സിഡ്നിയിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ; പുജാരയ്ക്കും പന്തിനും സെഞ്ച്വറി

ഓസ്ട്രേലിയയിൽ ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് പരമ്പര ലക്ഷ്യമിടുന്ന ഇന്ത്യക്ക് സിഡ്നിയിലെ  നാലാം ടെസ്റ്റിൽ മേൽക്കൈ. എഴ് വിക്കറ്റിന് 622 റൺസെ...

ഓസ്ട്രേലിയയിൽ ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് പരമ്പര ലക്ഷ്യമിടുന്ന ഇന്ത്യക്ക് സിഡ്നിയിലെ  നാലാം ടെസ്റ്റിൽ മേൽക്കൈ. എഴ് വിക്കറ്റിന് 622 റൺസെടുത്ത് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ചേതേശ്വർ പുജാര 193 റൺസെടുത്തപ്പോൾ റിഷഭ് പന്ത് 159 റൺസുമായി പുറത്താവാതെ നിന്നു.

രണ്ടാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമാവാതെ 24 റൺസ് എന്ന നിലയിലാണ് ഓസീസ്. 598 റൺസ് പിന്നിലാണിപ്പോഴും ആതിഥേയർ. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.

നാല് വിക്കറ്റിന് 303 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്.  ഏഴ് റൺസിന് ഇരട്ടസെഞ്ച്വറി നഷ്ടമായ പുജാര 22 ബൌണ്ടറികൾ നേടി. 373 പന്താണ് പുജാര നേരിട്ടത്.

ഹനുമ വിഹാരി 42 റൺസിന് പുറത്തായപ്പോൾ റിഷഭ് പന്ത് 189 പന്തിൽ 159 റൺസുമായി പുറത്തതാവാതെ നിന്നു. 15 ഫോറും ഒരു സിക്സും അടങ്ങിയതാണ് പന്തിൻറെ സെഞ്ച്വറി. ഓസ്ട്രേലിയയിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടവും പന്ത് സ്വന്തമാക്കി. രവീന്ദ്ര ജഡേജ 114 പന്തിൽ 81 റൺസെടുത്തു.

നേഥൻ ലയൺ നാലും ജോഷ് ഹെയ്സൽവുഡ് രണ്ടും വിക്കറ്റ് വീഴ്ത്തി.

COMMENTS


Name

Badminton,5,Cricket,28,Football,259,Other Sports,41,SG Special,118,Sports,137,Tennis,7,Volleyball,3,
ltr
item
Sports Globe: സിഡ്നിയിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ; പുജാരയ്ക്കും പന്തിനും സെഞ്ച്വറി
സിഡ്നിയിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ; പുജാരയ്ക്കും പന്തിനും സെഞ്ച്വറി
https://3.bp.blogspot.com/-h8lcL946WEM/XC8LA2phiJI/AAAAAAAABUQ/23f7KASWPy0dXc5YNiy85UknMjNQTbSCgCLcBGAs/s640/pujara%2Bpant%2Bkohli%2Bsydney.JPG
https://3.bp.blogspot.com/-h8lcL946WEM/XC8LA2phiJI/AAAAAAAABUQ/23f7KASWPy0dXc5YNiy85UknMjNQTbSCgCLcBGAs/s72-c/pujara%2Bpant%2Bkohli%2Bsydney.JPG
Sports Globe
http://www.sportsglobe.in/2019/01/pujara-and-pant-scored-centuy-in-sydney.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2019/01/pujara-and-pant-scored-centuy-in-sydney.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy