ഷക്കീൽ, അപൂർവമായൊരു മലയാളിപ്പെരുമ

സലീം വരിക്കോടൻ ദുബൈലുള്ള മലപ്പുറത്തുകാരൻ പൂവൻ തൊടി ഷക്കീൽ ബാബുവിനെ അടുത്തറിഞ്ഞാൽ ആ പഴയ പന്ത് കളിക്കാരന്റെ ഹോബി ആരിലും കൗതുകമുണർത്തും. ...


സലീം വരിക്കോടൻ

ദുബൈലുള്ള മലപ്പുറത്തുകാരൻ പൂവൻ തൊടി ഷക്കീൽ ബാബുവിനെ അടുത്തറിഞ്ഞാൽ ആ പഴയ പന്ത് കളിക്കാരന്റെ ഹോബി ആരിലും കൗതുകമുണർത്തും.

കാൽപന്ത് കളി പ്രേമികൾ അരികിൽ കാണാൻ കൊതിച്ച ലോകകപ്പ് താരങ്ങളോടപ്പം അവരുടെ അടുത്ത ചങ്ങാതിയെപ്പോലെയാണ് ഷക്കീൽ ക്യാമറക്കണ്ണുകളിൽ പതിഞ്ഞിരിക്കുന്നത്. ഒരു പക്ഷെ, ഇത്രയേറേ ലോകകപ്പ് താരങ്ങളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത മറ്റൊരു മലയാളി അപൂർവ്വമായിരിക്കും.

ഇതിഹാസ താരം ഡീഗോ മറഡോണ (അർജന്റീന),വെളുത്ത പെലെ എന്ന വിശേഷണത്തിനുടമയായ സീക്കോ, റൊണാൾഡോ, റൊണാൾഡീഞ്ഞോ, കാക്ക, പാറ്റോ, ദിദാ, ലൂസിയോ, റോബർട്ടോ കാർലോസ് (ബ്രസീൽ), ഒലിവർ കാൻ, ബല്ലാക്ക്, സ്റ്റെൻസ്റ്റീഗർ, ഫിലിപ്പ് ലാമ് (ജർമനി), കനവാരോ, ലൂക്കാ ടോണി, ഇൻസാഗി (ഇറ്റലി), റൗൾ, സൽഗാഡോ (സ്പെയിൻ), ബെൽ ഹാഡ്ജി (അൾജീരിയ), ട്രെസഗെറ്റ്, അനൽക്കാ (ഫ്രാൻസ്), അസാമോ ജിയാൻ (ഘാന ), മക്കായാ (നെതർലാന്റ്) പൗളോ ഗരേറ്റിയോ (പെറു ), ഒമർ അബ്ദുറഹിമാൻ, ഇസ്മായിൽ മത്തർ, അഹമ്മദ് ഖലീൽ, വലീദ് അബ്ബാസ്(യു.എ.ഇ) സാമിൽ ജാബിർ, യാസിർ (സൗദി അറേബ്യ), അലി കരീമി(ഇറാൻ ), സുനിൽ ഛേത്രി, ബെയ്ജിംഗ് ബൂട്ടിയ, ഐ.എം.വിജയൻ, യു. ഷറഫലി (ഇന്ത്യ)തുടങ്ങിയവരെല്ലാം ഷക്കീലിനൊപ്പം ഫ്രെയിമിൽ വന്നവരാണ്.

ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ പത്താൻപത് വർഷമായി മെസഞ്ചറായി ജോലി ചെയ്യുന്ന ഷക്കീലിന് ഇത്തരമൊരു ജ്വരംപിടികൂടിയതെങ്ങിനെയാണന്നാണ് എല്ലാവരുടെയും ചോദ്യം.ദുബായിൽ സന്ദർശനത്തിനെത്തുന്ന താരങ്ങൾ താമസിക്കുന്ന ആഡംബര ഹോട്ടലുകളിലേക്ക് സുമുഖനായ ഷക്കീൽ ആകർഷകമായ വേഷവിധാനങ്ങളോടെ കയറിച്ചെല്ലുമ്പോൾ ഒരു വേള സെക്യൂരിറ്റിക്കാർ പോലും സംശയിക്കാറില്ല. പരിശീലനം നടത്തുന്ന സ്‌റ്റേഡിയത്തിൽ നിന്നും താരങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ തന്റെ മോട്ടോർ സൈക്കിളിൽ അവർക്കു മുമ്പേ ഹോട്ടലിലെത്തി റിസപ്ഷനിൽ കാത്തു നിൽക്കുകയാണ് ചെയ്യാറ്. താരങ്ങൾ വാഹനമിറങ്ങി ഹോട്ടലിലേക്ക് കയറുമ്പോഴാണ് അവരെ സമീപിച്ച്  ഫോട്ടോയെടുപ്പ്. അധികപേരും കൂടെ നിന്ന് ഫോട്ടേക്ക് പോസ് ചെയ്യും. ചിലർ കാത്തു നിൽക്കാൻ പറയും.അവർ വൈകാതെ കോഫി ഷോപ്പിലേക്ക് കാപ്പി കുടിക്കാനെത്തുമ്പോഴാണ് ഷക്കീൽ സമീപിക്കുന്നതും കാര്യം സാധിക്കുന്നതും. ഫോട്ടോയെടുത്ത് ധൃതിയിൽ മടങ്ങിപ്പോരുന്ന ശീലമൊന്നും ഷക്കീലിനില്ല. കുശലം പറഞ്ഞ ശേഷം ഹസ്തദാനം നടത്തിയാണ് ഹോട്ടലിന്റെ പടിയിറങ്ങാറ്. മിക്കവർക്കും ഫ്രഞ്ചോ അവരുടെ പ്രാദേശിക ഭാഷയോ മാത്രമായിരിക്കും സംസാരിക്കാനറിയുക. അതു കൊണ്ട് കൂടതൽ ആശയ വിനിമയത്തിന് മുതിരാറില്ല.ചില ഹോട്ടലുകളിലെ സെക്യൂരി ജീവനക്കാർ കർശന സ്വഭാവക്കാരായിരിക്കും. അത്തരക്കാരെ ഹോട്ടലിന്റെ ഗെയ്റ്റിനു പുറത്തു നിന്നും നിരീക്ഷിച്ച ശേഷം അവരങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങുമ്പോഴായിരിക്കും ഹോട്ടലിൽ പ്രവേശിക്കുക. റിസപ്ഷനിലെ സീറ്റിലിടം പിടിച്ചാൽ പിന്നെ സെക്യൂരിറ്റിക്കാർ വന്ന് ചോദ്യം ചെയ്യുകയോ പ്രശ്നമുണ്ടാക്കുകയോ ചെയ്യാറില്ല.

ഷക്കീൽ, ബ്രസീൽ ടീമിന്റെ ആരാധകനാണങ്കിലും കാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും ഏറെ കൊതിച്ച വ്യക്തി അർജന്റീനയുടെ മറഡോണയാണയായിരുന്നു. അദ്ദേഹം ഒരിക്കൽ ദുബായിൽ ഒരു ചടങ്ങിന് വന്നപ്പോൾ കാണാൻ സ്‌റ്റേഡിയത്തിൽ പോയി. അദ്ദേഹത്തിന്റെ പേഴ്സണൽ സെക്യൂരിറ്റിയും സംഘടകരുടെ സെക്യൂരിറ്റിയും മറഡോണക്ക് ചുറ്റും വലയം തീർത്തിരുന്നു. ഒരു നിലക്കും ഇതിഹാസ താരത്തെ കാണാൻ പറ്റാത്ത അവസ്ഥ. അപ്പോഴാണ് സ്റ്റേഡിയത്തിൽ ജോലി ചെയ്യുന്ന ഒരു മലയാളിയെ കണ്ടുമുട്ടുന്നത്. അദ്ദേഹം മുഖേന സംഘാടക ബാഡ്ജ് സംഘടിപ്പിച്ചു. കഴുത്തിലണിഞ്ഞ ബാഡ്ജിന്റെ പിൻബലത്തിൽ മറഡോണയുടെ അടുത്തേക്ക് നീങ്ങിയെങ്കിലും സുരക്ഷാ ജീവനക്കാർ തടഞ്ഞു നിറുത്തി.എന്നാൽ, ആ കാഴ്ച കണ്ട മറഡോണ തന്നെയും കൂട്ടുകാരെയും തിരിച്ച് വിളിക്കുകയും കൂടെ നിന്ന് ഫോട്ടോയെടുക്കാൻ അനുവദിക്കുകയും ചെയ്തു. ഫോട്ടോക്ക് പോസ് ചെയ്യാനുള്ള തന്റെ ആഗ്രഹത്ത നാളിതുവരെ ഒരു താരവും നിരാകരിക്കുകയോ  മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് ഷക്കീൽ പറയുന്നു.എന്നാൽ, ചില താരങ്ങളെ കണ്ടുമുട്ടാൻ കഴിയാതെ ഹോട്ടലിൽ നിന്നും മടങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട്.

ഫുട്ബാൾ താരങ്ങളെപ്പോലെ സിനിമാ താരങ്ങളുടെ കൂടെ നിന്നും ഷക്കീൽ ഫോട്ടോ കളെടുത്തിട്ടുണ്ട്.നിരവധി സിനിമാ നടി, നടന്മാരുടെയും പിന്നണി പ്രവർത്തകരുടെയും കൂടെ നിൽക്കുന്ന ഫോട്ടോകൾ ഷക്കീലിന്റെ ആൽബത്തിലുണ്ട്. എന്നാൽ, പഴയ കാൽപന്ത് കളിക്കാരനായതുകൊണ്ടാകാം ഫുട്ബാൾ താരങ്ങളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനാണ് ആ നാൽപത്തിയഞ്ചുകാരന് കൂടുതലിഷ്ടം.

ഷക്കിലിന്റെ ഫോട്ടോ ആൽബത്തിൽ ലോക ഫുട്ബാൾ പ്രേമികളുടെ മനസ്സ് കീഴടക്കിയ നിരവധി താരങ്ങളുടെ ഫോട്ടോകൾക്കൊപ്പം ഇന്ത്യയൊട്ടുക്കും പന്ത് തട്ടിയ ബാംഗ്ലൂർ എ .എസ് .സി താരമായിരുന്ന സ്വന്തം പിതാവിന്റെയും രാജ്യത്തിന്റെ കുപ്പായമിട്ടിട്ടില്ലെങ്കിലും ഇന്ത്യയാകെ അറിയപ്പെട്ട പഴയകാല താരമായിരുന്ന മലപ്പുറം അസീസിന്റെയും കൂടെയുള്ള ഫോട്ടോയുമുണ്ട്. ആ ചിത്രം തനിക്ക് ഏറെ വിലപ്പെട്ടതാണെന്ന് ഷക്കീൽ പറയുന്നു.

ആദ്യകാലത്ത് താരങ്ങളെ സന്ദർശിമ്പോൾ കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന ശീലമൊന്നും ഷക്കീലിനില്ലായിരുന്നു. ടെലിവിഷനിൽ മാത്രം കണ്ട് പരിചയമുള്ള കളിക്കാരെ നേരിട്ട് കാണുക മാത്രമായിരുന്നു ലക്ഷ്യം.എന്നാൽ, താരങ്ങളെ കണ്ട വിവരം കൂട്ടുകാരോട് പറയുമ്പോൾ അവരത് വിശ്വസിക്കില്ലായിരുന്നു.' തള്ള് ' എന്ന് പറഞ്ഞ്  അവർ പരിഹസിക്കുമായിരുന്നുവത്രെ. പിന്നീട് കൂട്ടുകാരെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് കളിക്കാരെ ചാരത്തു നിറുത്തി ക്യാമറയിൽ പകർത്തിത്തുടങ്ങിയത്. തുടർന്ന് ആ ശീലം ഒരു ഹോബിയായി മാറി.എന്നാൽ, കാണുന്നവരുടെയെല്ലാം കണ്ണുകളിൽ വിസ്മയം വിടർത്തുന്ന ഷക്കീലിന്റ ഫോട്ടോ ആൽബത്തിന്റെ പല താളുകൾക്കും കേട്പാടുകൾ സംഭവിച്ചിട്ടുണ്ട്. മുമ്പൊരു വെള്ളപ്പൊക്കത്തിൽ വീട്ടിലേക്ക് വെള്ളം കയറിയാണ് ആൽബത്തിന് കേട് പാടുകൾ പറ്റിയത്. കേട് വരാത്ത ഫോട്ടോകൾ നിധിപോലെ കാത്ത് സൂക്ഷിക്കുകയാണ് ഷക്കീൽ.

ഷക്കീലിന്റെ താര ഫോട്ടോ ജ്വരത്തിന് ഈയിടെയായി കുറവു വന്നിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ പഴയ പോലെ ഹോട്ടലുകളിൽ കയറിപ്പറ്റുന്നത് ദുഷ്കരമാണന്ന് ഷക്കീൽ പറയുന്നു.മലപ്പുറത്തെ സൂപ്പർ ക്ലബ്ബായിരുന്ന സോക്കറടക്കമുള്ള ടീമുകൾക്കു വേണ്ടി ജില്ലാ ലീഗ് ഫുട്ബാളിൽ 'എ' ,'ബി ', 'സി' ഡിവിഷനുകളിൽ പന്ത് തട്ടിയ ഷക്കിൽ, നിരവധി സെവൻസ് ടീമുകൾക്കും കളിച്ചിട്ടുണ്ട്. ദുബായ് പോണ്ട് പാർക്ക് എഫ്.സി ക്കുവേണ്ടി ഇപ്പോഴും കളിക്കുന്നുണ്ട്.മലപ്പുറത്തിനടുത്ത കൂട്ടിലങ്ങാടിയാണ് ഷക്കീലിന്റെ സ്വദേശം.

COMMENTS


Name

Badminton,5,Cricket,29,Football,291,Other Sports,41,SG Special,123,Sports,163,Tennis,7,Volleyball,3,
ltr
item
Sports Globe: ഷക്കീൽ, അപൂർവമായൊരു മലയാളിപ്പെരുമ
ഷക്കീൽ, അപൂർവമായൊരു മലയാളിപ്പെരുമ
https://3.bp.blogspot.com/-RDGhIhpdnlw/Wu8w2iSfJII/AAAAAAAAANY/s4_uJKR9_TgVaznQt5sIGfSHHE5vWh-UgCPcBGAYYCw/s640/saleem%2Bvarikkodan%2Bcover.jpg
https://3.bp.blogspot.com/-RDGhIhpdnlw/Wu8w2iSfJII/AAAAAAAAANY/s4_uJKR9_TgVaznQt5sIGfSHHE5vWh-UgCPcBGAYYCw/s72-c/saleem%2Bvarikkodan%2Bcover.jpg
Sports Globe
http://www.sportsglobe.in/2019/02/salim-varikkodan-on-shakkil-babu.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2019/02/salim-varikkodan-on-shakkil-babu.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy