കെ ബിനീഷ് ഈ സന്തോഷ് ട്രോഫിയിൽ ഇന്ത്യയിലെ മുൻനിര താരങ്ങൾ ആരൊക്കെ? എത്ര ഐഎസ്എൽ , ഐ ലീഗ് താരങ്ങൾ പങ്കെടുക്കുന്നു?. ഇത് ഒരു സീനിയർ ചാമ്പ്യൻഷ...
കെ ബിനീഷ്
ഈ സന്തോഷ് ട്രോഫിയിൽ ഇന്ത്യയിലെ മുൻനിര താരങ്ങൾ ആരൊക്കെ? എത്ര ഐഎസ്എൽ , ഐ ലീഗ് താരങ്ങൾ പങ്കെടുക്കുന്നു?. ഇത് ഒരു സീനിയർ ചാമ്പ്യൻഷിപ്പ് തന്നെയാണോ?. ആർക്കെങ്കിലും ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടുമോ?. കേരളം വിജയിക്കുകയാണെങ്കിൽ കേരളത്തിന് ഒരു ദിവസത്തെ അവധി പ്രഖ്യാപിക്കുമോ?.
രണ്ടായിരത്തിലാണ് എന്റെ ആദ്യ സന്തോഷ് ട്രോഫി. വേദി തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം. ഏകദേശം 55 ദിവസം ആയിരുന്നു ക്യാമ്പ്. ഇന്റർ ഡിസ്റ്റിക് ടൂർണമെന്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 45 താരങ്ങൾ ആദ്യഘട്ടത്തിൽ. എസ് ബി ടി യും എഫ്സി കൊച്ചനും ഐ-ലീഗ് കളിക്കുന്നതിനാൽ രണ്ടാം ഘട്ടത്തിൽ 15 താരങ്ങളെ കൂടി ഉൾപ്പെടുത്തി. ആ കാലഘട്ടത്തിലെ കേരളത്തിലെ മിക്ക മികച്ച താരങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. ആദ്യഘട്ടത്തിലെ 35 ഓളം ദിവസം എറണാകുളം എംജി റോഡിലെ ബിൽഡിങ്ങിന്റെ മുകളിൽ ഡോർമെറ്ററിയിൽ താമസം. ആകെ നാലു ബാത്ത്റൂമും രാത്രി കൂട്ടിന് എറണാകുളത്തെ കൊതുകുകളും. പിന്നെ രണ്ടാം ഘട്ടത്തിൽ മികച്ച താമസ സൗകര്യം കിട്ടി.
പരിക്കിന്റെ പിടിയിൽപെട്ട് നിർഭാഗ്യം കൊണ്ടുമാത്രം ടീമിൽ സ്ഥാനം ലഭിക്കാതെ പോയഎന്റെ പ്രിയസുഹൃത്ത് ലയണൽ തോമസ് ന്റെ സിൽവർ കളർ നൈയിക്കിന്റെ ബൂട്ട് കടം വാങ്ങി ആദ്യമത്സരത്തിന് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച... സ്റ്റേഡിയത്തിൽ ഇരിപ്പിടം കിട്ടാതെ അകത്ത് കടക്കാൻ സാധിക്കാത്ത വൻ ജനക്കൂട്ടം.
ഫസ്റ്റ് ഇലവനിൽ ഇടമില്ലാത്തതിനാൽ ഹാഫ് ടൈമിലെ മാസ്മരിക പ്രകടനത്തിനുശേഷം ബൂട്ടുകൾ അഴിച്ചുവച്ച് 50ാം മിനുട്ടിൽ കളി 2-2 എന്ന സ്കോറിൽ കളി ആസ്വദിക്കുമ്പോഴാണ് എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് പെട്ടന്നൊരു വിളി, ബിനീഷ് വാം അപ്പ്..... ബൂട്ടുകൾ കിട്ടുന്നില്ല ലൈസ് ഇടാൻ സാധിക്കുന്നില്ല കൂടാതെ കോച്ചിന്റെ ശകാരം ഒരുവിധത്തിൽ എല്ലാം ശരിയാക്കി ഒപ്പിച്ചെടുത്തു ....വാമപ്പ് തുടങ്ങിയതും അടുത്ത വിളി.... പിന്നെ ഒന്നും നോക്കിയില്ല കൈയിൽ കിട്ടിയ ഓയിൻമെന്റ് തേച്ചുപിടിപ്പിച്ച് റെഡിയായി.... എം സുരേഷ് ,ജിജു ജേക്കബ്, ജോപോൾ അഞ്ചേരി എന്നീ പ്രഗല്ഭര് അടങ്ങിയ പ്രതിരോധത്തിലേക്കാണു എന്നെ ഉൾപ്പെടുത്താൻ പോകുന്നത്. ഒരൊറ്റ കണ്ടീഷൻ ,വിങ് ബാക്കിൽ നിന്നും പരമാവധി ആക്രമണം.
മനസ്സിലെ ഫുട്ബോൾ ദൈവത്തിൽനിന്ന് ആദ്യപാസ്(അതെ സാക്ഷാൽ ഇന്ത്യൻ ലെജന്റ്) കോർണർ ഫ്ലാഗ് ലക്ഷ്യമാക്കി. ബാക്കിൽ നിന്നും ഓടിക്കിതച്ച് ബോളിന്റെ മുന്നിലെത്തിയപ്പോൾ ഫൂട്ടിംഗ് നഷ്ടപ്പെട്ട് കുട്ടികളെ പോലെ തട്ടിത്തടഞ്ഞ് ഉരുണ്ടു വീണു കൈകൊണ്ട് പന്തിൽ തട്ടുന്നു.... സന്തോഷ്ട്രോഫി കരിയറിലെ എൻറെ ആദ്യ ടച്ച് ...ദൈവമേ.... ആർത്തിരമ്പുന്ന ഗ്യാലറിയിൽ ഒരു നിമിഷം നിശബ്ദത....... പക്ഷേ ആ ഗാലറി എന്നെ കൈവിട്ടില്ല. ഇഗ്നേഷ്യസിന്റെ ഒന്നും ആസിഫ് സാഹിറിന്റെ 4 ഗോളിന്റെ യും പിൻബലത്തിൽ സർവീസസിന് 5 -2 എന്ന സ്കോറിൽ പരാജയപ്പെടുത്തുന്നു.
ഫൈനലിൽ കണ്ണൂർക്കാരനായ എന്നെ മഹാരാഷ്ട്രയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ മറ്റൊരു കണ്ണൂർക്കാരൻ (എൻ എം നജീബ്) മറികടന്ന് നേടിയ ഒരൊറ്റ ഗോളിന് കിരീടം നഷ്ടമാവുന്നു. നാല് സന്തോഷ്ട്രോഫി ഫൈനൽ വരെ എത്തിയ കേരളത്തിൻറെ എല്ലാം മാച്ചുകളിലും ആദ്യ ഇലവനിൽ. ഒടുവിൽ 2004 ൽ ക്യാപ്റ്റന് (ഇഗ്നേഷ്യസ്)ഡൽഹിയിൽ മറ്റൊരു മാച്ച് ഉള്ളതിനാൽ വൈസ് ക്യാപ്റ്റൻ എന്ന നിലയിൽ സന്തോഷ് ട്രോഫി കേരളത്തിൽ എത്തിക്കാനുള്ള ഭാഗ്യവും ലഭിച്ചു. ഈ നേട്ടത്തിൽ കേരളത്തിലെ ഓരോ ഫുട്ബോൾ പ്രേമികളെയും നന്ദിയോടെ സ്മരിക്കുന്നു.
കേരളത്തിന് സന്തോഷ് ട്രോഫി ഒരു മത്സരം മാത്രമല്ല, ഒരു വികാരമാണ്. അതിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാൻ ആർക്കു സാധിക്കും. പ്രമുഖ താരങ്ങളെല്ലാം പങ്കെടുക്കുന്ന ഒരു ഗ്ലാമർ ടൂർണമെന്റായ പഴയ പ്രതാപത്തിലേക്ക് സന്തോഷ് ട്രോഫി ടൂർണമെന്റ് വീണ്ടും എത്തുമെന്ന പ്രതീക്ഷയോടെ..
2000 team.
Jopaul Anchery(C),I.M.Vijayan,Jiju Jacob,M.,Feroz Sheriff,M Suresh,MV Nelson,Edison,Sunil Kumar,Suresh Babu,Bonyface,Naushad,AS Firoz,Sunil Kannappy,Rajesh R,Asif Saheer,Ignatious Silvester,Abdul Hakkim,Deepu Krishnan, Bineesh Kiran,MM Jacob(coach), Rajeev Pk (Asst coach) Jacob (manager).
ഈ സന്തോഷ് ട്രോഫിയിൽ ഇന്ത്യയിലെ മുൻനിര താരങ്ങൾ ആരൊക്കെ? എത്ര ഐഎസ്എൽ , ഐ ലീഗ് താരങ്ങൾ പങ്കെടുക്കുന്നു?. ഇത് ഒരു സീനിയർ ചാമ്പ്യൻഷിപ്പ് തന്നെയാണോ?. ആർക്കെങ്കിലും ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടുമോ?. കേരളം വിജയിക്കുകയാണെങ്കിൽ കേരളത്തിന് ഒരു ദിവസത്തെ അവധി പ്രഖ്യാപിക്കുമോ?.
രണ്ടായിരത്തിലാണ് എന്റെ ആദ്യ സന്തോഷ് ട്രോഫി. വേദി തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം. ഏകദേശം 55 ദിവസം ആയിരുന്നു ക്യാമ്പ്. ഇന്റർ ഡിസ്റ്റിക് ടൂർണമെന്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 45 താരങ്ങൾ ആദ്യഘട്ടത്തിൽ. എസ് ബി ടി യും എഫ്സി കൊച്ചനും ഐ-ലീഗ് കളിക്കുന്നതിനാൽ രണ്ടാം ഘട്ടത്തിൽ 15 താരങ്ങളെ കൂടി ഉൾപ്പെടുത്തി. ആ കാലഘട്ടത്തിലെ കേരളത്തിലെ മിക്ക മികച്ച താരങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. ആദ്യഘട്ടത്തിലെ 35 ഓളം ദിവസം എറണാകുളം എംജി റോഡിലെ ബിൽഡിങ്ങിന്റെ മുകളിൽ ഡോർമെറ്ററിയിൽ താമസം. ആകെ നാലു ബാത്ത്റൂമും രാത്രി കൂട്ടിന് എറണാകുളത്തെ കൊതുകുകളും. പിന്നെ രണ്ടാം ഘട്ടത്തിൽ മികച്ച താമസ സൗകര്യം കിട്ടി.
പരിക്കിന്റെ പിടിയിൽപെട്ട് നിർഭാഗ്യം കൊണ്ടുമാത്രം ടീമിൽ സ്ഥാനം ലഭിക്കാതെ പോയഎന്റെ പ്രിയസുഹൃത്ത് ലയണൽ തോമസ് ന്റെ സിൽവർ കളർ നൈയിക്കിന്റെ ബൂട്ട് കടം വാങ്ങി ആദ്യമത്സരത്തിന് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച... സ്റ്റേഡിയത്തിൽ ഇരിപ്പിടം കിട്ടാതെ അകത്ത് കടക്കാൻ സാധിക്കാത്ത വൻ ജനക്കൂട്ടം.
![]() |
കെ ബിനീഷ് |

COMMENTS