ലോക ഫുട്ബോളിൽ വൻവിവാദമാവാറുള്ള വംശീയാധിക്ഷേപം കേരള ഫുട്ബോളിലും. കേരള പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് സംഭവം. തൃശൂർ എഫ് സിയുടെ വിദേശ താരമായ...
ലോക ഫുട്ബോളിൽ വൻവിവാദമാവാറുള്ള വംശീയാധിക്ഷേപം കേരള ഫുട്ബോളിലും. കേരള പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് സംഭവം. തൃശൂർ എഫ് സിയുടെ വിദേശ താരമായ യെമോ സാന്താക്രൂസിനെതിരെ സാറ്റ് തിരൂരിൻറെ താരം വംശീയധിക്ഷേപം നടത്തിയെന്നാണ് ആരോപണം. തൃശൂർ എഫ് സി കേരള ഫുട്ബോൾ അസോസിയേഷന് പരാതി നൽകി.
ജനുവരി രണ്ടിന് സാറ്റും തൃശൂർ എഫ് സിയും തിരൂരിൽ ഏറ്റുമുട്ടിയ കളിക്കിടെയാണ് സംഭവം. സാറ്റിൻറെ കെ നിതിൻ പലതവണ വംശീയമായി അധിക്ഷേപിച്ചുവെന്നാണ് പരാതി. മത്സരത്തിൽ മോശം കാര്യങ്ങളിലൂടെ സാന്താക്രൂസിനെ സാറ്റ് താരങ്ങൾ നിരന്തരം പ്രകോപിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
മത്സരം കഴിഞ്ഞയുടനെ മാച്ച് കമ്മീഷണർ ഉൾപ്പടെയുള്ളവരെ ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ടെന്നും തൃശൂർ എഫ് സി കേരള ഫുട്ബോൾ അസോസിയേഷന് നൽകിയ പരാതിയിൽ പറയുന്നു. മത്സരത്തിൽ തൃശൂർ എഫ് സി ഒന്നിനെതിരെ രണ്ട് ഗോളിന് സാറ്റിനെ തോൽപിച്ചിരുന്നു.
എങ്ങനെയും കളി ജയിക്കാമെന്ന ടീമുകളുടെ നടപടി ശരിയല്ലെന്നും ഉചിതമായ നടപടി കെ എഫ് എയിൽ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും തൃശൂർ എഫ് സി കോച്ച് ജാലി പി ഇബ്രാഹിം സ്പോർട്സ് ഗ്ലോബിനോട് പറഞ്ഞു. ജയവും തോൽവിയും ഏത് ടീമിനുമുണ്ടാവും. ഒരു കളിക്കാരനോടും ഇത്തരം നടപടികൾ ഉണ്ടാവരുതെന്നും ജാലി പറഞ്ഞു.
കേരള ഫുട്ബോളിൽ പ്രതീക്ഷ നൽകി ഉയർന്നു വരുന്ന രണ്ട് ടീമുകളാണ് സാറ്റും തൃശൂർ എഫ് സിയും.

COMMENTS