നെൽസൺ: ഗോൾ വലയത്തിന് മുന്നിലെ നിത്യവിസ്മയം

സലീം വരിക്കോടൻ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ  ഗോൾ വല കാത്ത പന്ത് പിടുത്തക്കാർ നിരവധിയാണ്. ഗോൾ വലക്ക് മുന്നിൽ ഇരുമ്പ് വലയൊരുക്കി മെയ് വഴ...

സലീം വരിക്കോടൻ
സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ  ഗോൾ വല കാത്ത പന്ത് പിടുത്തക്കാർ നിരവധിയാണ്. ഗോൾ വലക്ക് മുന്നിൽ ഇരുമ്പ് വലയൊരുക്കി മെയ് വഴക്കത്തിന്റെ പുതിയ പാഠങ്ങൾ തീർത്ത്  കാണികളുടെ മനസ്സിലിടം പിടിച്ചവർ അവരിൽ ചിലർ മാത്രം. ആ ഗണത്തിൽപ്പെടുത്താവുന്ന പന്ത് പിടുത്തക്കാരനാണ് തൃശൂർ എൽത്തുരുത്ത് സ്വദേശിയായ എം വി നെൽസൺ.

അര ഡസനിലധികം തവണ സന്തോഷ് ട്രോഫിയിൽ കേരളത്തിനുവേണ്ടി ചോരാത്ത കൈകളുമായി കാവൽ നിന്ന നെൽസനിപ്പോഴും കെ.എസ്.ഇ.ബിയുടെ കാവൽ ഭടനായി മൈതാനത്തുണ്ട്.  എട്ട് പ്രാവശ്യം  സന്തോഷ് ട്രോഫി കേരള ടീമിലിടം നേടിയ നെൽസൺ ഒരു തവണ ടീമിന്റെ നായകനായിരുന്നു. ഒരു തവണ കപ്പിൽ മുത്തമിട്ട ടീമിലും രണ്ട് തവണ റണ്ണേഴ്സപ്പായ ടീമിലും  ഒരു തവണ മൂന്നാം സ്ഥാനം നേടിയ ടീമിലും  തൃശൂരിന്റെ ഈ പൊന്നോമന പുത്രനുണ്ടായിരുന്നു.

തൃശൂർ മംഗലത്ത് വർഗീസ്-മേരി ദമ്പതികളുടെ രണ്ടാമത്തെ പുത്രനായ  നെൽസൺ വിവേകോദയം സ്‌കൂൾ ടീമിലൂടെയാണ് ആദ്യമായി ക്രോസ്ബാറിന് കീഴിലെത്തുന്നത്. കാൽ ഡസൻ തവണ സ്കൂൾ സ്റ്റേറ്റിന് കളിച്ചു. വിദ്യാർത്ഥിയായിരിക്കെ തന്നെ സെവൻസ് ഫുട്ബാളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ജന്മനാട്ടിൽ നടന്ന അണ്ടർ 21 നാഷനൽ ടൂർണമെന്റിലൂടെയാണ് നെൽസൻ എന്ന ശക്തനായ ഗോൾ കീപ്പറുടെ കഴിവിനെ കേരളം തിരിച്ചറിഞ്ഞത്. അന്ന് കേരളം നടാടെ ചാമ്പ്യന്മാരായത് നെൽസൻ എന്ന പന്ത് പിടുത്തക്കാരന്റെ മിടുക്ക് കൊണ്ടു കൂടിയാണ്. ഫൈനലിൽ ടൈബ്രേക്കറിൽ രണ്ട് കിക്കുകൾ സേവുകളിലൂടെ രക്ഷപ്പെടുത്തി നെൽസൺ അണ്ടർ 21ന്റെ താരമായി.

സന്തോഷ് ട്രോഫിക്ക് പുറമെ സ്കൂൾ സ്‌റ്റേറ്റ്‌, ജൂനിയർ സ്‌റ്റേറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി,അണ്ടർ 21 നാഷനൽ, ദേശീയ ഗെയിംസ്, കൊൽക്കത്ത മുഹമ്മദൻസ്, വിവ കേരള, കെ.എസ്.ഇ.ബി ടീമുകളിൽ കളിച്ച നെൽസന്റെ ഫുട്ബാൾ ജീവിതം തിളക്കമാർന്നതാണ്. വിവിധ ടീമുകൾക്കു വേണ്ടി എണ്ണമറ്റ മൽസരങ്ങൾക്ക് ഗ്ലൗസണിഞ്ഞ നെൽസന് തന്റെ കളി ജീവിതത്തത്തിൽ  മനസ്സിൽ സൂക്ഷിക്കുന്ന ഒട്ടേറെ മൽസരങ്ങളുണ്ട്. മണ്ണുത്തിയിൽ നടന്ന നാഷനൽ അണ്ടർ 21 ന്റെ കലാശക്കളിയും  കേരളകൗമുദി (എറണാകുളം) ട്രോഫിയിൽ എഫ്.സി കൊച്ചിനുമായുള്ള വാശിയേറിയ മത്സരവും അവയിൽ ചിലത് മാത്രം.

സ്കൂൾ വിദ്യാർത്ഥിയായിരിക്കെ നാട്ടുകാരനായ വിനയൻ എന്ന പോലീസുകാരനാണ് നെൽസനിലെ ഗോൾകീപ്പറെ കണ്ടെത്തി പരിശീലിപ്പിച്ചതും ആദ്യമായി സെവൻസടക്കമുള്ള കളികൾക്ക് കൊണ്ടു പോയിരുന്നതും. പിന്നീട് പല ടീമുകളിലായി ചാത്തുണ്ണി, പീതാംബരൻ, ടി.എ.ജാഫർ, വിക്ടർ മഞ്ഞില, ജേക്കബ്, ഉസ്മാൻകോയ, ടൈറ്റാനിയം രാജീവ്, പി.കെ.രാജീവ് പാലക്കാട് തുടങ്ങിയ പ്രഗത്ഭ കോച്ചുകളുടെ പരിശീലനം ലഭിച്ചു.

വിവിധ ടീമുകളിലായി ഇന്ത്യയിലെ മികച്ച താരങ്ങളായിരുന്ന ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി, സി.വി പാപ്പച്ചൻ, ജിജു ജേക്കബ്, വി.പി.ഷാജി,  ആസിഫ് സഹീർ, ഇഗ്നേഷ്യസ്, ഷബീറലി, ലേണൽ തോമസ്, ഹബീബ് റഹ്മാൻ, അജിത്ത്, ഷക്കീൽ പുതുശ്ശേരി, സുരേന്ദ്രൻ, ജസീർ കാരണത്ത്, സി.പി ബിനീഷ്, സുരേഷ്, സാജിറുദ്ദീൻ കോപ്പിലാൻ, മുജീബ് മുസ്ലിയാരകത്ത് തുടങ്ങി ഒട്ടനവധി മിടുക്കരായ കളിക്കാരോടൊപ്പം കളിച്ചിട്ടുണ്ട്. 1997ൽ കെ.എസ്.ഇ.ബി ടീമിലെത്തിയ നെൽസന്റെ വൈദ്യുതി വകുപ്പ് ടീമിലെ ഫുട്ബാൾ ജീവിതം ഇരുപത്തിരണ്ടാണ്ടായിരിക്കുന്നു.

പ്രായം നാൽപത്തിരണ്ട് പിന്നിട്ടിട്ടും കെ.എസ്.ഇ.ബി യുടെ പോസ്റ്റ് ബാറിനു കീഴിൽ രക്ഷകനായി തുടരുന്ന നെൽസന് മുന്നേറ്റനിരയിൽ കളിക്കാൻ അതിയായ ആഗ്രഹമാണ്. തിരുവനന്തപുരം ജില്ലാ ലീഗ് ഫുട്ബാളിൽ മുന്നേറ്റക്കാരന്റെ റോളിലും നെൽസൺ കളിക്കുകയും തിളങ്ങുകയും ചെയ്തിട്ടുണ്ട്. തലസ്ഥാന നഗരിയിൽ പട്ടത്ത് വൈദ്യുതി ഭവനിൽ ജൂനിയർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന നെൽസന്റെ ജീവിത പങ്കാളി
അത് ലറ്റായിരുന്ന വയനാട് സ്വദേശിനി ജ്യോതി (റയിൽവേ തിരുവനന്തപുരം)യാണ്‌. മക്കൾ: ജിയോന, അബീന. ജയ്സൺ ഏക സഹോദരൻ.

COMMENTS


Name

Badminton,5,Cricket,29,Football,263,Other Sports,41,SG Special,119,Sports,138,Tennis,7,Volleyball,3,
ltr
item
Sports Globe: നെൽസൺ: ഗോൾ വലയത്തിന് മുന്നിലെ നിത്യവിസ്മയം
നെൽസൺ: ഗോൾ വലയത്തിന് മുന്നിലെ നിത്യവിസ്മയം
https://2.bp.blogspot.com/-XeJs5PS45xk/XJSSX2TbJOI/AAAAAAAABg8/Agd4pQ-PzMEq7dWLG9gLfUeqfvKnytheQCLcBGAs/s640/IMG-20180323-WA0000%2B%25281%2529%2B%25281%2529.jpg
https://2.bp.blogspot.com/-XeJs5PS45xk/XJSSX2TbJOI/AAAAAAAABg8/Agd4pQ-PzMEq7dWLG9gLfUeqfvKnytheQCLcBGAs/s72-c/IMG-20180323-WA0000%2B%25281%2529%2B%25281%2529.jpg
Sports Globe
http://www.sportsglobe.in/2019/03/salim-varikkodan-on-mv-nelson.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2019/03/salim-varikkodan-on-mv-nelson.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy