അബ്ദുൾ സലീം അഗസ്ത്യൻമുഴി എഴുതുന്നു... ......... ഗ്രൗണ്ടിന്റെ പരിസരത്ത് എവിടെയെങ്കിലുമുണ്ടെങ്കിൽ അടിയന്തിരമായി അനൗൺസ്മെന്റ് പോയന്റിൽ റിപ...
അബ്ദുൾ സലീം അഗസ്ത്യൻമുഴി എഴുതുന്നു...
......... ഗ്രൗണ്ടിന്റെ പരിസരത്ത് എവിടെയെങ്കിലുമുണ്ടെങ്കിൽ അടിയന്തിരമായി അനൗൺസ്മെന്റ് പോയന്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്... തെരഞ്ഞെടുപ്പു സമയത്തെ സ്ഥാനാർത്ഥികളുടെ അംഗവിക്ഷേപങ്ങൾ ഓർമ്മിപ്പിച്ചു നമ്മുടെ കഥാനായകൻ മൈതാന മധ്യത്തിലൂടെ തന്നെകാണികളുടെ ''ഒരുആക്കിയ " കൈയ്യടിയുടെ അകമ്പടിയോടെ പവലിയനിലേക്ക്.
എൺപതുകളിൽകാൽ ലക്ഷത്തിലധികം ആളുകൾ വരെ കാഴ്ചക്കാരായെത്തിയിരുന്ന മുക്കംമാമ്പറ്റയിലെ ഗ്രേറ്റ് ഫ്രൻഡ്സ് സംഘടിപ്പിച്ചിരുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടയിൽ പല ദിവസങ്ങളിലും കണ്ട് കൊണ്ടിരുന്ന ഒരു കലാപരിപാടി യായിരുന്നു ഇത്.
സ്ഥിരം കാഴ്ചയായപ്പോൾ പതുക്കെ ഞങ്ങൾ കാര്യമന്വേഷിച്ചു ചെന്നു.
ആ ജനസാഗരത്തിന് മുന്നിൽസ്വന്തം പേരൊന്ന് അനൗൺസ് ചെയ്ത് കിട്ടാൻ താനും ആ മഹാപ്രസ്ഥാനത്തിൻെറ ഭാഗമെന്നറിയിക്കാൻ കാൽപ്പന്ത് പ്രേമിയുടെ എളിയ ശ്രമം.... അനൗൺസർക്ക് കളികഴിഞ്ഞ് ഒരു ചെറിയ ട്രീറ്റ് അത്ര മാത്രം.
അർഹതയുള്ളവർകളിക്കളത്തിന് അകത്തും പുറത്തും ആദരിക്കപ്പെടുക എന്നത് കളിയെ നെഞ്ചിലേറ്റിയവരെസംബന്ധിച്ചിടത്തോളം മറ്റെന്തിനെക്കാളും വിലമതിക്കുന്നതാണ്. മൽസരങ്ങൾ സംഘടിപ്പിക്കുമ്പോൾ ഒന്നാംസ്ഥാനക്കാർക്കും റണ്ണേഴ്സിനുള്ള ട്രോഫികൾ എങ്ങനെയെങ്കിലും സംഘടിപ്പിക്കാം ബാക്കിയുള്ള സമ്മാനങ്ങൾക്ക് പിന്നീട് നെട്ടോട്ടമാണ് പലപ്പോഴും.
ആവേശത്തള്ളലിൽ വന്ന ഓഫർ ചിലർ പിൻവലിക്കും. "പൈശാചിക പ്രശ്നംപറഞ്ഞ് " അവസാനം ചിലർ മുങ്ങും ചിലപ്പോൾ. ഫൈനൽ ദിവസം സമ്മാനങ്ങളുടെ കൂമ്പാരമാകും ചിലയിടങ്ങളിൽ. ഇതൊന്നു വേർതിരിച്ച് എത്തേണ്ടിടത്തെത്തുന്നത് വരെ സംഘാടകരുടെ നെഞ്ചിനുള്ളിൽ തീയാണ്.
തന്ന ഒരാളുടേയും പേര് പരാമർശിക്കാതെ പോകരുത്. സമ്മാനം ആളുമാറി നൽകുകയുമരുത്.
തോൽപ്പിച്ച ടീമിലെ മികച്ച കളിക്കാരന് കാക്കയെ വെടിവെച്ച് കൊന്ന് വർണ്ണക്കടലാസിൽപൊതിഞ്ഞ്സമ്മാനമായി 'തിരുകിക്കയറ്റിയ ത് 'പോലുള്ള പുകിലുകൾ വേറെ.
ഇന്നത്തെ പോലെ മൊബൈലിൽ പകർത്തി നവ മാധ്യങ്ങളിൽ തള്ളിമറിക്കുന്ന ഏർപ്പാട്സ്വപ്നത്തിൽ പോലുമില്ലാത്ത കാലമാണ്. ആ ആൾക്കൂട്ടത്തിന് മുന്നിൽ തീരും ആദരവും അഭിനന്ദനങ്ങളുമെല്ലാം .പിന്നെ എല്ലാം കാവിലെ പാട്ട് മൽസരത്തിന് കാണാം എന്ന് പറഞ്ഞ് പിരിയണം.
കണ്ണാടിയും ചീർപ്പും സോപ്പുപെട്ടിയുമെല്ലാം സവർണ്ണതാരങ്ങൾക്ക് വർണ്ണക്കടലാസിൽ പൊതിഞ്ഞ് സമ്മാനങ്ങളായെത്തും.
കൈയിൽ ആകെയുള്ള ഒരു രൂപ നോട്ട് കവറിലിട്ട് തന്ന് ഒരു കളിക്കാരന്റെ പേര് പറഞ്ഞ് നടന്നകലുന്ന ഒരു വയോധികൻ ഇന്നും മനസ്സിലുണ്ട്.
കാലം മാറി.... ഇന്ന് ട്രോഫികൾക്കും മൊമൻറോകൾക്കുമെല്ലാം കാലത്തിനൊത്ത മാറ്റവും വന്നു. കഴിഞ്ഞ ദിവസം മുക്കം മുരിങ്ങാപുറായിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഫ്ലഡ് ലൈറ്റ് ടൂർണമെന്റിന്റെ ഒന്നാം സ്ഥാനക്കാർക്കുള്ള ട്രോഫിയാണ് ചിത്രത്തിൽ.
കേരളത്തിലെ ഏറ്റവും ഉയരമുള്ള ട്രോഫി എന്ന് പറയുന്നുണ്ട്.
അതെന്തോ ആകട്ടെ കേരളത്തിലെ കാൽപ്പന്ത് കളിയുടെ നിലവാരം എന്തെങ്കിലുമാകട്ടെ ഫുട്ബോൾ വളരുക തന്നെയാണ്. സംഘാടനത്തിന്റെ കാര്യത്തിൽ സമ്മാനങ്ങളുടെ കാര്യത്തിൽ.

COMMENTS