ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്നം സാധ്യമാക്കിയത് ടീമിൻറെ ഒത്തൊരുയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഓസ്ട്രേലിയ പോലുള്ള...
ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്നം സാധ്യമാക്കിയത് ടീമിൻറെ ഒത്തൊരുയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഓസ്ട്രേലിയ പോലുള്ള നാട്ടിൽ വ്യക്തിഗത മികവുകൊണ്ട് ജയിക്കാനാവില്ല. ഓരോ കളിക്കാരനും അവരവരുടെ ചുമതല ഭംഗിയായി നിറവേറ്റി. പുജാര, ബുംറ, മായങ്ക്, റിഷഭ് പന്ത് എന്നിവരുടെ പ്രകടങ്ങൾ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
മെൽബണിൽ ഓപ്പൺ ചെയ്ത ഹനുമ വിഹാരി കാര്യമായി സ്കോർ ചെയ്തില്ല. പക്ഷേ, എഴുപതോളം പന്തുകൾ നേരിട്ടു. ഇത് കളിയിലുണ്ടാക്കിയ മാറ്റം വളരെ വലുതായിരുന്നു. ഇങ്ങനെ ഓരോരുത്തരും അവരവരുടെ പങ്ക് വിജയകരമായി ചെയ്തു.
നേരത്തേ, സംഭവിച്ച പിഴവുകൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രമിച്ചു. ചരിത്രം കുറിക്കണമെന്ന നിശ്ചയധാർഢ്യം എല്ലാവർക്കും ഉണ്ടായിരുന്നു. ഇത് തന്നെയായിരുന്നു ടീമിൻറെ ചാലക ശക്തി. ടീമിലെ ഓരോരുത്തർക്കും എന്നെന്നും ഓർത്തിരിക്കാവുന്ന വിജയമാണിത്. ഈ വിജയം എല്ലാ ഇന്ത്യക്കാർക്കും സമർപ്പിക്കുന്നു.

COMMENTS