തൃശൂര്‍ സൂപ്പര്‍ ഡിവിഷന് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമാവുകയാണ്. എഫ് സി തൃശൂർ, എഫ് സി കേരള തുടങ്ങിയ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്നതാണ...
തൃശൂര്‍ സൂപ്പര്‍ ഡിവിഷന് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമാവുകയാണ്. എഫ് സി തൃശൂർ, എഫ് സി കേരള തുടങ്ങിയ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്നതാണ് തൃശൂരിലെ സൂപ്പർ ഡിവിഷൻ ലീഗ്. പക്ഷേ, തീവെയിലിൽ ഇങ്ങനെയൊരു ലീഗ് നടത്തുന്നതിൻറെ ഉദ്ദേശ്യം ആർക്കും മനസ്സിലാവുന്നില്ല. അതും ഇടയ്ക്ക് നിർത്തിയ കേരള പ്രീമിയർ ലീഗ് തുടങ്ങാനിരിക്കേ.
ലീഗ് നടത്തുന്നതോ, കളികളല്ലോ അല്ല പ്രശ്നം. സമയവും സന്ദർഭവുമാണ്. പ്രീമിയർ ലീഗ് ഒരുവശത്ത് തുടങ്ങാനിരിക്കുന്നു. ഇതിനിടെയാണ് സൂപ്പർ ലീഗിൽ അടുത്തടുത്ത ദിവസങ്ങളിൽ കളിക്കേണ്ടത്. അതാവട്ടെ ഉച്ചയ്ക്ക് രണ്ടേമുക്കാലിനൊക്കെയാണ് കളി വച്ചിരിക്കുന്നത്. കോർപ്പറേഷൻ സ്റ്റേഡിയത്തിലെ തിളച്ചുമറിയുന്ന സിന്തറ്റിക് ടർഫിലാണ് കളിക്കേണ്ടതെന്ന കാര്യംപോലും കളിനടത്തിപ്പുകാർ മറക്കുന്നുവെന്നത് ദുരന്തം എന്നല്ലാതെ മറ്റൊന്നും പറയാനാവില്ല.
ടെലിവിഷൻ സംപ്രേഷണത്തിന് വേണ്ടി നട്ടുച്ചയ്ക്ക് ഐ ലീഗ് മത്സരങ്ങൾ നടത്തിയതിനെതിരെ ഉയർന്ന വിമർശനം കെട്ടടങ്ങും മുൻപാണ് തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻറെ നടപടി. ഇത് കളിക്കാരെ വളർത്താനല്ല, തളർത്താനാണെന്നുറപ്പ്. കളിക്കാരുടെ നടുവൊടിക്കുന്ന തീരുമാനത്തിൽ നിന്ന് അസോസിയേഷൻ പിന്തിരിയുമെന്ന പ്രതീക്ഷയിലാണ് ടീമുകൾ.

COMMENTS