ടീമിലെ ചില കളിക്കാർ അവരുടെ മികവിനൊത്ത് കളിക്കുന്നില്ല ഇന്ത്യയിലെ ക്ലബുകൾ വിദേശ സ്ട്രൈക്കർമാരെ ആശ്രയിക്കുന്നു ഏഴ് വർഷത്തെ ഇടവേളയ്ക്ക് ...
ടീമിലെ ചില കളിക്കാർ അവരുടെ മികവിനൊത്ത് കളിക്കുന്നില്ലഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം എ എഫ് സി ഏഷ്യൻ കപ്പിൽ പൊരുതാനിറങ്ങുന്ന ഇന്ത്യയുടെ ആദ്യ ലക്ഷ്യം ഗ്രൂപ്പ് ഘട്ടം കടക്കുകയാണെന്ന് കോച്ച് സ്റ്റീഫൻ കോൺസ്റ്റൻറൈൻ. ശക്തരായ എതിരാളികളെയാണ് ഗ്രൂപ്പിൽ നേരിടേണ്ടത്. വ്യത്യസ്ത വെല്ലുവിളികൾ നേടിടാൻ തയ്യാറാണെന്നും സ്റ്റീഫൻ കോൺസ്റ്റൻറൈൻ പറഞ്ഞു.
ഇന്ത്യയിലെ ക്ലബുകൾ വിദേശ സ്ട്രൈക്കർമാരെ ആശ്രയിക്കുന്നു
2015 മാർച്ച് മുതൽ ഇന്ത്യ ഏഷ്യൻ കപ്പിനായി തയ്യാറെടുക്കുകയാണ്. ഇതിൻറെ ഫലമായാണ് നമ്മൾ ഇവിടെ എത്തിയത്. ഇനി ഗ്രൂപ്പ് ഘട്ടം കടക്കണം. ചൈനയേയും ഒമാനെയും സമനിലയിൽ തളച്ചത് ടീമിന് ആത്മവിശ്വാസമേകിയിട്ടുണ്ട്. താരങ്ങളുടെ ശാരീരികക്ഷമയാവും നിർണായകമാവുക.
ടീമിലെ ചില കളിക്കാർ അവരുടെ മികവിനൊത്ത് കളിക്കുന്നില്ല. അവരവരുടെ ക്ലബുകൾക്കും ഇതിൽ ഉത്തരാവാദിത്തമുണ്ട്. ഐ എസ് എല്ലിലും ഐ ലീഗിലും മിക്ക ടീമുകളും വിദേശ സ്ട്രൈക്കർമാരെയാണ് ആശ്രയിക്കുന്നത്. ഇതിലൂടെ മിക്കവർക്കും അവസരം കിട്ടുന്നത് കുറഞ്ഞു. പലപ്പോഴും മറ്റ് സ്ഥാനങ്ങളിൽ കളിക്കേണ്ട സാഹചര്യവുണ്ട്. കിട്ടുന്ന കളിക്കാരെ പ്രയോജനപ്പെടുത്താനേ കഴിയൂ.
COMMENTS