കരുത്തരായ എതിരാളികളെയാണ് ഏഷ്യൻ കപ്പിൽ നേരിടേണ്ടതെങ്കിലും ഇന്ത്യ ശക്തി തെളിയിക്കുമെന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രി. തോൽക്കാൻ ആഗ്രഹിക്കാത്ത ...
പരിചയ സമ്പന്നരും യുവത്വവും നിറഞ്ഞതാണ് ഇപ്പോഴത്തെ ടീം. ഞാനും ഗുർപ്രീതും മാത്രമേ നിലവിലെ ടീമിൽ ഏഷ്യൻ കപ്പിൽ കളിച്ചിട്ടുള്ളൂ. ഇതുകൊണ്ടുതന്നെ എല്ലാവരും ഏറ്റവും മികച്ച പ്രകടനം നടത്താൻ തയ്യാറായിക്കഴിഞ്ഞു. മുന്നിലെ വഴികൾ എളുപ്പമല്ലെന്ന് അറിയാം. എങ്കിലും ഉറപ്പുനൽകുന്നു ഞങ്ങൾ മികവ് തെളിയിക്കുമെന്ന്.
ഇപ്പോൾ തായ് ലാൻഡിനെതിരെയുള്ള മത്സരത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. അവരുടെ കരുത്തിനെ മറികടക്കാനുള്ള തന്ത്രങ്ങൾ തയ്യാറാക്കുകയാണെന്നും ഛേത്രി പറഞ്ഞു. ഞായറാഴ്ചയാണ് തായ് ലാൻഡിനെതിരെയുള്ള മത്സരം.
ജനുവരി പത്തിന് യു എ ഇയെയും പതിനാലിന് ബഹറിനെയും ഇന്ത്യ നേരിടും.
COMMENTS