UiJI/AAAAAAAABXY/sXiV6aypp8IOAaX96AZMXg4eHTMuY4sJACLcBGAs/s72-c/32636784_1025021807663411_3710370797601161216_n.png
Sports Globe
http://www.sportsglobe.in/2019/04/kfa.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2019/04/kfa.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy