അബ് ദുൽ സലീം എടവനംകുന്നത്ത് മരണം മനസിലേൽപ്പിക്കുന്ന ആഘാതങ്ങൾക്ക് ദേശഭാഷാ വകഭേദങ്ങളില്ല, വിടപറഞ്ഞവരുമായുള്ളഹൃദയബന്ധങ്ങളാണ്വേദനയുടെ അടിസ്ഥ...
അബ് ദുൽ സലീം എടവനംകുന്നത്ത്
മരണം മനസിലേൽപ്പിക്കുന്ന ആഘാതങ്ങൾക്ക് ദേശഭാഷാ വകഭേദങ്ങളില്ല, വിടപറഞ്ഞവരുമായുള്ളഹൃദയബന്ധങ്ങളാണ്വേദനയുടെ അടിസ്ഥാനം.അത് സൗഹൃദമാവാം രക്ത ബന്ധമാകാം മറ്റെന്തെങ്കിലുമാകാം. കഴിഞ്ഞവാരം ഫുട്ബോൾ ലോകത്തെപ്രാർത്ഥനാ നിരതരാക്കിയ എമിലിയാനോ സലായും ഇന്ന് ലോകത്തെ കണ്ണീർ കയത്തിലാക്കിയ ഫ്ലമംഗോ ആക്കാദമിയിലെ കൗമാര താരം ക്രിസ്റ്റ്യൻ എസ്മേരിയോ കാൻഡിഡും മരണത്താൽ ലോകത്തിന്റെ ബന്ധുക്കളായവർ.
അവരുടെ കാലിലണിഞ്ഞ ബൂട്ടുകളാണ് അവരെ നമ്മുടെ ഹൃദയത്തിലേക്ക് പിടിച്ചടുപ്പിക്കുന്നത്. പെരിന്തൽമണ്ണക്കാരൻ അഷ്റഫ് അലിയുടെ മരണവും മനസ്സിനെ നോവിക്കുന്നത് ഇനിയൊരിക്കലും ഉടമ തേടി വരാത്ത ആ ബൂട്ടുകളുടെ കാഴ്ചയിലൂടെയാണ്....
ഉമിത്തീ പോലെ നെഞ്ചിനുള്ളിൽ നീറിനീറി ഒരിക്കലുമണയാതെ കിടക്കുന്ന ചിലകദന കഥകളുണ്ട്. ഈ ഭൂമിയിൽ ജീവിച്ച് കൊതി തീരാതെ മടങ്ങേണ്ടി വരുന്ന പ്രിയപ്പെട്ടവരുടെ ഓർമ്മകൾ പേറുന്ന വസ്തുക്കൾ സൃഷ്ടിക്കുന്നവയാണ് അവയിൽ ചിലത്. ചിലപ്പോൾ പ്രിയപ്പെട്ടവരുടെ വസ്ത്രങ്ങളാവാം പുസ്തകങ്ങളാവാം വാഹനങ്ങളാവാം. അവരെക്കുറിച്ചുള്ള ഓർമ്മകൾ പേറുന്ന എന്തും നമുക്ക്പ്രിയപ്പെട്ടതാകും. പക്ഷേ അവ പോലും കരൾ പറിയുന്ന വേദനയാണ് സമ്മാനിക്കുക.
കാലമെത്ര ചെന്നാലും ആ വേദനയുടെ അളവിൽ മാറ്റമുണ്ടാവില്ല കാരണം നമ്മളപ്പോഴും അത്ര മാത്രം അവരെ സ്നേഹിച്ച് കൊണ്ടേയിരിക്കുന്നു. അകാലത്തിൽ കുളത്തിൽ മുങ്ങി മരിച്ചതന്റെ കുഞ്ഞനുജന്റ ഫുട്ബോൾ ബൂട്ടുകൾ ആ ഓടുമേഞ്ഞവീടിന്റെ പട്ടികകൾക്കിടയിൽ കിടക്കുന്നത് കണ്ട വേദനമുഖ പുസ്തകത്തിലെ സുഹൃത്ത് ഫാത്തിമാ ബീവി പങ്കുവെച്ചത് മുഴുവൻവായിച്ച് തീർക്കാനായില്ല കാഴ്ച മറഞ്ഞു പോകുന്നപോലെ.
കളി കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം കുളത്തിൽ കൈകാലുകൾ കഴുകാനിറങ്ങിയതായിരുന്നു വഴുതി വെള്ളത്തിൽ വീണു ,നാട്ടുകാർ ഓടിക്കൂടി ആശു പത്രിയിലെത്തിച്ചെങ്കിലും താമസിച്ചു പോയിരുന്നു. ജീവിതത്തിലിതുവരേ ഒരുഫുട്ബോൾ ബൂട്ടിന്റെ കാഴ്ച ഇങ്ങനെസങ്കടപ്പെടുത്തിയിട്ടില്ല....
അഗ്നി രക്ഷാ സേനയിലെ ജോലിക്കിടയിൽ പുഴയിലെ നിലയില്ലാകയങ്ങളിൽഅരുവികളുടെകുത്തൊഴുക്കുകളിൽകുളങ്ങളിലെഅനക്കമില്ലാത്ത ആഴത്തിൽ നിന്നെല്ലാം ജീവൻെറ തുടിപ്പ്മാറാത്ത കുഞ്ഞുദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്.സാക്ഷിയായിട്ടുണ്ട്, പലതവണ.
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ പതിനാലുകാരന്റെ രൂപം മനസ്സിനെ വല്ലാതെ വേട്ടയാടുന്നു. അവൻ ആ ബൂട്ട്കിട്ടാൻ എത്ര മാത്രംആഗ്രഹിച്ചിരിക്കും. കളിക്കളത്തിൽ അവനെന്തൊക്കെ സ്വപ്നംകണ്ടിരിക്കും.കളിച്ച് മതിവരാത്ത ആ ബൂട്ടുകളുടെ കാഴ്ച നെഞ്ച് പിളർക്കുന്നു. ഒരു പിതാവിന്റെ സ്വപ്നങ്ങൾ ഒരു സഹോദരിയുടെ പ്രതീക്ഷകൾ എല്ലാം അവിടെ ഓർമ്മകൾ മാത്രമാകുന്നു......
ചെർപ്പുളശേരി ഐഡിയൽ ആർട്സ് ആന്റ് സയിൻസ് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ഫാത്തിമാബീവി എഴുതുന്നു.
"ആ വഴിയെ ഒന്നു പോയപ്പോൾ പഴയ വീട്ടിലൊന്നു കയറി.അവിടെ രണ്ടുകണ്ണുകൾ എന്നെത്തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.അത് അവന്റേതായിരുന്നു.കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു വേദനയായിരുന്നു മനസ്സിൽ.
'കളിക്കുമ്പോൾ കാലിൽ ഇടുവാനൊരു ബൂട്ട് വേണം.'
ഉപ്പാനോട് അത് അവൻ ആവശ്യപ്പെട്ടത് ഇന്നും എന്റെ മനസ്സിൽ ഒരു മായാചിത്രം പോലെ മിന്നിതെളിയുന്നു.ഒരുപാടൊന്നും അവനത് ധരിച്ചില്ല.അത് പോലെ ഫുഡ്ബോൾ കളിക്കുമ്പോൾ ഇടുവാനൊരു ബനിയനും അവൻ ആവശ്യപ്പെട്ടു.അത് വാങ്ങി വന്നപ്പോൾ അതിന്റെ അവകാശി അവിടെ ഇല്ലായിരുന്നു.അപ്പോഴേക്കും അവൻ മരണത്തിനു കീഴടങ്ങിയിരുന്നു...
10 ദിവസത്തെ ക്രിസ്മസ് അവധിക്ക് വീട്ടിൽ വന്നതായിരുന്നു ഞാൻ.അങ്ങാടിപ്പുറത്തു ബസ്സ് ഇറങ്ങി വീട്ടിലേക്കുള്ള ഉൾവഴിയിലൂടെ നടക്കുമ്പോൾ ഞാനൊരു പുസ്തകം കണ്ടു.വീട്ടിലെത്തിയ പിറ്റേ ദിവസം പണിക്കു പോകുന്ന തിരക്കിനിടയിൽ ഞാൻ ഉപ്പാനോട് പുസ്തകം വാങ്ങണം,അതിന് പൈസ വേണമെന്ന് പറഞ്ഞു.അങ്ങനെ ഉപ്പ തന്ന 200 ഉറുപ്പികയുമായി അനിയനെ കൂട്ടി ഞാൻ ബുക്സ്റ്റാളിൽ പോയി.കടക്കാരൻ ഉറങ്ങുകയായിരുന്നു.കണ്ട പുസ്തകം എവിടെയെന്ന് ഒരുപാട് തിരഞ്ഞു.തിരച്ചിലിനിടയിൽ മനസ്സൊന്നു പതറി.
'ഇനിയാ പുസ്തകം ആരെങ്കിലും വാങ്ങിയിരിക്കുമോ..?'
വീണ്ടും തിരഞ്ഞു.ഞാൻ ഈ ഭാഗത്തു നിന്നും അനിയൻ ആ ഭാഗത്ത് നിന്നും തിരച്ചിൽ തുടർന്നു. അവസാനം അവനാണ് ആ പുസ്തകം കണ്ടത്.ഉടനെ എന്നെ വിളിച്ചു.പുസ്തകം കയ്യിലെടുത്തു. കടക്കാരനെ തട്ടിയുണർത്തി പുസ്തകവും 200 ഉറുപ്പികയും അദ്ദേഹത്തിന് നേരെ നീട്ടി.പൈസ വലിപ്പിൽ ഇട്ടു കൊണ്ടു പുസ്തകം ഒരു ബ്രൗണ്പേപ്പറിൽ പൊതിഞ്ഞു തന്നു.അങ്ങനെ അവിടുന്നു ഇറങ്ങിയ വരവാണ് അവനുമായുള്ള അവസാനത്തെ പുറത്തേക്കുള്ള യാത്ര.പിന്നെ അവധി അവസാനിക്കാനായ ദിവസത്തിനു രണ്ടീസം മുന്നേ ഞാൻ പുതുക്കോട് വന്നു.ഒന്നരമാസത്തിനു ശേഷം ആണ് പിന്നീട് അവനെ (അനിയനെ) ഞാൻ വീണ്ടും കണ്ടത്.കണ്ടത് വല്ലാത്തൊരു കാഴ്ചയായിരുന്നു.ഒരിക്കലും മനസ്സിൽ നിന്നും മായാത്തൊരു കാഴ്ച്ച.ആംബുലൻസിൽ, ഒരു ചെറിയ പായയിൽ, വെള്ളതുണിയിൽ പൊതിഞ്ഞ അനിയനെ ആയിരുന്നു ആ ഒന്നരമാസത്തിനു ശേഷം എനിക്ക് കാണേണ്ടി വന്നത്.
" താത്ത വന്നിട്ടുണ്ട്.ഓടി വന്നൊന്നു കെട്ടിപ്പിടിച്ചു നെറുകയിൽ ചുംബിക്കണം."
പക്ഷെ അവനു കഴിഞ്ഞില്ല. അപ്പോഴേക്കും ആ ശരീരത്തിൽ നിന്നും ആത്മാവ് മാറി നിന്നിരുന്നു.
നാളത്തേക്ക് 4 കൊല്ലമായി അവൻ യാത്രയായിട്ടു.എല്ലാവരും ന്റെ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കണം.ദുആയിൽ അവനെയും ഉൾപ്പെടുത്തണം."
മരണം മനസിലേൽപ്പിക്കുന്ന ആഘാതങ്ങൾക്ക് ദേശഭാഷാ വകഭേദങ്ങളില്ല, വിടപറഞ്ഞവരുമായുള്ളഹൃദയബന്ധങ്ങളാണ്വേദനയുടെ അടിസ്ഥാനം.അത് സൗഹൃദമാവാം രക്ത ബന്ധമാകാം മറ്റെന്തെങ്കിലുമാകാം. കഴിഞ്ഞവാരം ഫുട്ബോൾ ലോകത്തെപ്രാർത്ഥനാ നിരതരാക്കിയ എമിലിയാനോ സലായും ഇന്ന് ലോകത്തെ കണ്ണീർ കയത്തിലാക്കിയ ഫ്ലമംഗോ ആക്കാദമിയിലെ കൗമാര താരം ക്രിസ്റ്റ്യൻ എസ്മേരിയോ കാൻഡിഡും മരണത്താൽ ലോകത്തിന്റെ ബന്ധുക്കളായവർ.
അവരുടെ കാലിലണിഞ്ഞ ബൂട്ടുകളാണ് അവരെ നമ്മുടെ ഹൃദയത്തിലേക്ക് പിടിച്ചടുപ്പിക്കുന്നത്. പെരിന്തൽമണ്ണക്കാരൻ അഷ്റഫ് അലിയുടെ മരണവും മനസ്സിനെ നോവിക്കുന്നത് ഇനിയൊരിക്കലും ഉടമ തേടി വരാത്ത ആ ബൂട്ടുകളുടെ കാഴ്ചയിലൂടെയാണ്....
ഉമിത്തീ പോലെ നെഞ്ചിനുള്ളിൽ നീറിനീറി ഒരിക്കലുമണയാതെ കിടക്കുന്ന ചിലകദന കഥകളുണ്ട്. ഈ ഭൂമിയിൽ ജീവിച്ച് കൊതി തീരാതെ മടങ്ങേണ്ടി വരുന്ന പ്രിയപ്പെട്ടവരുടെ ഓർമ്മകൾ പേറുന്ന വസ്തുക്കൾ സൃഷ്ടിക്കുന്നവയാണ് അവയിൽ ചിലത്. ചിലപ്പോൾ പ്രിയപ്പെട്ടവരുടെ വസ്ത്രങ്ങളാവാം പുസ്തകങ്ങളാവാം വാഹനങ്ങളാവാം. അവരെക്കുറിച്ചുള്ള ഓർമ്മകൾ പേറുന്ന എന്തും നമുക്ക്പ്രിയപ്പെട്ടതാകും. പക്ഷേ അവ പോലും കരൾ പറിയുന്ന വേദനയാണ് സമ്മാനിക്കുക.
![]() |
അബ് ദുൽ സലീം |
കാലമെത്ര ചെന്നാലും ആ വേദനയുടെ അളവിൽ മാറ്റമുണ്ടാവില്ല കാരണം നമ്മളപ്പോഴും അത്ര മാത്രം അവരെ സ്നേഹിച്ച് കൊണ്ടേയിരിക്കുന്നു. അകാലത്തിൽ കുളത്തിൽ മുങ്ങി മരിച്ചതന്റെ കുഞ്ഞനുജന്റ ഫുട്ബോൾ ബൂട്ടുകൾ ആ ഓടുമേഞ്ഞവീടിന്റെ പട്ടികകൾക്കിടയിൽ കിടക്കുന്നത് കണ്ട വേദനമുഖ പുസ്തകത്തിലെ സുഹൃത്ത് ഫാത്തിമാ ബീവി പങ്കുവെച്ചത് മുഴുവൻവായിച്ച് തീർക്കാനായില്ല കാഴ്ച മറഞ്ഞു പോകുന്നപോലെ.
കളി കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം കുളത്തിൽ കൈകാലുകൾ കഴുകാനിറങ്ങിയതായിരുന്നു വഴുതി വെള്ളത്തിൽ വീണു ,നാട്ടുകാർ ഓടിക്കൂടി ആശു പത്രിയിലെത്തിച്ചെങ്കിലും താമസിച്ചു പോയിരുന്നു. ജീവിതത്തിലിതുവരേ ഒരുഫുട്ബോൾ ബൂട്ടിന്റെ കാഴ്ച ഇങ്ങനെസങ്കടപ്പെടുത്തിയിട്ടില്ല....
അഗ്നി രക്ഷാ സേനയിലെ ജോലിക്കിടയിൽ പുഴയിലെ നിലയില്ലാകയങ്ങളിൽഅരുവികളുടെകുത്തൊഴുക്കുകളിൽകുളങ്ങളിലെഅനക്കമില്ലാത്ത ആഴത്തിൽ നിന്നെല്ലാം ജീവൻെറ തുടിപ്പ്മാറാത്ത കുഞ്ഞുദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്.സാക്ഷിയായിട്ടുണ്ട്, പലതവണ.
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ പതിനാലുകാരന്റെ രൂപം മനസ്സിനെ വല്ലാതെ വേട്ടയാടുന്നു. അവൻ ആ ബൂട്ട്കിട്ടാൻ എത്ര മാത്രംആഗ്രഹിച്ചിരിക്കും. കളിക്കളത്തിൽ അവനെന്തൊക്കെ സ്വപ്നംകണ്ടിരിക്കും.കളിച്ച് മതിവരാത്ത ആ ബൂട്ടുകളുടെ കാഴ്ച നെഞ്ച് പിളർക്കുന്നു. ഒരു പിതാവിന്റെ സ്വപ്നങ്ങൾ ഒരു സഹോദരിയുടെ പ്രതീക്ഷകൾ എല്ലാം അവിടെ ഓർമ്മകൾ മാത്രമാകുന്നു......
ചെർപ്പുളശേരി ഐഡിയൽ ആർട്സ് ആന്റ് സയിൻസ് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ഫാത്തിമാബീവി എഴുതുന്നു.
"ആ വഴിയെ ഒന്നു പോയപ്പോൾ പഴയ വീട്ടിലൊന്നു കയറി.അവിടെ രണ്ടുകണ്ണുകൾ എന്നെത്തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.അത് അവന്റേതായിരുന്നു.കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു വേദനയായിരുന്നു മനസ്സിൽ.
'കളിക്കുമ്പോൾ കാലിൽ ഇടുവാനൊരു ബൂട്ട് വേണം.'
![]() |
ഫാത്തിമാ ബീവി |

COMMENTS